ക്രിസ്ത്യാനികൾ പൊതുവെ, അനാർക്കിസ്റ്റുകളല്ല. നിയമം പാലിക്കുന്നവരും, ‘റൂൾ ഓഫ് ലോ’ എന്ന ആശയം സഭയിലും രാഷ്ട്രത്തിലും മുറുകെ പിടിക്കുന്നവരുമാണ്.
കത്തോലിക്കാ സഭയെ നിലനിർത്തുന്നത് യേശുക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണോ? അല്ല എന്നാണ് ഉത്തരം. വിശ്വാസം ജീവിക്കുന്ന മനുഷ്യസമൂഹം എന്ന നിലയിൽ, വിശ്വാസത്തെ ആഘോഷിക്കുന്ന കർമ്മങ്ങളും ആചാരക്രമങ്ങളുമുണ്ട്. വിശ്വാസത്തിന്റെ ചൈതന്യം നിലനിർത്തുന്ന ആത്മീയതയും പ്രാർത്ഥനകളും ഇത്തരം ആചാരങ്ങളെ അർത്ഥവത്തായി അവതരിപ്പിക്കുകയും ജീവിതത്തിൽ അവ പാലിക്കാൻ വിശ്വാസികളെ സഹായിക്കുകയും ചെയ്യുന്നു. വിശ്വാസം വെളിച്ചമാകുന്നത് അതിനെ യുക്തിപൂർവം ഗ്രഹിക്കുമ്പോഴാണല്ലോ. ഇതിനു സഹായിക്കുന്ന ദൈവശാസ്ത്ര ചിന്തകളും സഭാ ജീവിതത്തിന്റെ ഭാഗമാണ്. മറ്റേതു മേഖലയിലും എന്നതുപോലെ സഭയിൽ വിശ്വാസികൾ ജീവിക്കേണ്ട ജീവിത ക്രമവും അതിനാവശ്യമായ പരിശീലനവുമുണ്ട്. […]
Read More