പക്ഷേ ഉമ്മൻ ചാണ്ടി എന്ന അത്ഭുതം അന്നു മുതൽ ഇന്നു വരെ എന്നേയും അമ്പരപ്പിച്ചു കൊണ്ടേയിരുന്നു…|അദ്ദേഹത്തിന് ഒളിക്കാൻ ഒന്നുമില്ലായിരുന്നു.| ആ നാട്ടുകാർ അക്ഷരാർത്ഥത്തിൽ അനാഥരായിരിക്കുന്നു…..

Share News

ഒരു നേതാവ് എങ്ങനെയായിരിക്കണം എന്നതിൻ്റെ നേർദർശനമായിരുന്നു ഉമ്മൻ ചാണ്ടി. കടുത്ത വിമർശനങ്ങളോട് പ്രതികരിക്കുമ്പോൾ പോലും അദ്ദേഹം സമചിത്തത പാലിച്ചു. ഒരു മോശം വാക്ക് ഒരിക്കൽ പോലും അദ്ദേഹത്തിൽ നിന്നുണ്ടായില്ല. പകയോ പ്രതികാരമോ അദ്ദേഹത്തിൻ്റെ മനസ്ഥിതി ആയിരുന്നില്ല. അതൃപ്തി പ്രകടിപ്പിക്കുമ്പോൾ പോലും ആ വാക്കുകളിൽ മിതത്വം നിറഞ്ഞുനിന്നു. അഭിമുഖങ്ങളിൽ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങളെ നേരിട്ടപ്പോൾ പോലും പുഞ്ചിരിക്കാൻ മറന്നില്ല. പത്രപ്രവർത്തകൻ എന്ന നിലയിൽ ഏറ്റവുമെളുപ്പത്തിൽ ബന്ധപ്പെടാനാകുന്ന വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി. മാധ്യമ ഡെഡ്ലൈനുകളോട് എന്നും എപ്പോഴും സഹകരിച്ച് പ്രതികരിച്ചിരുന്നയാൾ. ഇതൊക്കെ […]

Share News
Read More

2022-ൽ മേരി ചേച്ചിയുടെ കടയുടെ വാടക കൂടാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു…. ഒപ്പം മനുഷ്യരുടെ വില കുറയാതിരിക്കട്ടെയെന്നും!

Share News

രാവിലെ മേരി ചേച്ചിയെ കണ്ടിരുന്നു. മില്ല് വാടകയ്ക്കെടുത്ത്, അരി, മല്ലി, മുളക്, മഞ്ഞൾ, ഗോതമ്പ് എന്നിവ പൊടിക്കുകയാണ് ജോലി. റേഷൻ കടയിൽ പച്ചരിയില്ലാത്തതിനാൽ അരി പൊടിപ്പിക്കാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞതിൽ പരിഭവം പറഞ്ഞു. പിന്നെ കറൻറ് ചാർജ് കൂടിയതിൽ വിഷമം പറഞ്ഞു. ഒടുവിൽ 2022-ൽ കടയുടെ വാടക കൂടാതിരുന്നാൽ മതിയായിരുന്നുവെന്ന് പറഞ്ഞ് പുതുവത്സരം ആശംസിച്ചു. 2022-ൽ മേരി ചേച്ചിയുടെ കടയുടെ വാടക കൂടാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു…. ഒപ്പം മനുഷ്യരുടെ വില കുറയാതിരിക്കട്ടെയെന്നും! J Binduraj

Share News
Read More

ഈ അഭിമുഖം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ജോസ് കെ മാണി അഭിമുഖകാരനായ ഈയുള്ളവനെ വിളിച്ച് ദീർഘനേരം ‘വിലപിച്ചതും ” പഴയ കഥ.

Share News

മാണിക്കെതിരായ ബാർ കോഴ ആരോപണത്തിൽ നിന്നും പിന്മാറാൻ തനിക്ക് 10 കോടി രൂപ ജോസ് കെ മാണി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിൻ്റെ വെളിപ്പെടുത്തൽ പുതിയതല്ല. 2015 ഫെബ്രുവരി 11 ലക്കം ഇന്ത്യാ ടുഡേയുടെ കവർ സ്‌റ്റോറി ഈ വെളിപ്പെടുത്തലായിരുന്നു. ബാറുകാരുടെ അസോസിയേഷൻ പിരിച്ചെടുത്ത് നൽകിയ തുക തിരികെ നൽകാമെന്നും ജോസ് ബിജു രമേശിന് വാഗ്ദാനം നൽകിയിരുന്നുവെന്ന് ബിജു രമേശ് അഭിമുഖത്തിൽ പറയുന്നു. ഈ അഭിമുഖം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ജോസ് കെ മാണി അഭിമുഖകാരനായ ഈയുള്ളവനെ വിളിച്ച് […]

Share News
Read More

ഞാൻ അച്ഛന്റെ മുഖത്തു കൂടി വിരലോടിച്ചു. അച്ഛൻ മരിച്ചുവെന്ന് തോന്നുമായിരുന്നില്ല അപ്പോഴും.

Share News

കുറച്ചുദിവസങ്ങളായി, ജാതിമരങ്ങൾക്കിടയിലൂടെ, പൊയ്തുതോർന്ന മഴയിൽ നടക്കുമ്പോൾ അച്ഛൻ ഒപ്പമുണ്ട്. അച്ഛൻ ഓഗസ്റ്റ് 26-ാം തീയതി യാത്രയാകുംവരെ ഞാൻ ഒരിക്കലുമങ്ങനെ നടന്നിട്ടില്ല. അച്ഛൻ ഒറ്റയ്ക്കാണ് രാവിലെ അങ്ങനെ നടക്കാറുള്ളത്. ഞാൻ എഴുന്നേറ്റുനോക്കുമ്പോൾ അച്ഛൻ പറമ്പിലുണ്ടാകും. ഓരോ ജാതിമരച്ചോട്ടിലുമെത്തി പൊഴിഞ്ഞുവീണ ജാതിക്കകൾ പെറുക്കി, കൈയിലുള്ള പാത്രത്തിലേക്ക് എടുത്ത്, അതുമായി വീട്ടിനു പിന്നിലേക്ക് നടക്കും. അച്ഛന്റെ സ്‌കാനിങ് കണ്ണുകളിൽ നിന്നും രക്ഷപ്പെട്ട ജാതിക്കകൾ മണ്ണിൽ ജാതിക്കുരുന്നുകളായി വളരും. ഞാൻ ജാതിമരച്ചോട്ടിലാണ്. അച്ഛൻ മരിക്കുന്നതിന് രണ്ടുനാൾ മുമ്പ് ഞാൻ സ്‌കൂട്ടറെടുത്ത് ഓഫീസിലേക്ക് പോകാനൊരുങ്ങവേ, […]

Share News
Read More