അതേപോലെ ‘പ്ലീസ് വെയിറ്റ്’ എന്ന് ഫ്രാന്‍സിസ് അങ്കിളിനോടു പറയാന്‍ എനിക്ക് ഒരിക്കലും അവസരം കിട്ടിയിട്ടില്ലെന്നും ഞാനോര്‍ത്തു.
മനോരമയിലെ എന്റെ സഹപ്രവര്‍ത്തകരില്‍ നല്ലപങ്കും ഫ്രാന്‍സിസ് സാറിനാണ് വിടപറയുന്നത്. ഇക്കൂട്ടത്തില്‍ ഫ്രാന്‍സിസ് അങ്കിളിന് അന്ത്യയാത്ര പറയുന്നത് ഞാന്‍ മാത്രമാവും . കുട്ടിയായിരുന്നകാലത്തേ തുടങ്ങിയ ‘മോനേ’ വിളി തുടരുന്ന മനോരമയിലെ അഞ്ചുപേരില്‍ ഒരാള്‍. അന്ന് കോഴിക്കോട്ട് (1970– 80 കാലത്ത്) എനിക്ക് എല്ലാവരും അങ്കിള്‍മാരായിരുന്നു. മാത്തുക്കുട്ടിച്ചായനങ്കിള്‍ എന്ന് വിളിച്ചതായി അപഖ്യാതി പറഞ്ഞ് കൂട്ടത്തോടെ ചിരിച്ച് എന്നെ കരയിപ്പിക്കുന്നത് ഒരുകാലത്ത് ഇവരുടെ വിനോദമായിരുന്നു. ഞാന്‍മനോരമയില്‍ ജോലിക്കു ചേര്‍ന്നപ്പോള്‍ എല്ലാവരെയും സാര്‍ എന്നു വിളിച്ചു. ഇവരെയൊഴിച്ച്. എന്റെ പിതാവ് മാത്യു മണിമലയുടെ […]
Read More