ജനകീയ ഡോക്ടർ സഫിയ ബീവിക്ക് യാത്രയയപ്പ് നൽകി.

കാരണക്കോടം 44- ലാം ഡിവിഷൻ തമ്മനം, നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ നീണ്ട ഏഴു വർഷക്കാലം സേവനം ചെയ്ത് സ്ഥലം മാറിപ്പോകുന്ന ജനകീയ ഡോക്ടർ സഫിയ ബീവിക്ക് യാത്രയയപ്പ് നൽകി.യോഗത്തിൽ കൗൺസിലർ ജോർജ് നാനാട്ട് അധ്യക്ഷനായിരുന്നു, കൗൺസിലർ ജോജി കുരീക്കോട്, ഡോക്ടർ ആര്യ, പി എസ് സതീഷ് തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽ ഡോക്ടർക്ക് പൊന്നാട അണിയിച്ച് ആദരിക്കുകയും മെമന്റോ നൽകുകയും. ചെയ്തു..

Read More

ഫാ.റോബി കണ്ണൻചിറയ്ക്കു ഊഷ്മള യാത്രയയപ്പ്

Share News

കൊച്ചി : കൊച്ചിയുടെ സാംസ്കാരിക പൈതൃകത്തിനു പുതുശോഭ പകരാൻ ചാവറ കൾച്ചറൽ സെന്ററിലൂടെ റോബി കണ്ണൻചിറയ്ക്കു സാധിച്ചെന്നു പ്രഫ. എം. കെ. സാനു അഭിപ്രായപ്പെട്ടു. 15 വർഷത്തെ സേവനത്തിനുശേഷം ചാവറഡയറക്ടർ സ്ഥാനത്തു നിന്നു വിരമിച്ചു പുതിയ നിയോഗമേൽക്കുന്ന ഫാ. റോബി കണ്ണൻചിറയ്ക്കുള്ള ആദര, യാത്രയയപ്പ് സമ്മേളനവും പുതിയ ഡയറക്ടർ ഫാ.തോമസ് പുതുശേരിക്കു സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ അവഗണിക്കപ്പെടുന്നവർക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന സേവന പ്രവർത്തനങ്ങളും മത സൗഹാർദ്ദത്തിനായുള്ള ഉദ്യമങ്ങളും മാതൃകയാണ്. അസാധാരണമായ ഊർജസ്വലതയും പ്രസന്നതയും […]

Share News
Read More