
സുഗത, സുഗന്ധമായ് പുതുപ്രകാശമായ്, വിളങ്ങട്ടെ മലയാളവിഹായസ്സിലെന്നെന്നും!
പ്രകൃതിക്കായൊരമ്മ ശബ്ദം, അതിന്ന്പൊലിഞ്ഞതറിയുന്നൂ, എന്നേക്കുമായ്!മൂർച്ചയേറുമാ ശബ്ദമാറ്റൊലി കേൾക്കുമിന്നും
നാട്ടുപ്രകൃതിക്കു കാവലായ് മുഴങ്ങിടും.
നാടിൻ ശബ്ദം, നാട്ടാരുടെ ശബ്ദമന്ന്കേട്ടോരിൽ ചോര തിളച്ചതും, ഉള്ളം
തുടിച്ചതും, ഉരിയാടിയതും ഇന്നോർമ്മ-
യെന്നാലും, ജ്വലിക്കും ഇനിയുമാവരികൾ.
ഒരു കുടന്നപ്പൂ ചൊരിയട്ടെയാ പാദങ്ങൾമൂടിടട്ടെ,
ആദരവിൻ സ്നേഹാശ്രുകണം!സുഗത,
സുഗന്ധമായ് പുതുപ്രകാശമായ്, വിളങ്ങട്ടെ മലയാളവിഹായസ്സിലെന്നെന്നും!

സാബു സെബാസ്ററ്യൺ