വനിതാ സംവരണ ബിൽ പുതിയ പാർലമെന്റിൽ
ന്യൂഡൽഹി: വനിതാ സംവരണം ബിൽ പുതിയ പാർലമെന്റിലെ ആദ്യത്തേതായി കൊണ്ടുവന്നു പുതുചരിത്രം രചിച്ച് ബിജെപി സർക്കാർ. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്കു മൂന്നിലൊന്നു (33%) സീറ്റുകൾ സംവരണം ചെയ്യുന്ന 128-ാം ഭരണഘടനാ ഭേദഗതി ബിൽ ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചു. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കു സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ മൂന്നിലൊന്നും ‘കഴിയുന്നത്ര’ വനിതാ സംവരണമാക്കും. ഒബിസിക്ക് പ്രത്യേക സംവരണമില്ല. ഇരുസഭകളിലും ബിൽ പാസാക്കിയാലും 2029ലെ തെരഞ്ഞെടുപ്പിലെങ്കിലും നടപ്പാക്കാൻ മണ്ഡല പുനർനിർണയം സംബന്ധിച്ച ഭരണഘടനയുടെ 82-ാം അനുച്ഛേദം ഭേദഗതി ചെയ്യേണ്ടതുണ്ട്. […]
Read More