ഇത് നമ്മുടെ മണിക്കുറാണ്
മഹാമാരി കടന്നുപോകുംവരെ നമ്മുടെ പഴകിയ പതിവുവിനോദങ്ങൾ മരവിപ്പിക്കുകയെങ്കിലും ചെയ്യാം.വാർത്താമാധ്യമങ്ങൾ നമ്മെ സംഭ്രമിപ്പിക്കുകയോ ഇക്കിളികൂട്ടുകയോ ചെയ്യട്ടെ. നമ്മുടെ അതിജീവനത്തിന്റെ അജണ്ട നമ്മൾതന്നെ സെറ്റ് ചെയ്‌തേ തീരൂ.നിങ്ങൾക്കുവേണ്ടിയും സഹജീവികൾക്കുവേണ്ടിയും നിങ്ങൾ കരുതലെടുക്കുമോ? ഭൂതകാല ചരിത്രമല്ല, ഈ മണിക്കൂറുകൾതന്നെ ഇതു നമ്മോടു ചോദിക്കുന്നു. രാജ്യത്തെ മഹാനഗരങ്ങൾക്ക് അപ്പുറമിപ്പുറം ചെറുപട്ടണങ്ങളിലേക്കു കൂടിയും രോഗവ്യാപനം തീവ്രമാകുന്നു. ഒഴിഞ്ഞ ആശുപത്രിക്കിടക്കകളുള്ള പട്ടണങ്ങൾ ഇല്ലാതാവുന്നത് അതിവേഗത്തിലാണ്. പരിശോധനാഫലം വരുംമുമ്പേയുള്ള മരണങ്ങൾ കണക്കിൽപ്പെടാതെ പോകുന്നു. ഹോം ക്വാറന്റീനിലുള്ളവർ വീടുവിട്ടു പുറത്തിറങ്ങിയില്ലെങ്കിലും കുടുംബാംഗങ്ങൾവഴി പുറത്തേക്കു സമ്പർക്കമുണ്ടാവുന്ന കേസുകൾ വർധിക്കുന്നു.അസാധാരണമായതു റിപ്പോർട്ടു […]
Read More