കഴിഞ്ഞ ആറരക്കൊല്ലത്തിനുള്ളില്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ 26,407 വ്യക്തികള്‍ മരണപ്പെട്ടു
പ്രൊഫഷണൽ ഡ്രൈവർമാർക്ക്CPC ട്രെയ്നിംഗ് നിർബന്ധമാക്കണം 2016 മുതല്‍ 2022 ഓഗസ്റ്റ് 30 വരെ കേരളത്തില്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ കണക്കുകള്‍ കേരളാ പോലീസിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതിലൂടെ അറിയാന്‍ കഴിയുന്നത്, കഴിഞ്ഞ ആറരക്കൊല്ലത്തിനുള്ളില്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ 26,407 വ്യക്തികള്‍ മരണപ്പെട്ടു എന്നാണ്. https://keralapolice.gov.in/crime/road-accidents?fbclid=IwAR3f1fBTwT0QakpQUXeb_zXF93fkq9vLn8xHlcjDWvCTj7FXCxFmf3cBj6A കേരളത്തിലെ ഒരു ശരാശരി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യയ്ക്ക് തുല്യമായ ജനങ്ങളാണ് കഴിഞ്ഞ ആറരക്കൊല്ലത്തിനുള്ളില്‍ റോഡപകടങ്ങളിലൂടെ കേരള സമൂഹത്തിൽ നിന്നു തുടച്ചുനീക്കപ്പെട്ടത്. 2016 മുതൽ 2021 ഡിസംബർ 31 വരെ കേരളത്തിൽ 2,25,043 റോഡ് അപകടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. […]
Read More