വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവായേക്കും? സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റും പി.ടി.തോമസ് യു.ഡി.എഫ് കണ്‍വീനറും പരിഗണനയിൽ
തിരുവനന്തപുരം: വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവായേക്കും. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റും പി.ടി.തോമസ് യു.ഡി.എഫ് കണ്‍വീനറും ആയേക്കുമെന്നും സൂചനയുണ്ട്. നേതൃമാറ്റ ആവശ്യം കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് നീക്കം. യുവനേതാക്കളുടെ ആവശ്യം കൂടെ കണക്കിലെടുത്താണ് തീരുമാനം. പ്രതിപക്ഷനേതാവിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാർട്ടി എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ എംപിമാരായ മല്ലികാർജുൻ ഖർഗെ, വി. വൈത്തിലിംഗം എന്നിവരുടെ റിപ്പോർട്ട് പരിഗണിച്ചാകും അന്തിമ തീരുമാനമുണ്ടാകുക. ഇടതുമുന്നണിയുടെ മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയതും ,കെ കെ ശൈലജടീച്ചറിനെ അടക്കം മാറ്റിനിർത്തിയതും കോൺഗ്രസിലെ മാറ്റത്തിന് […]
Read Moreബാലഗോപാല്‍, രാജീവ്, റോഷി, ജയരാജ്!| ഇവര്‍ കേരളത്തിനാകെ അഭിമാനമാകുമെന്നതില്‍ സംശയമില്ല.
മന്ത്രിമാരായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്ന വളരെ അടുത്ത സുഹൃത്തുക്കളായ റോഷി അഗസ്റ്റിന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവര്‍ക്കും ഗവണ്‍മെന്റ് ചീഫ് വിപ്പ് പ്രഫ. ഡോ. എന്‍. ജയരാജിനും പ്രത്യേകം അഭിവാദ്യങ്ങള്‍, വിജയാശംസകള്‍. ലാളിത്യവും സത്യസന്ധതയും കഠാനാധ്വാനവുമുള്ള ഇവരെയെല്ലാം ഇന്നു രാവിലെ ടെലിഫോണില്‍ വിളിച്ച് ആശംസകളും നന്മകളും നേര്‍ന്നിരുന്നു. സുഹത്തുക്കളായ മറ്റു മന്ത്രിമാര്‍ക്കും എല്ലാ വിജയാശംസകളും നേരുന്നു. പിണറായി വിജയന്റെ രണ്ടാം സര്‍ക്കാരില്‍ ബാലഗോപാലും രാജീവും റോഷിയും വീണ ജോര്‍ജും തിളക്കമാര്‍ന്ന മന്ത്രിമാരാകും എന്നതില്‍ സംശയിക്കാനില്ല. വീണയെക്കുറിച്ചു […]
Read Moreചെയര്മാൻ ജോസ് കെ മാണിയുടെ സ്വന്തം മന്ത്രി റോഷി അഗസ്റ്റിൻ
രണ്ടാം പിണറായി സർക്കാരിൽ കേരള കോൺഗ്രസ് എമ്മിന് ഉയർത്തെഴുന്നേൽപ്പിന് പ്രതീകമായി 5 എംഎൽഎമാർ .അതിൽ കെ എം മാണി സാർ അഞ്ച് പതിറ്റാണ്ട് കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ച പാർട്ടിയുടെ ലീഡർ സ്ഥാനം പ്രതിസന്ധി ഘട്ടത്തിൽ ജോസ് കെ മാണിയുടെ ഒപ്പം നിന്ന റോഷിയെ തേടിയെത്തുന്നത് വിശ്വസ്തതയുടെ അംഗീകാരമാണ്. രാഷ്ട്രീയമെന്ന് സത്യസന്ധതയുടെയും നാട്ടിലെ ജനങ്ങളുടെ ഒപ്പം നിൽക്കാൻ ഉള്ള അവസരം ആണെന്ന് കരുതുന്ന ഒരു വ്യക്തിത്വമാണ് പാലായിൽ നിന്നും ഇടുക്കിയിലെത്തി രണ്ടു പതിറ്റാണ്ട് നീണ്ട ഇപ്പോഴും എംഎൽഎ […]
Read Moreഇന്ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിൽ വരുന്ന പുതിയ സർക്കാരിനും ബഹു.മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാർക്കും അഭിനന്ദനങൾ ….
…. കേരള ജനതയെ സമഭാവനയോടെ കണ്ട് കരുതലായി കരുത്തായി മുന്നേറുവാൻ കഴിയട്ടെയെന്ന് ആശംസികുന്നു .
Read Moreവറുതിയുടെ നാളുകളിലെ കരുണയാണ് വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ-ജോർജ് എഫ് സേവ്യർ വലിയവീട്
കൊല്ലം : ദൂരെയുള്ളവരെ സഹായിച്ച് പേരെടുക്കാതെ കൂടെയുള്ളവരുടെ പട്ടിണി മാറ്റാൻ ശ്രമിക്കുന്ന വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കോവിഡ് കാലത്ത് അനുകരണീയമാണെന്ന് വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട്. ചിൽഡ്രൻസ് പാർക്കിന് മുന്നിൽ കോവിഡ് പ്രോട്ടൊക്കൾ പാലിച്ചു വിവിധ ഘട്ടങ്ങളായി ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റി അതിലെ അംഗങ്ങൾക്കു നൽകിയ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. […]
Read Moreസ്വാതന്ത്രമായും നിർഭയമായും അഭിപ്രായം പറയാനുള്ള അവസരം കോൺഗ്രസ്സ് പാർട്ടിയിൽ ഉണ്ട്. അതിനുള്ള ആർജവവും ഇച്ഛാശക്തിയും കോൺഗ്രസ്സ് പാർട്ടിയിൽ പൂർണമായും അസ്തമിച്ചു എന്ന് ധരിക്കണ്ട.
കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും കോൺഗ്രസ്സ് പ്രവർത്തകർ ഫോണിലും നേരിട്ടും പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ച് ആശങ്കയും അഭിപ്രായങ്ങളും ഒക്കെ അറിയിക്കുകയുണ്ടായി. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പാർട്ടി പ്രവർത്തകർ അവരുടെ രോഷവും നിരാശയും ഒക്കെ കടുത്ത ഭാഷയിലും ട്രോളുകളും ഒക്കെ ആയി പ്രകടിപ്പിക്കുന്നുണ്ട്. പ്രവർത്തകരുടെ വികാരം നൂറു ശതമാനം ഉൾകൊള്ളുന്നു. ഒരു അഭ്യർത്ഥന നടത്താനാണ് ഇതെഴുതുന്നത്. നിങ്ങൾ ദയവു ചെയ്തു കിംവദന്തികൾക്ക് പിന്നാലെ പോകരുത്.. അതിന്റെ വികാരത്തിൽ പ്രതികരിക്കരുത്.. ആഴമുള്ള ഒരു പ്രതിസന്ധിയുടെ മുന്നിലാണ് […]
Read Moreഒരു നിമിഷം വിശ്രമിക്കാൻ സമയമില്ലാത്ത, ഒരു പിഴവും പൊറുക്കപ്പെടാത്ത ഒരു ജോലിയിലേക്കാണ് ശ്രീമതി വീണ ജോർജ് പ്രവേശിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുപ്രചാരണം മൂർധന്യത്തിലെത്തി നിൽക്കുമ്പോഴാണ് വീണാ ജോർജിനെ കാണുന്നത്. അവർ പ്രകടമായി മുൻപിൽ നിൽക്കുമ്പോഴായിരുന്നു ഏഷ്യാനെറ്റ് ഒരു കുത്തിത്തിരുപ്പ് സർവ്വേയുമായി വന്നതും അവരെ മൂന്നാം സ്‌ഥാനത്തു കൊണ്ടുപോയി ഇട്ടതും. അതൊരു വലിയ തിരിച്ചടിയായി. അല്ലായിരുന്നെകിൽ ഇന്നവർ ഒരു എം പി ആയിരുന്നേനെ. വേണമെങ്കിൽ ഏഷ്യാനെറ്റിന് ഒരു നന്ദി ഇപ്പോൾ പറയാവുന്നതാണ്. ഇക്കഴിഞ്ഞ നിയമസഭയിലെ അംഗങ്ങളിൽ ഏറ്റവും കഠിനാധ്വാനം ചെയ്യുമായിരുന്ന ഒരാളായിരുന്നു വീണ. അതുകൊണ്ടുതന്നെ അവർ ജയിക്കും എന്ന് ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ ചില നിരീക്ഷകന്മാരോട് […]
Read More