സിറോ മലബാർ സഭയുടെ ആസ്ഥാനം മാറ്റാൻ തീരുമാനിച്ചു|എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടിയുള്ള ഒരു പേപ്പൽ ഡെലഗേറ്റിനെനിയമിക്കും|ഏകീകൃത കുർബാനയർപ്പണരീതി യാതൊരു മാറ്റവുമില്ലാതെ തുടരും
സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായസഹോദരങ്ങൾക്കും എഴുതുന്ന സർക്കുലർ. മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോമലബാർസഭയുടെ പ്രത്യേക സിനഡുസമ്മേളനം 2023-ാം ആണ്ട് ജൂൺ മാസം 12 മുതൽ 16 വരെ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. നമ്മുടെ സഭയെയും സമൂഹത്തെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു പ്രാർത്ഥനാപൂർവം പഠിക്കാനും ദൈവഹിതം അന്വേഷിക്കാനുമാണു സിനഡുപിതാക്കന്മാർ ശ്രമിച്ചത്. സിനഡിന്റെ വിജയത്തിനായി നിങ്ങളെല്ലാവരും ആത്മാർത്ഥമായി പ്രാർഥിച്ചതിനു ഹൃദയപൂർവ്വം നന്ദി […]
Read More