സ്വന്തം അമ്മയെ സ്നേഹിക്കുന്നവർക്ക്, ജീവന്റെ ഓരോ തുടിപ്പിലും അത് പുതിയതായി അനുഭവവേദ്യമാകുന്ന അനുഭൂതിയാണ് , ഭക്തിയാണ്

Share News

ഉടുമുണ്ടിന്റെ തലയറ്റത്തേ മൂലയിൽ ഒരു തീപ്പെട്ടി കെട്ടി സൂക്ഷിച്ചിട്ടുണ്ടെങ്കിലും, തലേന്ന് സന്ധ്യക്ക് കഞ്ഞി വാർക്കാനായി ഇറക്കിയ അടുപ്പിലെ കുമിഞ്ഞുകൂടിയ ചാരത്തിനിടയിൽ നിന്ന് അന്നത്തെ പ്രഭാതത്തിലും, അമ്മ ഒരു കനൽത്തരിയെ തിരയുകയാണ്…. കൈയ്യിലെ ചുള്ളിക്കമ്പ് കൊണ്ട് തിരഞ്ഞു തിരഞ്ഞ് ഒടുവിൽ മിന്നാമിനുങ്ങുപോലൊന്ന് കണ്ടെത്തി. അതിനെ അതിസൂക്ഷ്മം ഉണങ്ങിയ ഒരു പൊതി മടലിലേക്ക് തട്ടിയിട്ടു..പിന്നെ അതിലേക്ക് നിറുത്താതെ, ജീവശ്വാസം ഊതിക്കൊണ്ടിരുന്നു. അപ്പോൾ , കണ്ണുകൾ ചുവന്ന് പുറത്തേക്ക് തള്ളി വന്നു. നെഞ്ചകം അതിന്റെ മിടിപ്പിന് വേഗത കൂട്ടി. തല കറങ്ങി […]

Share News
Read More

വരാപ്പുഴയുടെ സാമൂഹ്യ ആരോഗ്യ – കായിക രംഗത്ത് ഒരു ദീപസ്തംഭമായി ജ്വലിച്ചു നിന്ന ഡോ.ജോസ് സക്കറിയാസ് വിട വാങ്ങി.

Share News

 മാണി സി കാപ്പൻ എംഎൽഎയുടെ സഹോദരീ ഭർത്താവും വരാപ്പുഴ മെഡിക്കൽ സെൻ്റർ ഉടമയുമായ മണ്ണനാക്കുന്നേൽ ഡോ. ജോസ് സക്കറിയാസ് (72) നിര്യാതനായി. ദീർഘകാലമായി രോഗബാധിതനായി കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം, വരാപ്പുഴയുടെ തീരാ നഷ്ടമാണ്. ജന്മസ്ഥലമായപാലയിൽ നിന്നും ഏതോ ഒരു നിയോഗമെന്ന പോലെവരാപ്പുഴയിലെത്തി, കൂനമ്മാവിൽ വീട് വച്ച് സ്ഥിര താമസമാക്കിയ ഡോ: ജോസ് സക്കറിയാസ്ഡോ.ബാബു ജേക്കബിനൊപ്പം ആരംഭിച്ച ചിത്ര മെഡിക്കൽ സെന്റർ എന്ന ആശുപത്രി , ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനസങ്ങമായ വരാപ്പുഴയിലെ ആദ്യത്തെ ആതുരാലയമായിരുന്നു. ഒട്ടേറെ നിർദ്ദനരായ മനുഷ്യർക്ക് […]

Share News
Read More

ആ നാളുകളൊന്നിൽ എന്റെ ഹൃദയത്തിൽ കയറിപ്പറ്റിയ ഒരു പേരാണ് ഇഗ്ന്യേഷ്യസ് ഗോൺസാൽവസ്

Share News

ഇത്തവണ ,അവിചാരിതമായി ലഭിച്ചൊരു ഓണസമ്മാനത്തിന്റെ കഥയാണിത്. ആത്മാന്വേഷണത്തിന് സമമായ ഒരു തേടി നടക്കലിന്റെയും , തേടിയതാരെയാണോ അദ്ദേഹത്തെ സൗഹൃദത്തിന്റെ പട്ടം ചാർത്തി, കാലം ഒടുവിൽ എന്നിലേക്ക് കൊണ്ടുവന്നതിന്റെയും സാക്ഷ്യവുമാണിത്. മൂന്നു പതിറ്റാണ്ടുകാലമെടുത്തു ആ “കാവ്യനീതി ” ലഭിക്കുവാനെന്നതെന്നോർക്കുമ്പോൾഅത്യധികം ആഹ്ലാദവും അതിലേറെ ചാരിതാർത്ഥ്യവുമുണ്ട്.. കാര്യത്തിലേക്കു കടക്കം.എനിക്കോർമ്മ വച്ച കാലം തൊട്ട് വീട്ടിൽ വരുത്തുന്ന ഏക അച്ചടി മാധ്യമമാണ് മലയാള മനോരമ ദിനപ്പത്രം . ഇന്നും അതിനൊരു മാറ്റമില്ല. മാസവരി 2 രൂപ ഉള്ള കാലം തൊട്ടാണ് മനോരമ വീട്ടിൽ […]

Share News
Read More