കഷ്ടകാലത്ത് പണയത്തിൽ നഷ്ടപ്പെട്ടുപോയ കുടുംബവക പുരയിടത്തിൽ ഒരു കാവൽക്കാരനായിട്ടാണ് സൗമ്യൻ ഇന്ന് അന്തിയുറങ്ങുന്നത്.
സൗമ്യൻ സ്വർഗലോകത്തിലെ ദേവന്മാരാൽ പരീക്ഷിക്കപ്പെട്ട് ശ്‌മശാനം സൂക്ഷിപ്പുകാരനായിത്തീർന്ന ത്രിശങ്കു പുത്രനും അയോദ്ധ്യയുടെ രാജാവുമായിരുന്ന ഹരിശ്ചന്ദ്രന്റെ കഥ നാം കേട്ടിട്ടുണ്ട്. രാജാവോ രാജകുമാരനോ ഒന്നുമല്ലാത്ത ഒരു സമകാലീനന്റേതാണ് ഈ പറയുന്ന കഥ. കഥയിലെ നായകനെ നമുക്ക് ‘സൗമ്യൻ’ എന്ന് വിളിക്കാം. ഈ നായകന്റെ യഥാർത്ഥത്തിലുള്ള പേരിന്റെ അർഥം സാക്ഷാൽ ഹരിശ്ചന്ദ്രന്റെ സ്വഭാവവിശേഷണങ്ങളായ സത്യവും നീതിയും തന്നെയാണ്. അതൊരു ലാറ്റിൻ പുല്ലിംഗ നാമവുമാണ്.സമ്പന്നമല്ലെങ്കിലും സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തിലെ അംഗമായാണ് സൗമ്യൻ ജനിച്ചത്. സഹോദരീ സഹോദരങ്ങളാൽ സമ്പുഷ്ടമായിരുന്ന കുടുംബത്തിന്റെ ഉജ്വല […]
Read More