രാജ്യസഭാംഗത്വം നേടിയവർ ആ സ്ഥാനം രാഷ്ട്രീയ കച്ചവടത്തിനായി ദുരുപയോഗിക്കുകയും ചെയ്യുന്ന അസാധാരണമായ വികൃത കാഴ്ചയാണ് കേരളം കാണുന്നത്.

Share News

ലോക്സഭാംഗമായിരിക്കെ രാജ്യസഭാ സീറ്റിനായി അതിരുകവിഞ്ഞ അതിമോഹവും അത്യാർത്തിയും കാണിക്കുകയും അങ്ങനെ രാജ്യസഭാംഗത്വം നേടിയവർ ആ സ്ഥാനം രാഷ്ട്രീയ കച്ചവടത്തിനായി ദുരുപയോഗിക്കുകയും ചെയ്യുന്ന അസാധാരണമായ വികൃത കാഴ്ചയാണ് കേരളം കാണുന്നത്. രാഷ്ട്രീയ ഭാഗ്യാന്വേഷത്തിന്റെയും അധികാര ദുർമോഹത്തിന്റെയും പ്രതീകങ്ങളായ ഇത്തരം അവതാരങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ അതീവ വ്യഗ്രതയോടെ വെമ്പുന്ന ഇടതുനേതാക്കൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കേരള രാഷ്ട്രീയത്തിന് തന്നെയും തീർത്താൽ തീരാത്ത അപമാനമാണ് വരുത്തിവെക്കുന്നത്. VM Sudheeran

Share News
Read More

അൻപതാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് വിജയികളെ ഹാർദ്ദമായി അഭിനന്ദിക്കുന്നു.

Share News

കൂടുതൽ മികച്ച ചലച്ചിത്രങ്ങൾ നിർമ്മിക്കുവാൻ അവർക്കീ പുരസ്കാരങ്ങൾ പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. കോവിഡ് മഹാമാരി തീർത്ത വലിയൊരു പ്രതിസന്ധിയെ ചലച്ചിത്ര മേഖല അഭിമുഖീകരിക്കുന്ന സന്ദർഭമാണിത്. അതെല്ലാം ഉടനടി മറികടക്കാനാകുമെന്നും, മികച്ച സൃഷ്ടികളുമായി ചലച്ചിത്ര മേഖല സജീവമാകുമെന്നും പ്രത്യാശിക്കുന്നു.

Share News
Read More

കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുകൾ സമ്മാനിച്ച കിഫ്ബി, വിവിധ മേഖലകളിലായി 2953 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി അനുമതി നൽകിയിരിക്കുന്നു.

Share News

816 കോടി രൂപയുടെ പദ്ധതികൾക്കാണ് ആരോഗ്യ മേഖലയിൽ അനുമതി നൽകിയത്. പൊതുമരാമത്ത് വകുപ്പിൻ്റെ 1369.05 കോടി രൂപയുടെ പദ്ധതികൾക്കും അനുമതി നൽകി. കെ. എസ്. ആർ. ടി. സിക്ക് 330 സി. എൻ. ജി ബസ് വാങ്ങാനുള്ള പണം നൽകും. നിലവിലെ ഡീസൽ ബസുകൾ എൽ. എൻ. ജി ആക്കുന്നതിന് പണം വകയിരുത്തിയിട്ടുണ്ട്. ഇതിനായി കെ. എസ്. ആർ. ടി. സിയുമായി കിഫ്ബി ധാരണാപത്രം ഒപ്പുവയ്ക്കും. ഈ പദ്ധതി നടപ്പാകുന്നതോടെ ന്യൂഡൽഹി കഴിഞ്ഞാൽ ഗ്രീൻ ട്രാൻസ്‌പോർട്ട് സംവിധാനമുള്ള […]

Share News
Read More

സം​സ്ഥാ​ന​ത്ത് സി​നി​മാ തി​യ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ തു​റ​ക്കി​ല്ല.

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സി​നി​മാ തി​യ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ തു​റ​ക്കി​ല്ല. തി​യേ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്ന​തി​നോ​ടു ച​ല​ച്ചി​ത്ര സം​ഘ​ട​ന​ക​ള്‍ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു തീ​രു​മാ​നം. 15 മു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ക്കാ​ന്‍ കേ​ന്ദ്രം അ​നു​മ​തി ന​ല്‍​കി​യെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ അ​നു​കൂ​ല സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ (ക​ഐ​സ്‌എ​ഫ്ഡി​സി) സി​നി​മാ​മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ വി​ല​യി​രു​ത്തി. നി​ല​വി​ലെ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ഒ​രു​മാ​സം​കൂ​ടി​യെ​ങ്കി​ലും തി​യേ​റ്റ​റു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കും. തു​റ​ന്നാ​ല്‍​ത്ത​ന്നെ സി​നി​മ കാ​ണാ​ന്‍ ആ​രും എ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു.

Share News
Read More

ആയുസ്സുള്ളിടത്തോളം പാവപ്പെട്ട മനുഷ്യരോടൊത്തു ജീവിക്കാനുള്ള ജോൺ പിതാവിന്റെ അദമ്യമായ ആഗ്രഹമായിരിക്കാം ഇടവക ശുശ്രൂഷ യിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുപോക്ക്.

Share News

കേരളത്തിൽ ഇതൊരു വാർത്തയാണ് അഭിവന്ദ്യ ജോൺ വടക്കേൽ പിതാവ് മെത്രാൻ ശുശ്രൂഷയിൽ നിന്ന് വിരമിച്ചശേഷം വീണ്ടും ഇടവകശുശ്രൂഷയിലേക്ക് തിരികെ പോകുന്നു എന്ന വാർത്ത കേരളീയരായ നമ്മെ സമ്പന്ധിച്ചിടത്തോളം അത്ഭുതകരമായ ഒരു വാർത്തയാണ്. കാരണം, നാമൊരിക്കലും ഇവിടെ കാണാത്തതും കേൾക്കാത്തതുമായ കാര്യമാണ് ഇത്. ഇതിന്റെ ശരിയും തെറ്റും വ്യാഖ്യാനിക്കുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. 2009 ആഗസ്റ്റ് 14ന് പരി. പിതാവ് അഭിവന്ദ്യ ഗ്രേഷ്യൻ പിതാവിന്റെ പിൻഗാമിയായി വടക്കേൽ പിതാവിനെ നിയമിക്കുകയും 2009 ഒക്ടോബർ 22ന് ബിജ്നോർ മിഷൻ രൂപതയുടെ […]

Share News
Read More

കേരളത്തിൽ പെൺകുഞ്ഞുങ്ങൾ കുറയുന്നതിന്റെ കാരണങ്ങൾ കണ്ടെത്തണം.

Share News

കൊച്ചി. ജനനം മുതൽ ആറ് വയസ്സുവരെയുള്ള പെൺകുട്ടികളുടെ എണ്ണത്തിൽ അടുത്തകാലത്ത് കുറവുണ്ടായി എന്നും, ഇത് പ്രത്യേകം പരിശോധിക്കുമെന്നും കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞത് വലിയ പ്രാധാന്യം അർഹിക്കുന്നു. രാജ്യാന്തര ബാലിക ദിനം (ഒക്ടോബർ 11ന്)ആചരിക്കുമ്പോൾ സമൂഹത്തിൽ പെൺകുഞ്ഞുങ്ങൾ കുറവുവരൂന്നത് എന്തുകൊണ്ടന്നത് വിശദമായി അന്വേഷിച്ച് കണ്ടെത്തണം. ജീവശാസ്ത്രപരമായ കാരണങ്ങളാകാം ഈ കുറവിന് കാരണമെന്ന് പറഞ്ഞ് നിസ്സംഗത പുലർത്തുവാൻ പാടില്ല.സ്കാനിങ് ഉപകരണങ്ങളുടെ സേവനം പ്രയോജനപ്പെടുത്തി, പെൺഭ്രൂണഹത്യ നടക്കുന്നുണ്ടോയെന്ന് വിവിധ വകുപ്പുകൾ അന്വേഷണം നടത്തേണ്ടതുണ്ട്. പൊതു സമൂഹത്തിന്റെ […]

Share News
Read More

വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുകയാണ്.

Share News

മികച്ച വിദ്യാഭ്യാസമാണ് സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം. അതിനായി വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടണം. ആധുനിക സങ്കേതങ്ങളെ പഠനമുറികളിൽ ഉപയോഗിക്കണം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഈ ലക്ഷ്യപ്രാപ്തിയിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ വിപ്ലവകരമായ വികസനമാണ് നടപ്പായത്. ഈ ദൃഢനിശ്ചയത്തിൻ്റെ ഭാഗമായി എല്ലാ പൊതു വിദ്യാലയങ്ങളിലും സ്മാർട് ക്ലാസ് റൂമുള്ള ആദ്യ സംസ്ഥാനമായി നാം മാറുകയാണ്. ആദ്യഘട്ടത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൈറ്റ്സിൻ്റെ നേതൃത്വത്തിൽ 8 മുതല്‍ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റി. […]

Share News
Read More

16.48 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള നടപടി ഉടൻ – മുഖ്യമന്ത്രി.

Share News

* ജലജീവൻ മിഷൻ പദ്ധതിക്ക് പ്രവർത്തനോദ്ഘാടനമായി 16.48 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ 2024 ഓടെ കുടിവെള്ള കണക്ഷൻ നൽകാനായി സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഓൺലൈനായി നിർവഹിച്ചുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗാർഹിക കണക്ഷനുകൾ നൽകുന്ന പദ്ധതിക്ക് പുറമേ, 4351 കോടി രൂപയുടെ 69 കുടിവെള്ള പദ്ധതികൾ കിഫ്ബിയിലൂടെയും സംസ്ഥാനത്ത് യാഥാർഥ്യമായി വരികയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.716 പഞ്ചായത്തുകളിൽ 4343 […]

Share News
Read More

തിരുവനന്തപുരത്തിന്റെ മാത്രമല്ല, കേരളത്തിന്റെ കൂടി അഴകും അഭിമാനവുമാണ് ഒന്നര നുറ്റാണ്ട് പഴക്കമുള്ള സെക്രട്ടേറിയറ്റ്.

Share News

എത്രയോ ഭരണാധികാരികള്‍ ഇവിടെയിരുന്നിട്ടുണ്ട്. നാടിനു ഗുണകരായ എത്രയോ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു. പ്രൗഢഗംഭീരമായ സെക്രട്ടേറിയറ്റ്!കേരളത്തെ ഇന്നു കാണുന്ന കേരളമാക്കിയത് ഇവിടെയിരുന്ന് എടുത്ത തീരുമാനങ്ങളും പുറപ്പെടുവിച്ച ഉത്തരവുകളുമാണ്.എന്നാല്‍, സെക്രട്ടേറിയറ്റിന് തീവച്ചവര്‍ എന്ന സംശയത്തിന്റെ നിഴലിലാണ് ഈ സര്‍ക്കാര്‍. ശാസ്ത്രീയമായ പരിശോധനയ്ക്ക് സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഫോറന്‍സിക് സയന്‍സിന്റെ കണ്ടെത്തല്‍, കത്തിക്കപ്പെട്ട മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചപ്പോള്‍ അവയിലൊന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ്. സാനിറ്റൈസര്‍ പോലും പോറലേല്ക്കാതെ ഇരിപ്പുണ്ടായിരുന്നു.അന്നു വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരേ കേസു കൊടുത്ത സര്‍ക്കാരിന്റെ […]

Share News
Read More

മരണസംഖ്യ നിയന്ത്രിക്കാനും രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.

Share News

എറണാകുളംജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രിമിനൽ നടപടി നിയമത്തിലെ വകുപ്പ്144 പ്രകാരം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഉത്തരവിട്ടു. പൊതു സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കാനും ആളുകള്‍ തമ്മില്‍ അടുത്തിടപഴകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി സമ്പര്‍ക്ക രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 1. വിവാഹങ്ങളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കു 2. സാംസ്കാരിക പരിപാടികള്‍, ഗവണ്മെൻറ് നടത്തുന്ന പൊതു പരിപാടികള്‍,രാഷ്ട്രിയ, മത ചടങ്ങുകള്‍,തുടങ്ങിയവയില്‍ […]

Share News
Read More