വൈദികരേ, നിങ്ങളുടെ തിരുപട്ടത്തെയും അതിലൂടെ ഏറ്റെടുത്ത പ്രതിബദ്ധതയെയും ഓർക്കുക.|സിനഡ് തീരുമാനിച്ചകാര്യങ്ങൾ നടപ്പിലാക്കുക.|ഫ്രാൻസിസ് മാർപാപ്പാ
പരിശുദ്ധ പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നൽകുന്ന സന്ദേശം എറണാകുളം-അങ്കമാലി അതിരൂപതയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഞാൻ നിങ്ങളോടൊപ്പമുണ്ട്! വർഷങ്ങളായി ഞാൻ നിങ്ങളെ അനുഗമിക്കുന്നു; സാർവ്വത്രിക സഭയ്ക്ക് സന്തോഷവും അഭിമാനവും നൽകുന്ന പ്രിയപ്പെട്ട സീറോ-മലബാർ സഭയുടെ വിശ്വാസവും പ്രേഷിത പ്രതിബദ്ധതയും എനിക്കറിവുള്ളതാണ്; അതുകൊണ്ടുതന്നെ, ഇന്ന് നിങ്ങളോടു സംസാരിക്കുമ്പോൾ എന്റെ ഹൃദയം ദുഃഖപൂരിതമാണ്. നിങ്ങളുടെ മെത്രാൻസിനഡ്, ദീർഘവും ശ്രമകരവുമായ പരിശ്രമത്തിനുശേഷം, പരിശുദ്ധ കുർബാനയുടെ അർപ്പണരീതി സംബന്ധിച്ച് ഒരു യോജിപ്പിലെത്തിയിരുന്നു. ഏറ്റം ആദർശയോഗ്യമായ തീരുമാനമല്ലിത് എന്ന് സിനഡിലെ ചില മെത്രാന്മാർ […]
Read More