മാധ്യമ പ്രവർത്തകർ ഓരോ വാർത്തകൾ എഴുതുമ്പോൾ അതിന്റെ ഉറവിടം എവിടെ എന്നന്വേഷിച്ചു പൊലീസ് പിന്തുടരുകയാണെങ്കിൽ അതു ജനാധിപത്യ കേരളത്തിന്റെ വലിയ ദശാകാലമാണെന്നു നമ്മൾ തിരിച്ചറിയണം.
വാർത്തയുടെ ഉറവിടം വെളിപ്പെടുത്താതിരിക്കാൻ പത്രപ്രവർത്തകർക്ക് നിയമപരമായ അവകാശമുണ്ട്. ദേശസുരക്ഷ പോലുള്ള സുപ്രധാനകാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ മാത്രമേ വെളിപ്പെടുത്തേണ്ടതുള്ളൂ…മുതിർന്ന പത്രപ്രവർത്തകനായ ജയചന്ദ്രൻ എലങ്കത്ത് എഴുതുന്നു:എന്റെ പത്രപ്രവർത്തന ജീവിതത്തിലെ ഏറ്റവും നിർണായക ദിവസമായിരുന്നു ഇന്നലെ. ഞാനെഴുതിയ വാർത്തയുടെ ഉറവിടം ചോദിച്ചു സംസ്ഥാന സർക്കാരിന്റെ ക്രൈംബ്രാഞ്ച് എന്റെ മൊഴി രേഖപ്പെടുത്തിയ വല്ലാത്തൊരു ഇന്നലെ. വാർത്തയുടെ ഉറവിടം കണ്ടെത്താൻ ചോദ്യം ചെയ്യപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മാധ്യമ പ്രവർത്തകൻ ഒരുപക്ഷേ ഞാൻ ആകാം. അതുകൊണ്ടു തന്നെ കാലമെത്ര കടന്നുപോയാലും ആ ചൊവ്വാഴ്ച ഞാൻ മറക്കില്ല.ആലപ്പുഴ […]
Read More