ലക്ഷദ്വീപിന് സമീപം ബോട്ട് മുങ്ങി: എട്ടുപേരെ കാണാതായതായി റിപ്പോര്‍ട്ട്
കൊച്ചി: ശക്തമായ മഴയിലും കാറ്റിലും വൈപ്പിനില്നിന്നുപോയ മത്സ്യബന്ധനബോട്ട് ലക്ഷദ്വീപിന് സമീപം കടലില്‍ മുങ്ങി. എട്ട് പേര് അപകടത്തില്‍പ്പെട്ടതായാണ് സൂചന. കോസ്റ്റ്ഗാര്‍ഡ് തെരച്ചില്‍ ആരംഭിച്ചു. നാഗപട്ടണം ഒഡീഷ സ്വദേശികളായ നാല് പേര് വീതമാണ് ബോട്ടിലുണ്ടായിരുന്നത്. തമിഴ്നാട്ടില്‍നിന്നുള്ള “ആണ്ടവന് തുണ’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഈ മാസം ഒന്നാം തീയതിയാണ് വൈപ്പിനില്‍നിന്ന് ബോട്ട് പുറപ്പെട്ടത്. ലക്ഷദ്വീപിന്റെ വടക്ക്പടിഞ്ഞാറന്‍ തീരത്താണ് ബോട്ട് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. ബോട്ടലുണ്ടായിരുന്ന മൂന്നുപേരെ മറ്റ് രണ്ട് ബോട്ടുകളില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.മറ്റുള്ളവരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read More