
കായംകുളം കരീലകുളങ്ങരയിൽ ഏഴുകുളങ്ങര വീട്ടിൽ 71 ആം വയസ്സിൽ അമ്മയായി സുധർമ്മ അമ്മയും 82ആം വയസ്സിൽ അച്ഛൻ ആയി സുരേന്ദ്രൻ അച്ഛനും കൂട്ടായിമകൾ ശ്രീലക്ഷ്മി
മാതൃവാത്സല്യത്തിന്റെ മഹിമ അറിയാൻ ഇത്തരം ചില വാർത്തകൾ നമ്മളെ സഹായിക്കും.
കായംകുളം കരീലകുളങ്ങരയിൽ ഏഴുകുളങ്ങര വീട്ടിൽ 71 ആം വയസ്സിൽ അമ്മയായി സുധർമ്മ അമ്മയും 82ആം വയസ്സിൽ അച്ഛൻ ആയി സുരേന്ദ്രൻ അച്ഛനും കൂട്ടായിമകൾ ശ്രീലക്ഷ്മി പണിക്കർ എത്തിയതോടെ ഈ കുടുബം സന്തുഷ്ടമാണ്.
ഈ സന്തോഷത്തിൽ പങ്കാളി ആകാൻ ഞാനും എത്തി ഒരുപാട് സന്തോഷം നൽകിയ ദിനം.അടുത്തേക്ക് പോകാൻ ഒരുപാട് ആഗ്രഹിച്ചു കുഞ്ഞു ലക്ഷ്മിയെ ഒന്നു കൈയ്യിൽ എടുത്തു ഉമ്മ നൽകാൻ ആഗ്രഹിച്ചു അമ്മയെ ഹൃദയത്തോട് ചേർച്ചു നിർത്തി ഉമ്മ നൽകാൻ ആഗ്രഹിച്ചു അതൊന്നും സാധ്യമാകുന്ന സഹചര്യം അല്ലല്ലോ നാം കടന്നുപോകുന്നത്.
സാമൂഹിക അകലം പാലിച്ചു കുടുംബത്തോടൊപ്പം ഒരൽപ്പ സമയം ചിലവഴിച്ചു മധുരം പങ്കു വെച്ചു പിരിഞ്ഞു. ഏറെ പ്രാർത്ഥനയോടെ….

Aritha Babu