പ്രശ്നം ഗുരുതരം. പക്ഷേ, വീണ്ടും വീണ്ടും ലോക്ക് ഡൌൺ .. ഒന്നും പരിഹരിക്കില്ല. Lockdownൽ തന്നെ പല സ്ഥലങ്ങളിലും രോഗികൾ കൂടി എന്നും ഓർക്കുക.-ജേക്കബ് പുന്നൂസ്
LOCKDOWN വീണ്ടും? പണ്ട്, എന്റെ ചെറുപ്പത്തിൽ, ALL PASS എന്ന സമ്പ്രദായത്തിന് മുൻപ്, പല ക്ലാസ്സിലും നാലും അഞ്ചും പ്രാവശ്യം തോൽക്കുന്ന കുട്ടികളുണ്ടായിരുന്നു. ഓരോ പരീക്ഷയിൽ തോല്കുമ്പോഴും അവരെ നന്നാക്കാൻ അധ്യാപകർ ആശ്രയിച്ചത് ചൂരൽചികിത്സയെയായിരുന്നു. പക്ഷേ ചൂരൽ ഒരു ബുദ്ധി വികസനഉപാധി അല്ല . അതുകൊണ്ടു എത്ര അടി കൊണ്ടാലും കുട്ടി പിന്നെയും തോൽക്കും. തോൽക്കുന്തോറും അടി വീണ്ടും കൂടും . അടി കൂടുമ്പോൾ വീണ്ടും തോൽക്കും. അവസാനം അഞ്ചാം ക്ലാസ്സിൽ വച്ചു കുട്ടി സ്കൂൾ വിദ്യാഭ്യാസം […]
Read Moreകേരളം ഭരിക്കുന്ന മുന്നണിയിലെ ഘടകകക്ഷി നേതാവായിരുന്നുവെങ്കിലും ഉഴവൂർജി ഞങ്ങളുടെയെല്ലാം സ്വന്തമായിരുന്നു.
അത്രമേൽ പ്രിയപ്പെട്ട ഉഴവൂർജിഎനിക്ക് മാത്രമല്ല പലർക്കും ഒരു ജ്യേഷ്ഠസഹോദരൻ ആയിരുന്നു ഉഴവൂർ വിജയൻ. കേരളം ഭരിക്കുന്ന മുന്നണിയിലെ ഘടകകക്ഷി നേതാവായിരുന്നുവെങ്കിലും ഉഴവൂർജി ഞങ്ങളുടെയെല്ലാം സ്വന്തമായിരുന്നു. രാഷ്ട്രീയത്തിനതീതമായ നല്ല സൗഹൃദം അദ്ദേഹം എല്ലാവരോടും പുലർത്തിയിരുന്നത്. പലപ്പോഴും ഞങ്ങൾ പലയിടത്തും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. എല്ലായിപ്പോഴും യാത്രകളുടെ ചിലവും ഭക്ഷണത്തിൻ്റെ ചിലവും അദ്ദേഹം തന്നെയായിരുന്നു വഹിച്ചിരുന്നത്. അദ്ദേഹം വെജിറ്റേറിയൻ ആയിരുന്നുവെങ്കിലും ഞങ്ങൾക്കു നോൺവെജ് വാങ്ങിത്തരുന്നതിൽ ഒരിക്കലും പിശുക്ക് കാട്ടിയിട്ടില്ല. വൈകിയാണ് പിരിയുന്നതെങ്കിൽ സ്നേഹപൂർവ്വം ഒരു പാഴ്സൽ വാങ്ങി തന്നിട്ടേ അദ്ദേഹം […]
Read More‘കീം’:വിദ്യാര്ഥികള്ക്കെതിരേ കേസെടുത്ത സംഭവം പരിശോധിക്കും.
തിരുവനന്തപുരം:തലസ്ഥാനത്ത് ‘കീം’ പരീക്ഷ എഴുതിയ വിദ്യാര്ത്ഥികള്ക്കെതിരെ കേസെടുത്ത സംഭവം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പട്ടം സെന്റ് മേരീസ് സ്കൂളില് പരീക്ഷ എഴുതാന് വന്ന കുട്ടികള് കുറ്റക്കാരല്ലെന്നും അധികൃതര് ക്രമീകരണം ഏര്പ്പെടുത്തേണ്ടിയിരുന്നുവെന്നും മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല് കോളേജ് പൊലീസാണ് കീം പരീക്ഷ എഴുതിയ വിദ്യാര്ത്ഥികള്ക്കെതിരെ കേസെടുത്തത്. സാമൂഹിക അകലം പാലിച്ചില്ല കൊവിഡ് പ്രോട്ടോക്കോള് ലംഘനം തുടങ്ങിയ കുറ്റങ്ങള് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ തന്നെ സാമൂഹിക അകലം പാലിച്ചില്ലെന്ന് ചൂണ്ടികാട്ടി പരീക്ഷ എഴുതാന് വിദ്യാര്ത്ഥികള്ക്കൊപ്പമെത്തിയ […]
Read Moreജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 23 07 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreകോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതസംസ്കാരം സംബന്ധിച്ച് ബിഷപ്പ് മാർ. ആന്റണി കരിയിൽ നൽകിയ പ്രതേക സർക്കുലർ.
എറണാകുളം-അങ്കമാലി അതിരൂപതയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതസംസ്കാരം സംബന്ധിച്ച് മാർ ആന്റണി കരിയിൽ പ്രതേക സർക്കുലർ പ്രസിദ്ധികരിച്ചു. നിരവധി നിർണായകമായ തിരുമാനങ്ങൾ എറണാകുളം അങ്കമാലി അതിരൂപതയിൽ കോവിഡ് -19 പ്രധിരോധ കാര്യങ്ങളിൽ നടപ്പാക്കുവാനും തീരുമാനിച്ചതായി മാർ ആന്റണി കരിയിൽ അറിയിച്ചു.അതിരൂപതയിൽ ഒരു ഹെൽപ് ഡെസ്കും, ഹെൽപ് ലൈനും നിലവിൽ വന്നു. അതിന്റെ വിശദാംശങ്ങൾ സർക്കുലറിൽ ഉണ്ട് ഓരോ ഇടവകയിലും 8 യുവാക്കൾ ഉൾകൊള്ളുന്ന സേവന സേന രൂപം കൊള്ളുന്നു. സെമിത്തേരി, ക്രെമേഷൻ, തിരുകർമ്മങ്ങൾ, എന്നിവയെക്കുറിച്ചും അദ്ദേഹം വ്യക്തമായ […]
Read Moreഫാ . ജോസഫ് അയ്മാനത്തിൽ (73), കോവിഡ് വന്ന് മരിച്ചു
കൊൽക്കത്ത ഡോൺ ബോസ്കോ (സലേഷ്യൻ) സഭ യിലെജോസഫ് അയ്മാനത്തിൽ -73 വയസ്സ്, കോവിഡ് വന്ന് മരിച്ചു… ലോക്ക്ഡൌൺ ഒന്നാം ദിവസം മുതൽ കൊൽക്കൊട്ട വിവിധ ചേരികളിൽ , അതുപോലെ കോവിഡ് വന്നിട്ടു അടഞ്ഞുപോയ കൊൽക്കൊട്ട പല റെയിവേ സ്റ്റേഷനിലും, നിർധനരായ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്ന ജോലിയായിരുന്നു അദ്ദേഹം ഏർപ്പെട്ടീരുന്നത് ….ഇദ്ദേഹത്തിന്റ മിഷൻ വർക്ക് എന്ന് പറയുന്നത്.. ചേരിയിലെ കുട്ടികൾക്ക് ‘quality education’ കൊടുക്കുക.600 കുട്ടികൾക്ക് വിവിധ ക്ലസ്റ്ററുകളിൽ ഉണ്ടായിരുന്നു. .. തൃശൂർ സ്വദേശിയായ അച്ചനെഅറിയപ്പെട്ടിരുന്നത് ‘Dr AC’ […]
Read Moreതിരുവനന്തപുരം കോര്പ്പറേഷനിലെ മൂന്നു കൗണ്സിലര്മാര്ക്ക് കോവിഡ്.
തിരുവനന്തപുരം:തിരുവനന്തപുരം കോര്പറേഷനിലെ മൂന്ന് കൗണ്സിലര്മാര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയിലെ നഗരസഭ കൗണ്സിലര്മാര്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.ഇതേ തുടര്ന്ന് ഇവരുമായി സമ്ബര്ക്കത്തിലേര്പ്പെട്ട എല്ലാവരോടും ക്വാറന്റൈനില് പോകാന് ആരോഗ്യവകുപ്പ് നിര്ദേശിച്ചു. കൗണ്സിലര്മാര് ആയതുകൊണ്ട് തന്നെ സമ്ബര്ക്കപ്പട്ടിക വിപുലമാകാനാണ് സാധ്യത. നിരവധിപ്പേര് നിരീക്ഷണത്തില് പോകേണ്ടതായി വരുമെന്നാണ് റിപ്പോര്ട്ടുകള്.കഴിഞ്ഞ ദിവസം കോര്പ്പറേഷനിലെ 100 കൗണ്സിലര്മാരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.അതേസമയം, വട്ടിയൂര്ക്കാവ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Read Moreപത്തനംതിട്ടയിൽ കൂടുതൽ കണ്ടയ്ന്മെന്റ് സോണുകള്.
പത്തനംതിട്ട: കുളനട ഗ്രാമപഞ്ചായത്തിലെ വാര്ഡ് രണ്ട്, കോട്ടാങ്ങല് ഗ്രാമപഞ്ചായത്തിലെ വാര്ഡ് അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്പത് എന്നീ സ്ഥലങ്ങളില് ജൂലൈ 21 മുതല് ഏഴു ദിവസത്തേക്ക് കണ്ടെയ്ന്മെന്റ് സോണ് നിയന്ത്രണം.രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്ബര്ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല് ഓഫീസറുടെ ശുപാര്ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര് പി.ബി. നൂഹ് പ്രഖ്യാപിച്ചത്. ചെറുകോല് ഗ്രാമപഞ്ചായത്തിലെ വാര്ഡ് 11 ഉം മൈലപ്ര ഗ്രാമപഞ്ചായത്തിലെ […]
Read Moreഏകദിന നിയമസഭാ സമ്മേളനം മാറ്റിയേക്കും.
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില് നിയമസഭാ സമ്മേളനം മാറ്റിവെച്ചേക്കും.ഈ മാസം 27ന് നടത്താൻ നിശ്ചയിച്ചിരുന്ന ഏകദിന നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാനാണ് സര്ക്കാര് ആലോചിക്കുന്നത്. തിരുവനന്തപുരത്തെ സ്ഥിതി മോശമായ സാഹചര്യത്തിലാണ് പുതിയ ആലോചന. നിയമസഭാ സമ്മേളനത്തില് കൊണ്ടുവരാനിരുന്ന ധനബില് ഓര്ഡിനന്സായി കൊണ്ടുവന്നേക്കും. നിയമസഭാ സമ്മേളനം മാറ്റുന്നതടക്കം വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തില് നിയമസഭാ സമ്മേളനം നടത്താന് കഴിയില്ലെന്ന് സര്ക്കാര് ഗവര്ണറെ അറിയിക്കും. എന്നാല് സഭാ സമ്മേളനം മാറ്റിവയ്ക്കുന്നതിനെതിരെ പ്രതിപക്ഷം ഇതിനോടകം എതിര്പ്പ് […]
Read More