ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് ജനങ്ങളോടുള്ള വെല്ലുവിളി: മാര്‍ ജോസ് പുളിക്കല്‍

Share News

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ സംരക്ഷിത വനമേഖലയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള വനംവകുപ്പ് ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് ഭീതിപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കല്‍. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയ ബഫര്‍സോണ്‍ മാപ്പില്‍ ബഫര്‍സോണില്‍ വരുന്ന മേഖലകള്‍ തിരിച്ചറിയുന്നതിനുള്ള  ലാന്‍ഡ്മാര്‍ക്കുകള്‍ വ്യക്തമല്ല. അതുപോലെതന്നെ ഡിജിറ്റല്‍ പ്രാവീണ്യം ഇല്ലാത്തവരുള്‍പ്പെടെയുള്ള പ്രദേശവാസികള്‍ക്ക് ഉപഗ്രഹ സര്‍വേ വിശദാംശങ്ങള്‍ മനസ്സിലാക്കുന്നത് അപ്രായോഗികവുമാണ്. പുഴകള്‍, റോഡുകള്‍, പ്രാദേശിക സ്ഥലപ്പേരുകള്‍ എന്നിവ മാപ്പില്‍ […]

Share News
Read More

കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളില്‍ സഭാസംവിധാനങ്ങള്‍ സജീവം: മാര്‍ ജോസ് പുളിക്കല്‍

Share News

കാഞ്ഞിരപ്പള്ളി: സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയെ അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാസഭയും കാഞ്ഞിരപ്പള്ളി രൂപതയും സജീവമാണെന്ന് രൂപതാബിഷപ് മാര്‍ ജോസ് പുളിക്കല്‍. രൂപതയുടെ പതിനൊന്നാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആറാമത് സമ്മേളനം വെബ്‌കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊട്ടിയുറപ്പിച്ചും കാര്‍ഷിക അനുബന്ധ സംസ്‌കാരം വളര്‍ത്തിയെടുത്തും നമുക്കു മുന്നേറണം. നൂതന സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം സാമുഹ്യമാധ്യമങ്ങളുടെ ദുരുപയോഗത്തിലൂടെ നന്മകളില്‍ നിന്ന് വഴിതെറ്റിപ്പോകാതിരിക്കുവാന്‍ പുതുതലമുറ ജാഗ്രതപുലര്‍ത്തണമെന്നും മാര്‍ പുളിക്കല്‍ സൂചിപ്പിച്ചു.രൂപതയുടെ വിവിധ പ്രവര്‍ത്തന മേഖലകള്‍ സജീവമാക്കുവാനുള്ള […]

Share News
Read More