തൊഴിലാളികളുടെ അവകാശ സംരക്ഷണം – തൊഴിലാളി സംഘടനകൾ ഒന്നിക്കണം : അഡ്വ. തമ്പാൻ തോമസ്
തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിലും പോരാട്ടങ്ങളിലും തൊഴിലാളി സംഘടനകൾ നിശബ്ദരാകുന്നത് രാഷ്ട്രീയ പാർട്ടികളോടുള്ള അമിതമായ വിധേയത്വം മൂലമാണെന്ന് അഡ്വ. തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമായി തൊഴിലാളി സംഘടനകൾ ഒരുമിച്ചു വരണം എന്നും അദ്ദേഹം നിർദ്ദേശിച്ചു. കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത സമിതിക്ക് കീഴിലുള്ള സ്വതന്ത്ര നിർമ്മാണ തൊഴിലാളി യൂണിയന്റെ (എസ് എൻ ടി യു ) എറണാകുളം മേഖല സമ്മേളനം വരാപ്പുഴ തേവർകാട് വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More