കോവിഡ് നാളുകളിലെ ആകുലതകളിൽ പെട്ട് മനസ്സ് മടുത്തവർക്ക് പ്രത്യാശ നൽകുക.
അയാൾ സ്വന്തമായൊരു ടൂറിസ്ററ് കാറുണ്ടായിരുന്ന വ്യക്തിയായിരുന്നു .അത് ഓടിച്ചായിരുന്നു അയാളുടെ ഉപജീവനം .കോവിഡ് 19 അയാളുടെ വരുമാന മാർഗ്ഗത്തെ ഇല്ലാതാക്കി . ആഴ്ചകളോളം അയാൾ വിഷാദത്തിലായിരുന്നു .ഇനി മരണം തന്നെ ശരണമെന്ന ചിന്തയിൽ പെട്ട നാളുകൾ .കുറെ ഉപ്പേരിയും ചിപ്സും ഭാര്യ തയ്യാറാക്കി .അത് ചെറിയ പാക്കറ്റുകളായി കാറിന്റെ ഡിക്കിയിൽ വച്ച് കൊടുത്തു .എവിടെയെങ്കിലും കൊണ്ട് പോയി വിൽക്കാൻ പറഞ്ഞു .ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് അയാൾ അനുസരിച്ചു .പൊതു വഴിയിലെ വിൽപ്പന നന്നായി നടന്നു .ലാഭവും ഉണ്ടായി. […]
Read More