ചികിത്സയ്ക്കൊപ്പം സൗജന്യ ഭക്ഷണവും നൽകുന്ന ആലപ്പുഴകാരന്‍ ഡോക്ടർ
തന്റെയരികിലെത്തുന്ന പാവപ്പെട്ട രോഗികൾക്കു ചികിത്സയ്ക്കൊപ്പം ഭക്ഷണവും സൗജന്യമായി നൽകുന്ന ഒരു ഡോക്ടർ മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലുണ്ട് – പേര് ഡോ. സാബു സുഗതൻ. ശമ്പളത്തിൽനിന്ന് പ്രതിമാസം 25,000 മുതൽ 30,000 രൂപവരെ ഡോക്ടർ അതിനായി നീക്കിവെക്കുന്നു. ആശുപത്രിയിൽ ചികിത്സതേടിയെത്തുന്ന പാവപ്പെട്ട രോഗികളോടു ‘വല്ലതും കഴിച്ചോ’ എന്നാകും ജീവനക്കാരുടെ ആദ്യചോദ്യം. ഇല്ലെന്നാണു മറുപടിയെങ്കിൽ ഒരു ടോക്കൺ നൽകും. ടോക്കണിൽ ‘തേൻ തുള്ളി’ എന്ന് അച്ചടിച്ചിട്ടുണ്ട്. അതുമായി തൊട്ടടുത്ത പൊന്നീസ് ഹോട്ടലിലെത്തിയാൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമുണ്ടതിൽ. […]
Read More