ഭാരത കത്തോലിക്കാ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാർക്കും മെത്രാന്മാർക്കും വൈദികർക്കും ഡീക്കന്മാർക്കും സന്യസ്തർക്കും അൽമായ വിശ്വാസികൾക്കും മണിപ്പൂർ വിഷയം സംബന്ധിച്ച് ഭാരത കത്തോലിക്കാ മെത്രാൻ സമിതി പുറപ്പെടുവിക്കുന്ന അഭ്യർത്ഥന.
ഈശോമിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ, മണിപ്പൂർ സംസ്ഥാനത്തെ ഇന്നത്തെ സ്ഥിതിമൂലം ഞങ്ങൾ അതീവ ദുഃഖിതരാണ്. മുമ്പൊരിക്കലും ഉണ്ടാവാത്ത രീതിയിൽ അക്രമങ്ങളും അസ്ഥിരതയും 2023 മെയ്മാസം മൂന്നാംതിയ്യതി മുതൽ നടമാടുകയാണ്. ഇംഫാൽ മെത്രാപ്പോലീത്ത നൽകിയ വിവരമനുസരിച്ച് അക്രമവും തീവയ്പ്പും ഒരു കുറവുമില്ലാതെ, കലാപം ആരംഭിച്ചതുമുതൽ തുടരുകയാണ്. കലാപം ഏറെയും നടക്കുന്നത് ഇംഫാൽ താഴ്‌വരയിൽനിന്നും അകലെയുള്ള പ്രദേശങ്ങളിലത്രേ. ഭവനങ്ങളും ഗ്രാമങ്ങളും അഗ്നിക്കിരയാവുകയും അല്ലെങ്കിൽ പൂർണ്ണമായി തകർക്കപ്പെടുകയും ചെയ്തു. വിലപ്പെട്ട വസ്തുവകകൾ കൊള്ളയടിക്കപ്പെട്ടു. ആരാധനാലയങ്ങൾ അഗ്നിക്കിരയാവുകയും അശുദ്ധമാക്കപ്പെടുകയും ചെയ്തു. അരലക്ഷത്തോളം ആളുകൾ […]
Read More