ഹൃദയഭേദകമാണ് ഈ അവസ്ഥ.|അവരുടെ കണ്ണീരിനും ശൂന്യതയ്ക്കുമൊപ്പം നിൽക്കുക, അവരെ ചേർത്തുപിടിക്കുക എന്നതാണ് ഈ നിമിഷം നമുക്ക് ഓരോരുത്തർക്കും ചെയ്യാൻ കഴിയുക.
അടച്ചുറപ്പുള്ള വീട്, മാതാപിതാക്കളുടെ ചികിത്സ, വിവാഹം, മക്കളുടെ പഠനം. അങ്ങനെ എത്രയെത്ര പ്രതീക്ഷകളും കിനാവുകളുമായിട്ടായിരിക്കും നമ്മുടെയൊക്കെ പ്രിയപ്പെട്ടവർ പ്രവാസ ജീവിതത്തിലേക്ക് നടന്നുകയറുന്നത്. ഈ സ്വപ്‌നങ്ങളിൽ പാതിയെങ്കിലും നേടണമെന്ന തീവ്രമായ ആഗ്രഹത്തിന്റെ പുറത്താണ് പരിമിതമായ തൊഴിൽ സാഹചര്യങ്ങളിൽ നിന്ന് ആ മനുഷ്യർ ജോലിയെടുക്കുന്നത്. അങ്ങനെയുള്ള 23 പേരുടെ ചേതനയറ്റ ശരീരമാണ് അൽപ്പം മുൻപ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ഹൃദയഭേദകമാണ് ഈ അവസ്ഥ. മരണപ്പെട്ട ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾ ഈ ദിവസങ്ങളിൽ തിരക്കിയറിഞ്ഞു. ഓരോരുത്തർക്കും അതിജീവിക്കാൻ വേണ്ടി പ്രവാസ ജീവിതം നയിക്കേണ്ടി […]
Read More