അമ്മയുടെ കഴുത്തിലെ മാലയിൽ ഉണ്ടായിരുന്ന കുരിശ് ആണ് ഇന്നും ഞാൻ എൻ്റെ കഴുത്തിലെ മാലയിൽ ഉപയോഗിക്കുന്നത് . അമ്മയോടുണ്ടായിരുന്ന എന്റെ ആത്മബന്ധത്തിൻ്റെ പ്രതീകമാണത്….
അമ്മയെപ്പറ്റി…. .പ്രിയപ്പെട്ടവരുടെ വിയോഗദിനം ഓർമ ദിവസം എന്ന് പറയുന്നതിൻ്റെ പ്രസക്തിയെപ്പറ്റി പലപ്പോഴും ചിന്തിക്കാറുണ്ട്. ഓർമ്മ ദിവസം എന്ന് പറഞ്ഞാൽ അവരെപ്പറ്റി അന്ന് മാത്രം ഓർക്കുന്നത് കൊണ്ടാണോ എന്ന് സംശയിച്ചു പോകും .അതോ എന്നും ഓർക്കുന്നത് കൊണ്ട് ആ ദിവസം പ്രെത്യേകിച്ചു മനസ്സിൽ എത്തുന്നു എന്നത് കൊണ്ടും ആവാം ..എൻ്റെ അമ്മയുടെ വീട് ചെങ്ങന്നൂരിനടുത്ത തിരുവൻവണ്ടൂരിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള കുത്തിയതോട് എന്ന പ്രദേശത്താണ് . പാണ്ടനാട് എന്നും പറയാം. പമ്പ നദിയോട് ചേർന്നാണ് വീട് […]
Read More