വിരലടയാളങ്ങളിലൂടെ പ്രതികളെ തിരിച്ചറിയൽ:രാജ്യത്ത് ഒന്നാമതായി കേരള പൊലീസ്
രാജ്യത്ത് വിരലടയാള പരിശോധനയിലൂടെ കുറ്റം തെളിയിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരള പൊലീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ 2020ലെ വാർഷിക പഠന റിപ്പോർട്ടിലാണ് ഈ വിവരം. കഴിഞ്ഞ വർഷം 657 കേസുകളാണ് വിരലടയാളത്തിന്റെ സഹായത്തോടെ കേരള പൊലീസ് തെളിയിച്ചത്. 517 കേസുകൾ തെളിയിച്ച കർണാടകയും ആന്ധ്രയുമാണ് (412) രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കുറ്റം തെളിയിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്ന പ്രധാന രീതികളിലൊന്നാണ് […]
Read More