മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

Share News

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായിയെ ചവിട്ടി വീഴ്ത്തി എന്നൊന്നും താന്‍ പറഞ്ഞില്ലെന്ന് സുധാകരന്‍ പറഞ്ഞു. പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ താന്‍ പദ്ധതി ഇട്ടു എന്ന് വിവരം ലഭിച്ചെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയില്ലെന്നും കെപിസിസി പ്രസിഡന്റ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. പി ആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്നും പുറത്തുവന്ന യഥാര്‍ത്ഥ പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവന്നത്. പിണറായി പറഞ്ഞ അതേ രീതിയില്‍ മറുപടി […]

Share News
Read More

കോൺഗ്രസ്സ് നേതാവും കോവളം മുൻ എം.എൽ.എയും ആയിരുന്ന ജോർജ്ജ് മേഴ്സിയർ അന്തരിച്ചു. കെ.എസ്.യു യിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം നിലവിൽ കെ.പി.സി.സി നിർവാഹകസമിതി അംഗമാണ്. ആദരാഞ്ജലികൾ.

Share News
Share News
Read More

ഗ്രന്ഥശാലകൾ അറിവിനെയും നവോത്ഥാനത്തിന്റയും മൺചിരാതുകൾ

Share News

“സ്വാതന്ത്ര്യ സമരത്തിന് ഊർജ്ജം പകരാൻ അക്ഷരം അറിയണം, അന്ധവിശ്വാസങ്ങൾ മാറ്റണം .അതിന് ഗ്രാമങ്ങൾതോറും വായനശാലകൾ നടത്തണം. “ 1936 കെപിസിസി സെക്രട്ടറി ആയിരുന്ന ഇ.എം.എസിന്റെ ആഹ്വാനം ആണിത് . ഇത് ഗ്രന്ഥശാല സംഘങ്ങൾക്ക് ആർജ്ജവം വീണ്ടെടുക്കാനുള്ള ആഹ്വാനമായിരുന്നു. 1945 സെപ്റ്റംബർ 14 ന് അമ്പലപ്പുഴയിൽ പി. എൻ .പണിക്കരുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത അഖില തിരുവിതാംകൂർ ഗ്രന്ഥശാല ഭാരവാഹികളുടെ യോഗത്തിലാണ് ജനകീയ ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ തുടക്കം .47 ഗ്രന്ഥശാലകൾ പങ്കെടുത്ത ആ സമ്മേളനത്തിന്റെ ഓർമ്മയാണ് സെപ്റ്റംബർ 14 ലെ […]

Share News
Read More

ആരോഗ്യവകുപ്പില്‍ കോടികളുടെ ക്രമക്കേട്,ഓഡിറ്റിംഗ് നടത്തണം:മുല്ലപ്പള്ളി

Share News

കോവിഡ് പ്രതിരോധത്തിന്റെ മറവില്‍ ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി കോടികളുടെ ക്രമക്കേടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി നടന്നതെന്നും ഇത്തരം ചെലവുകളെ സംബന്ധിച്ച് സമഗ്രമായ ഓഡിറ്റിംഗ് നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോഗ്യവകുപ്പ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധനസമ്പാദനത്തിനുള്ള ഒരു കറവപശുവായി മാറി.കോവിഡ് പ്രതിരോധ ഉപകരണങ്ങളും മറ്റുസാധനസാമഗ്രികളും വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപടാണ് ആരോഗ്യവകുപ്പില്‍ നടന്നത്. ഇതുവരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുക ചെലവാക്കിയെന്ന വ്യക്തമായ കണക്ക് പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തിയ ഇടപാടുകള്‍ […]

Share News
Read More

ആയിരം വീടിനായി കെപിസിസി പിരിച്ച കോടികൾ എവിടെ ?: കെ.ബി ഗണേഷ് കുമാർ എംഎൽഎ

Share News

തിരുവനന്തപുരം: അഴിമതിക്കെതിരെ ശബ്ദിക്കാൻ കോൺഗ്രസിനും യുഡിഎഫിനും എന്ത് അവകാശമാണുള്ളതെന്ന് നിയമസഭയിൽ കെ.ബി ഗണേശ് കുമാർ ചോദിച്ചു. 1000 വീട് വച്ച് കൊടുക്കാൻ കെപിസിസി പിരിച്ച കോടികൾ എവിടെ ? ഒരു വീടെങ്കിലും ആർക്കെങ്കിലും വച്ചു കൊടുത്തോ ? ഇതിനെ പറ്റി സിബിഐ അന്വേഷണം ആവശ്യപ്പെടാൻ തയ്യാറുണ്ടോ എന്നും കെ.ബി.ഗണേഷ്‌കുമാർ ചോദിച്ചു. യുഡിഎഫിലുള്ളപ്പോൾ താൻ അന്നത്തെ യുഡിഎഫ് മന്ത്രിക്കെതിരെ തെളിവുകൾ നിരത്തി നിയമസഭയിൽ ആരോപണം ഉന്നയിച്ചു. അര മണിക്കൂറിനുള്ളിൽ തന്നെ യുഡിഎഫ് ൽ നിന്ന് പുറത്താക്കിയവരാണ് ഇപ്പോൾ അഴിമതി […]

Share News
Read More

പ്രോക്‌സി വോട്ടുകള്‍ ജനാധിപത്യവിരുദ്ധം: മുല്ലപ്പള്ളി

Share News

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ടുകള്‍ ചെയ്യാനും പോസ്റ്റല്‍ വോട്ടുകള്‍ ഏര്‍പ്പെടുത്താനും ഏകപക്ഷീയമായി തീരുമാനമെടുത്ത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവുമാണെന്നും ഇതിനെ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിനായി നിയമഭേദഗതികള്‍ കൊണ്ടുവരാന്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട വിവരം മാധ്യമങ്ങളിലൂടെയാണ് അറിയാന്‍ കഴിഞ്ഞത്. ഇത്തരം കാര്യങ്ങള്‍ കേരളത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന കമ്മീഷന്റെ സമീപനം നേരത്തെ വോട്ടര്‍ പട്ടികയുടെ കാര്യത്തിലുമുണ്ടായിരുന്നു.2015 […]

Share News
Read More

മോദിയും പിണറായിയും പരിസ്ഥിതിയുടെ ശത്രുക്കള്‍:മുല്ലപ്പള്ളി

Share News

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പരിസ്ഥിതിയുടെ ശത്രുക്കളാണെന്ന്മെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അത്യന്തം ആപല്‍ക്കരമായ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം(ഇ.ഐ.എ നോട്ടിഫിക്കേഷന്‍ 2020) എത്രയും വേഗം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേരള സര്‍ക്കാര്‍ അവസാന നിമിഷത്തിലും തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേപാതയിലാണ് കേരള മുഖ്യമന്ത്രിയും മുന്നോട്ട് പോകുന്നത്. പരിസ്ഥിതിയെ തകര്‍ക്കുന്ന കാര്യത്തിലും രണ്ടു സര്‍ക്കാരും തുല്യപങ്കാളികളാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍പ്പോലും ക്വാറികള്‍ക്ക് തുടരെ അനുമതി നല്‍കുകയാണ് […]

Share News
Read More

സ്ത്രീകളെ അപമാനിക്കുന്ന യാതൊരുവിധ പരാമർശങ്ങളും കെപിസിസി അധ്യക്ഷന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല..ഡീൻ കുര്യാക്കോസ്

Share News

കെപിസിസി അധ്യക്ഷൻ ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തെ മഹാ അപരാധമായി വ്യാഖ്യാനിച്ചു അദ്ദേഹത്തെ ക്രൂശിലേറ്റാൻ ശ്രമിക്കുകയാണ് സിപിഎമ്മും ഇടത് സർക്കാരും. . രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ വ്യക്തിഹത്യകളും അപവാദ പ്രചരണങ്ങളും നടത്തുന്ന സിപിഎം ഇപ്പോൾ വിശുദ്ധിയുടെയും മേലങ്കി അണിഞ്ഞു ഇപ്പോൾ അവസരവാദ രാഷ്ട്രീയം കളിയ്ക്കുകയാണ് ..സ്ത്രീകളെ അപമാനിക്കുന്ന യാതൊരുവിധ പരാമർശങ്ങളും കെപിസിസി അധ്യക്ഷന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല ..മുൻ മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കളെ വ്യക്തിഹത്യകളും, അപവാദ പ്രചരണങ്ങളും നടത്തി പരസ്യമായി സിപിഎം അപമാനിച്ചിട്ടുണ്ട് . അഴിമതിയും, പക്ഷപാതവുംകൊണ്ട് മലിനമായ ഒരു […]

Share News
Read More

കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ അന്തരിച്ചു.

Share News

കണ്ണൂർ: ഐ.എൻ.ടി.യു.സി നേതാവും കെ.പി.സി.സി ജന.സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ (68) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മുൻ കണ്ണൂർ ഡി.സി.സി പ്രസിഡണ്ടായിരുന്നു. കെ സുരേന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊർജസ്വലനായ പൊതുപ്രവർത്തകനും കക്ഷി വ്യത്യാസങ്ങൾക്കതീതമായി സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച ട്രേഡ് യൂണിയൻ നേതാവുമായിരുന്നു കെ സുരേന്ദ്രനെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറിയും  കണ്ണൂര്‍ മുന്‍ ഡി […]

Share News
Read More