കുഞ്ഞേ, മുലപ്പാൽ കുടിക്കരുത്|കടമ്മനിട്ടയുടെ കീശയിൽനിന്നു രസന മാസിക ആ കവിത തട്ടിയെടുത്തിട്ട് 42 വർഷം.|ജോസ് ടി
കുഞ്ഞേ, മുലപ്പാൽ കുടിക്കരുത് ബുധനാഴ്ച ജൂൺ എട്ട് കടമ്മനിട്ടയുടെ കീശയിൽനിന്നു രസന മാസിക ആ കവിത തട്ടിയെടുത്തിട്ട് 42 വർഷം. സൈലന്റ് വാലിയിലെ ഉഷ്ണമേഖലാ മഴക്കാടുകൾ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് എം.കെ. പ്രസാദ് എഴുതിയ മാതൃഭൂമിലേഖനത്തിൽനിന്നു തുടങ്ങിയ സർഗാത്മക പ്രക്ഷോഭം 1980 ജൂൺ എട്ടിന് തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ കാവ്യമഴയായ് പെയ്യുകയും നാടൻ ശാസ്ത്രബോധമായി പൂക്കുകയുമായിരുന്നു.ഫെബ്രുവരിയിൽ രൂപീകരിക്കപ്പെട്ട പ്രകൃതിസംരക്ഷണസമിതിയുടെ അഭിമുഖ്യത്തിലായിരുന്നു പരിപാടി. പകൽ ശാസ്ത്രസമ്മേളനം, വൈകുന്നേരം പൊതുസമ്മേളനം, രാത്രി കവിയരങ്ങ് (പിന്നീടുണ്ടായ പരിഹാസവാക്കു വച്ചാണെങ്കിൽ, മരക്കവിയരങ്ങ്).അയ്യപ്പപ്പണിക്കരുടെ ”കാടെവിടെ മക്കളേ” ഉയർത്തിയ […]
Read More