പങ്കാളിയുടെ കുടുംബത്തെ സ്വന്തമാക്കുമ്പോളാണ് ഓരോ വിവാഹവും വിജയിക്കുന്നത്
മോഡേൺ ആയ ഗ്രാമവാസികളും നഗരവാസികളിലെ ഗ്രാമീണരും വീട് കാണൽ ചടങ്ങിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോൾ സുനിയുടെ മമ്മി സുനിയോട് പറഞ്ഞു : ” ടോണിയുടെ അമ്മ വളരെ മോഡേൺ ആണ്. ആള് മുടിയൊക്കെ ക്രോപ്പ് ചെയ്തിട്ടുണ്ട്, പെങ്ങൻമാർ രണ്ടു പേർ വിദേശത്തും മറ്റു രണ്ടു പേരും ഒരു ചേട്ടനും അനിയനും എല്ലാം കേരളത്തിന് പുറത്തുമാണ്.” എന്ന്. കുഗ്രാമത്തിൽ വസിക്കുന്ന മോഡേൺ കുടുംബമാണ് ഞങ്ങളുടേത് എന്ന് ചിന്തിക്കാൻ ഇത് ധാരാളം മതിയല്ലോ. അമ്മയുടെ മുടിയുടെ രഹസ്യം ആരോഗ്യപരമായിരുന്നു എന്നതാണ് രസകരം. […]
Read Moreസഹിഷ്ണുതയുടെ കഥ
അരുൺ ഗോപാലിനെ പരിചയപ്പെടാ൦. ആറുവർഷം മുമ്പ് അദ്ദേഹത്തിന് ഒരു വലിയ റോഡപകടമുണ്ടായി.., തലയ്ക്ക് ഗുരുതരമായ പരുക്കും ശരീരത്തിലുടനീളം ഒന്നിലധികം പരിക്കുകളും ഉണ്ടായിരുന്നു .. അബോധാവസ്ഥയിലായ അദ്ദേഹത്തെ VPS ലേക്‌ഷോർ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിൽ ആഴ്ചകളോളം വെന്റിലേറ്റർ പിന്തുണയിലും ഐസിയുവിലുമായിരുന്നു അദ്ദേഹം .. മസ്തിഷ്ക ശസ്ത്രക്രിയ ഉൾപ്പെടെ 4 ശസ്ത്രക്രിയകൾക്കും വിധേയനായി .. കാലക്രമേണ അദ്ദേഹ൦ സുഖം പ്രാപിച്ചു, ദൈവാനുഗ്രഹത്താൽ അദ്ദേഹം ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു.. മൂന്നുവർഷം മുമ്പാണ് രേഷ്മയെ (സ്റ്റാഫ് നഴ്സ്) വിവാഹം കഴിച്ചത്. അവർക്ക് ഇപ്പോൾ […]
Read Moreആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് ഇടവകാംഗമായ ജോയി സെബാസ്റ്റ്യന്‍ ഇടവകയിലെ മതാധ്യാപകന്‍ കൂടിയാണ്.
ഇന്ത്യയ്ക്ക് സ്വന്തമായി വീഡിയോ കോൺഫറൻസ് ആപ്പ്ളിക്കേഷൻ നിർമ്മിച്ച ആലപ്പുഴക്കാരന് അഭിനന്ദനങ്ങൾ. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം സംഘടിപ്പിച്ച വീഡിയോ കോണ്‍ഫ്രന്‍സ് പ്രൊഡക്ട് ഇന്നോവോഷന്‍ ചലഞ്ചില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ടെക്ജന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്‌നോളജിസിനെയും ടെക്ജന്‍ഷ്യ മേധാവി ശ്രീ ജോയി സെബാസ്റ്റ്യനെയും പ്രത്യേകം അഭിനന്ദിക്കുന്നു ആലപ്പുഴ രൂപതയിലെ ഓമനപ്പുഴ സെന്റ് ഫ്രാന്‍സിസ് ഇടവകാംഗമായ ജോയി സെബാസ്റ്റ്യന്‍ ഇടവകയിലെ മതാധ്യാപകന്‍ കൂടിയാണ്. കെ സി ബി സി പ്രസിഡന്റ് കർദിനാൾ മാർ ആലഞ്ചേരി പിതാവ് ജോയ് […]
Read Moreപകൽവീടിന്റെ പിതാവ് ഫാദർ ജോസഫ് തയ്യിൽ വിടപറഞ്ഞു.
പകൽവീടിന്റെ പിതാവ് ഫാദർ ജോസഫ് തയ്യിൽ വിടപറഞ്ഞു. പാലായ്ക്കടുത്ത് കൊല്ലപ്പള്ളിയിൽ ദീർഘനാളായി വിശ്രമജീവിതം നയിക്കുന്ന വേളയിൽ , സമീപപ്രദേശങ്ങളിലെ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോധികർക്ക് വാരാന്ത്യങ്ങളിൽ ഒത്തുകൂടുവാനും ആശ്വസിക്കുവാനും, സ്വന്തം ഭവനം പകൽവീടാക്കി മാറ്റിയ മനുഷ്യസ്നേഹി ആയിരുന്നു തയ്യിൽ അച്ചൻ. ആദരാഞ്ജലികൾ
Read More5 പേര്‍ക്ക് പുതുജീവിതം നല്‍കിയാണ് ബൈജു യാത്രയായത്.
കണ്ണൂര്‍ മട്ടന്നൂര്‍ കൊതേരി കപ്പണയില്‍ ഹൗസില്‍ ടി. ബൈജു (37) എന്ന സന്നദ്ധ പ്രവര്‍ത്തകന്‍ വിട പറയുമ്പോള്‍ ഒരു നാടാകെ വിതുമ്പുന്നതോടൊപ്പം അഭിമാനം കൊള്ളുകയാണ്. രക്തദാനം ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായ ബൈജു ഒരു പൊതു പ്രവര്‍ത്തകന്‍ കൂടിയാണ്. 5 പേര്‍ക്ക് പുതുജീവിതം നല്‍കിയാണ് ബൈജു യാത്രയായത്. മസ്തിഷ്‌ക മരണമടഞ്ഞ ബൈജുവിന്റെ കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. ബൈജുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. നാട്ടുകാരനെന്ന നിലയില്‍ ബൈജുവുമായി നല്ല ബന്ധമുണ്ട്. സി.പി.ഐ. എം. പാര്‍ട്ടി അംഗം എന്ന നിലയിലും യുവജന സംഘടനാ പ്രവര്‍ത്തകനെന്ന നിലയിലും വലിയ […]
Read Moreഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1110 പേര്‍ രോഗമുക്തി നേടി – 23 08 2020
ചികിത്സയിലുള്ളത് 20,330 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 37,649 കഴിഞ്ഞ 24 മണിക്കൂറിനിടെ 36,353 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 23 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ […]
Read Moreസി-ഡിറ്റില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ അവസരം. ആറ് മാസത്തെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്, മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, അഞ്ച് ആഴ്ച കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫിക്ക് എസ് എസ് എല്‍ […]
Read Moreഇനിമുതൽ എല്ലാവർക്കും ക്വാറൻൈറൻ വേണ്ട: മാർഗ്ഗരേഖയിൽ മാറ്റം
തിരുവനന്തപുരം: കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറൻ്റൈൻ സംബന്ധിച്ച പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മാത്രം ഇനി 14 ദിവസത്തെ ക്വാറൻ്റൈനിൽ പോയാൽ മതിയാവും. രോഗിയുമായി ഒരു മീറ്ററിനുള്ളിൽ ഇടപഴകിയവർ, നേരിട്ട് ശാരീരിക സാമീപ്യം ഉണ്ടായവർ, സുരക്ഷാ കവചം ഇല്ലാതെ ഇവരെ പരിചരിച്ച ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർ, രോഗം സ്ഥിരീകരിച്ചവരുമായി ഒരേ വീട്ടിൽ താമസിക്കുന്നവർ, ഒന്നിച്ച് ഭക്ഷണം കഴിക്കുകയോ ഒരേ മുറിയിൽ കഴിയുകയോ ചെയ്തവർ, ഇവർ ഉപയോഗിച്ച പാത്രങ്ങൾ, […]
Read More