ജനങ്ങളുടെ മനസ്സിൽ ഉണ്ടാകുന്ന ബീഭത്സവും ക്ഷോഭജനകവുമായ ഈ ക്യുരിയോസിറ്റിയേ പിഴിഞ്ഞെടുത്ത് വിഭവസമൃദ്ധമായ ഒരു വാർത്താ വിരുന്ന് ഉൽപാദിപ്പിച്ച് അതിൽ സത്യവും അസത്യവും വേണ്ട അളവിൽ ചേർത്ത് വിളമ്പി കച്ചവടം നടത്തുക എന്നത് ഇക്കാലത്തെ മാധ്യമ സംസ്കാരവുമാണ്.
ഒരു കേസ് അതിന്റെ അന്വേഷണ ഘട്ടത്തിലുള്ളപ്പോഴും,അതിന് ശേഷം കോടതിയുടെ പരിഗണനയിൽ വരുമ്പോഴും… അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളുടെ മുന്നിൽ പോയി നിന്ന് തൊള്ള തുറക്കുന്ന പരിപാടി നല്ല ഒന്നാന്തരം പോക്കണങ്കേടാണ്.പ്രത്യേകിച്ചും വിവരങ്ങൾ പൂർണ്ണമായും വെളിവാകാനുള്ളപ്പോൾ. ഇനി അങ്ങനല്ലെങ്കിൽ പോലും. ഇങ്ങനെ ചെയ്യുന്നതിന്റെ ഗുണം ആര്‍ക്കാണ് ലഭിക്കുക എന്നത് നിയമ കാര്യങ്ങളിൽ അത്യാവശം ബോധമുള്ള ആർക്കും മനസ്സിലാകേണ്ടതാണ്. എതാണ്ട് ഇരുപത് വർഷമായിട്ട് ഞാൻ ഫൊറെൻസിക്ക്സിലാണ്. ആ പ്രവർത്തി പരിചയത്തിൽ നിന്നും പറയുന്ന കാര്യങ്ങളാണ്. എക്സ്പീരിയൻ്സിൽ നിന്നും വരുന്ന അഭിപ്രായങ്ങൾക്ക് യാതോരുവിധ […]
Read More