യുഡിഎഫിന്റെ അടിത്തറ ഭദ്രം: മുല്ലപ്പള്ളി

Share News

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ജനവിധി കോണ്‍ഗ്രസിനും യുഡിഎഫിനും എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. 2015ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ചപ്രകടനം നടത്താന്‍ യുഡിഎഫിന് കഴിഞ്ഞതായും മുല്ലപ്പ്ള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിയ്ക്കും എംഎം ഹസ്സനുമൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു മുല്ലപ്പള്ളി. എല്ലാ കോര്‍പ്പറേഷനുകളിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് വിധി ഗൗരവപൂര്‍ണമായി വിലയിരുത്തും. തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിനും എല്‍ഡിഎഫിനും […]

Share News
Read More

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലംഘിച്ചിട്ടില്ല: മുഖ്യമന്ത്രി

Share News

കണ്ണൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഞങ്ങളെ ഒന്ന് ക്ഷീണിപ്പിക്കാമെന്നും ഒന്ന് ഉലയ്ക്കാമെന്നുമാണ് വിചാരിച്ചത്. എന്നാല്‍ 16-ാം തീയതി വോട്ടെണ്ണിക്കഴിയുമ്പോള്‍ ആരാണ് ഉലഞ്ഞതെന്നും, ക്ഷീണിച്ചതെന്നും മനസ്സിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐതിഹാസികമായ വിജയമാകും എല്‍ഡിഎഫ് നേടുകയെന്നും പിണറായിയിലെ ചേരിക്കല്‍ സ്‌കൂളിൽ വോട്ടുരേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതോടെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കണമെങ്കില്‍ അവര്‍ക്ക് കടക്കാം. അതുമാത്രമേ ഇപ്പോള്‍ പറയാനുള്ളൂ. ഇതുവരെ വോട്ടു ചെയ്തവര്‍ […]

Share News
Read More

നാടിനു ഗുണം ചെയ്യുന്നവനെന്ന് ഉറപ്പുള്ളവനെ മാത്രം രാഷ്ട്രീയം നോക്കാതെ വിജയിപ്പിക്കുക, നാടിനെ രക്ഷിക്കുക.

Share News

എല്ലാ പാർട്ടിക്കാരും വലിയ മതേതരം ഒക്കെ പറയുമെങ്കിലും ഓരോ വാർഡിലും കടന്നു ചെല്ലുമ്പോൾ അറിയാം അവരുടെ മതേതരത്വം, ക്രിസ്ത്യൻസ് തിങ്ങി പാർക്കുന്ന സ്ഥലത്ത് ആ മതവിഭാഗത്തിലുള്ള സ്ഥാനാർഥികൾ മാത്രം, മുസ്ലിം ഭൂരിപക്ഷ പ്രദേശത്തും അതു തന്നെ, ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള സ്ഥലത്ത് ഹിന്ദു വിഭാഗത്തിലെ സ്ഥാനാർഥികൾ മാത്രം, അതിൽ നായർ വിഭാഗം വസിക്കുന്ന സ്ഥലത്ത് മിക്ക സ്ഥാനാർഥികളും ആ വിഭാഗത്തിൽപ്പെട്ടവർ തന്നെ. എന്നിട്ട് എല്ലാവരും വലിയ മതേതരവും പറയും. വെറും മൂന്നു ലക്ഷം രൂപ കൊണ്ട് ഭംഗിയായി പണിയാൻ […]

Share News
Read More

ഒരു വാർഡിലെ 3 മുന്നണി സ്ഥാനാർഥികളുടെയും ഭർത്താക്കൻമാരുടെ പേര് സജി ! വാർത്ത എഴുതിയത് മനോരമയുടെ സജി!

Share News

ഇന്ന് ഏറ്റവും ചിരിപ്പിച്ച വാർത്ത! എരുമേലി പഞ്ചായത്തിലെ ഒരു വാർഡിലെ 3 മുന്നണി സ്ഥാനാർഥികളുടെയും ഭർത്താക്കൻമാരുടെ പേര് സജി ! വാർത്ത എഴുതിയത് മനോരമയുടെ സജി!

Share News
Read More

തദ്ദേശ തിരഞ്ഞെടുപ്പ്: നിരീക്ഷകരായി

Share News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി നടത്തുന്നതിന് നിരീക്ഷകരെ നിയമിച്ചുകൊണ്ട് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. ആര്‍.ഗിരിജ (ഡയറക്ടര്‍, സര്‍വ്വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്)- തിരുവനന്തപുരം, വീണ.എന്‍.മാധവന്‍ (അഡീഷണല്‍ സെക്രട്ടറി, ഹയര്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്)-കൊല്ലം. വി.രതീശന്‍ (എക്‌സിക്യൂട്ടീവ് ഓഫീസര്‍, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം) –പത്തനംതിട്ട വി.വിഘ്‌നേശ്വരി (ഡയറക്ടര്‍ കൊളീജിയേറ്റ്, എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) –ആലപ്പുഴ. ജോര്‍ജ്ജി.പി.മാത്തച്ചന്‍ (കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ഇന്‍ ഫുള്‍ ചാര്‍ജ്ജ് ഓഫ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (ഹൈ റേയ്ഞ്ച് സര്‍ക്കിള്‍), കോട്ടയം) –കോട്ടയം. രാജേഷ് […]

Share News
Read More

തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാംദിനത്തിൽ 119 പത്രികകൾ

Share News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി പത്രിക സമർപ്പിക്കുവാനുള്ള രണ്ടാം ദിനമായ വെള്ളിയാഴ്ച 119 പത്രികകൾ സമർപ്പിക്കപ്പെട്ടു. വ‍്യാഴാഴ്ച ആണ് കമ്മീഷൻ ഇലക്ഷൻ വിജ്ഞാപനം പുറപ്പെടുവിച്ചത്. വ‍്യാഴം വെള്ളി എന്നീ രണ്ടു ദിവസങ്ങളിൽ ആകെ 191 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ഇതുവരെ ലഭിച്ച പത്രികകളുടെ എണ്ണം ജില്ല തിരിച്ച് തദ്ദേശ സ‍്വയംഭരണ സ്ഥാപനങ്ങൾ എന്നീ ക്രമത്തിൽ താഴെ നൽകിയിരിക്കുന്നു.

Share News
Read More

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി: ഡിസംബര്‍ എട്ടിന് ആദ്യഘട്ടം, ഫലം 16ന്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ എട്ടിന് നടക്കും . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരിക്കും എട്ടാം തീയതി തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ പത്ത് വ്യാഴാഴ്ച നടക്കും. കോട്ടയം, എറണാകുളം, തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളിലായിരിക്കും വോട്ടെടുപ്പ്. ഡിസംബര്‍ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മൂന്നാംഘട്ടമായി വോട്ടെടുപ്പ് നടത്തും. ഡിസംബര്‍ 16 ബുധനാഴ്ചയാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം […]

Share News
Read More