നിളയുടെ വടക്കേതീരത്തെ ഇടുങ്ങിയ കാട്ടുപാതപോലുള്ള റോഡിലൂടെ യാത്ര ചെയ്താൽ കുട്ടിച്ചാത്തൻകാവിലിറങ്ങാം
ഷൊർണൂരുനിന്ന് മുണ്ടായയ്ക്കുള്ള കുട്ടിബസ്സിൽ കയറി പത്തുപതിനഞ്ചു മിനിട്ട് നിളയുടെ വടക്കേതീരത്തെ ഇടുങ്ങിയ കാട്ടുപാതപോലുള്ള റോഡിലൂടെ യാത്ര ചെയ്താൽ കുട്ടിച്ചാത്തൻകാവിലിറങ്ങാം. ബസ്സ് ഇടതോട്ടു തിരിഞ്ഞ് കുന്നിറങ്ങി അപ്രത്യക്ഷമാകും. അവിടെനിന്ന് വലതോട്ടു തിരിഞ്ഞ്, ഇരുവശവും വലിയ മുളങ്കൂട്ടങ്ങൾ വളർന്നു നിൽക്കുന്ന ഒറ്റയടിപ്പാത. മഴ പെയ്യാത്ത മാസങ്ങൾ പിന്നിട്ട പാലക്കാടൻചൂട് സഹിക്കാനാകാതെ പാമ്പുകൾ ഇപ്പോൾ പുറത്തേക്കിറങ്ങിവരും എന്നു തോന്നിക്കുന്ന കൽക്കൂട്ടങ്ങൾക്കിടയിലെ പൊത്തുകൾ. ഇലകളെല്ലാം കരിഞ്ഞ് ഇളംതവിട്ടു നിറംപൂണ്ട് തീപിടിക്കാൻ വെമ്പിനിൽക്കുന്ന പ്രകൃതി. കുന്നു കയറി, ഇടതോട്ടിറങ്ങി, പിന്നെയും വലിയൊരു കയറ്റം കയറിച്ചെല്ലുമ്പോൾ […]
Read More