അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടില്‍ തന്നെ ഇരിക്കണം. മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്.

Share News

പ്രിയപ്പെട്ട കുട്ടികളെ, രണ്ട് ദിവസമായിട്ട് നല്ല ഗംഭീര മഴയാണല്ലോ.. അതുകൊണ്ട് നിങ്ങടെ സുരക്ഷ മുന്‍നിര്‍ത്തി പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുകയാണ്. എന്ന് വെച്ച് മഴയത്ത് കളിക്കാനോ വെള്ളത്തില്‍ ഇറങ്ങാനോ ഒന്നും നിക്കരുത്. പുഴയിലൊക്കെ വെള്ളം കൂടുതലാണ്. അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടില്‍ തന്നെ ഇരിക്കണം. മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്. Thrissur District Collector കനത്ത മഴ സാധ്യതാ മുന്നറിയിപ്പ് (Orange Alert) നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം […]

Share News
Read More

തൃശൂർ പൂരം സുരക്ഷിതമായി കൊടിയിറങ്ങി. |കാണാം, 2024 ഏപ്രിൽ 19ന് അടുത്ത വർഷത്തെ തൃശൂർ പൂരത്തിന്.

Share News

പ്രിയപ്പെട്ടവരെ, ഈ വർഷത്തെ തൃശൂർ പൂരം സുരക്ഷിതമായി കൊടിയിറങ്ങി. പൂരം നടത്താൻ നേതൃത്വം നൽകിയ ജില്ലയിലെ മന്ത്രിമാരായ ബഹു. അഡ്വ. കെ. രാജൻ, ബഹു. ഡോ. ആർ. ബിന്ദു, ബഹു. കെ. രാധാകൃഷ്ണൻ, ബഹു. മേയർ, ബഹു. എം.എൽ.എമാർ, ദേവസ്വം ബോർഡ് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, റവന്യു വകുപ്പ് ജീവനക്കാർ, മറ്റ് വിവിധ സർക്കാർ വകുപ്പുകൾ, കോർപറേഷൻ ജീവനക്കാർ, മാധ്യമ സുഹൃത്തുക്കൾ, വൊളണ്ടിയർമാർ, ഏറെ പ്രിയപ്പെട്ട നാട്ടുകാർ, പൂരപ്രേമികൾ ഏവർക്കും നന്ദി… കാണാം, 2024 […]

Share News
Read More

തിരുവനന്തപുരം സബ് കളക്ടറായി ശ്രീമതി.എം.എസ് മാധവിക്കുട്ടി ഐ എ എസ് ചുമതലയേറ്റു

Share News

തിരുവനന്തപുരം സബ് കളക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു. എഞ്ചിനീയറിംഗ് ബിരുദധാരിയായ ശ്രീമതി. മാധവിക്കുട്ടി, 2018 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കൊല്ലം മാടന്‍നടയാണ് സ്വദേശം. ഫോര്‍ട്ട് കൊച്ചിയില്‍ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. അച്ഛന്‍ ശ്രീ.ആര്‍. സൂര്‍ദാസ്, അമ്മ ശ്രീമതി.എ.കെ മിനി. ഭര്‍ത്താവ് ശ്രീ.കൃഷ്ണരാജ് 2015 ബാച്ച് ഐ.പി .എസ് ഉദ്യോഗസ്ഥനാണ്. 1272 തെക്കേവിള SNDP ശാഖയുടെ അഭിനന്ദനങ്ങൾ.. Ajay Sivarajan

Share News
Read More

തൃശൂർ മഴക്കെടുതി: ജാഗ്രത പുലർത്തേണ്ട പ്രദേശങ്ങൾ

Share News

മഴക്കെടുതി മൂലമുളള വെളളപ്പൊക്കവും മണ്ണിടിച്ചിലും സാരമായി ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഇവയാണ്. ഇവിടെ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം. തലപ്പിളളി താലൂക്ക് : കുംഭാര കോളനി, ചിറകോളനി, സാംബവ കോളനി, മേലെതലശ്ശേരി പളളിപരിസരം, ദേശമംഗലം കുന്നുംപുറം, പിഎംഎച്ച് ഗ്രാനൈറ്റ് ക്വാറിക്ക് സമീപമുളള പ്രദേശങ്ങൾ, വെസ്റ്റാർ ഓഡിറ്റോറിയം പാർക്കിങ് ഗ്രൗണ്ട്, പുറശ്ശേരി കോളനി, ചെമ്പികുന്ന് കോളനി, 10/17 കോളനി, മേലെമുറികുന്ന്, കാട്ടാളത്ത് കോളനി, വളളത്തോൾനഗർ, കോട്ടക്കുന്ന് കോളനി, പാറക്കുന്ന് കോളനി, ഉത്രാളിക്കാവ് ലക്ഷംവീടിന് പിൻവശം. മുകുന്ദപുരം താലൂക്ക് : […]

Share News
Read More

ജലനിരപ്പ് ഉയരുന്നു : കാരാപ്പുഴ ഡാമിന്റെ ഷട്ടർ ഉയർത്താൻ കലക്ടറുടെ അനുമതി.: 15 സെന്റീമീറ്ററര്‍ വീതം ഉയർത്തും.

Share News

കാരാപ്പുഴ റിസര്‍വ്വോയറിന്റെ സ്പില്‍വേ ഷട്ടറുകള്‍ 3 എണ്ണം പരമാവധി 15 സെന്റീമീറ്ററര്‍ വീതം ഉയര്‍ത്തുന്നതിനുള്ള അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. നിബന്ധനകള്‍: വൈകീട്ട് 6.00 മണിമുതല്‍ രാവിലെ 8.00 മണിവരെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ പാടുള്ളതല്ല. സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും നീല മുന്നറിയിപ്പ് (Blue Alert) നല്‍കിയിരിക്കേണ്ടതാണ്. ഷട്ടറുകള്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പെങ്കിലും ഓറഞ്ച് മുന്നറിയിപ്പ് (Orange Alert) നല്‍കിയിരിക്കേണ്ടതാണ്. ഷട്ടറുകള്‍ തുറക്കുന്നതിന് 6 മണിക്കൂര്‍ മുമ്പെങ്കിലും ചുവപ്പ് മുന്നറിയിപ്പ് […]

Share News
Read More

തിരുവനന്തപുരം ജില്ലയില്‍ ജാഗ്രത വേണം; കളക്ടറേറ്റില്‍ വാര്‍ റൂം തുടങ്ങി

Share News

തിരുവനന്തപുരം: കോവിഡ് നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി കളക്ടറേറ്റില്‍ ജില്ലാതല വാര്‍ റൂം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള വിദഗ്ദര്‍ 24 മണിക്കൂറും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ജില്ലയിലെ സ്ഥിതിവിവരങ്ങള്‍ അവലോകനം ചെയ്ത് അടിയന്തര പ്രവര്‍ത്തന പരിപാടികള്‍ ഏകോപിപ്പിക്കും. തലസ്ഥാനത്ത് നിലവില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുെങ്കിലും കര്‍ശനമായ ജാഗ്രത പാലിക്കേ സാഹചര്യമാണുള്ളതെന്നും കളക്ടര്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ആദ്യ പടിയായി താലൂക്കുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കും. ജില്ലയിലെ […]

Share News
Read More

ചുഴലിക്കാറ്റില്‍ വൈക്കത്ത് 2.42 കോടി രൂപയുടെ നാശനഷ്ടം കോട്ടയം – ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

Share News

ചുഴലിക്കാറ്റിലും കനത്ത മഴയിലും വൈക്കം താലൂക്കിലെ വിവിധ മേഖലകളില്‍ 2.34 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക കണക്ക്. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കൃഷിക്കും വൈദ്യുതി വിതരണ സംവിധാനത്തിനും നാശം സംഭവിച്ചു. 23 വീടുകള്‍ക്ക് സാരമായും 338 വീടുകള്‍ക്ക് ഭാഗികമായും കേടുപാടുകളുണ്ടായി. വീടുകള്‍ക്കു മാത്രം ആകെ 1.48 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.ഏറ്റവുമധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത് ടി.വി പുരം വില്ലേജിലാണ്. ഇവിടെ 21 വീടുകള്‍ക്ക് സാരമായ നാശം സംഭവിച്ചു. 115 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വൈക്കം വില്ലേജില്‍ […]

Share News
Read More