നിപ: സമ്പർക്ക പട്ടികയിൽ ഉള്ളത് 1,286 പേർ

Share News

നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളത് 1,286 പേർ. ചൊവ്വാഴ്ച 16 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ചൊവ്വാഴ്ച ലഭിച്ച 49 പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്. നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 115 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 168 പേരുമാണ് ഉള്ളത്. മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 450 പേരാണുള്ളത്. കോൾ സെന്ററിൽ ചൊവ്വാഴ്ച […]

Share News
Read More

ഹൈക്കോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ്

Share News

          കേരള ഹൈക്കോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ യോഗ്യതയുള്ള ഭിന്നശേഷിക്കാരായ (ലോക്കോമോട്ടർ ഡിസബിലിറ്റിയുള്ളവർ) ഇന്ത്യൻ പൗരന്മാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യമാണ് യോഗ്യത. 02/01/1977 നും 01/01/2005 നും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം. ഒരു ഒഴിവാണുള്ളത്. ശമ്പള സ്കെയിൽ: 25100-57900. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) ലഭ്യമാണ്. ഉദ്യോഗാർഥികൾക്ക് പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സെപ്റ്റംബർ 20 മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും. ഒക്ടോബർ 19 ആണ് അപേക്ഷ […]

Share News
Read More

പാരാമെഡിക്കൽ/ഫാർമസി കോഴ്സ്: അംഗീകാരം ഉണ്ടോയെന്ന് ഉറപ്പാക്കണമെന്നു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

Share News

തിരുവനന്തപുരം . പാരാമെഡിക്കൽ/ഫാർമസി അനുബന്ധ കോഴ്‌സുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ കോഴ്‌സുകളിൽ ചേരുന്നതിനു മുൻപ് കോഴ്‌സുകൾക്കും സ്ഥാപനങ്ങൾക്കും കേരള ആരോഗ്യ സർവകലാശാല/ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്/ ബന്ധപ്പെട്ട കൗൺസിൽ എന്നിവയുടെ അംഗീകാരം ഉണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.             സംസ്ഥാനത്ത് സർക്കാർ അംഗീകാരവും യു.ജി.സി അംഗീകാരവുമുള്ള വിവിധ പാരാമെഡിക്കൽ ഡിപ്ലോമ/ഫാർമസി/ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ചില വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും പരസ്യങ്ങളും […]

Share News
Read More

വ്യവസായ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിരവധി സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ഡോ. വർഗീസ് മൂലന് കെസിബിസി ഐക്കൺ അവാർഡ് 2023|കർദിനാൾ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ അവാർഡ് നൽകി ആദരിക്കും.

Share News

വ്യവസായ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിരവധി സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ഡോ. വർഗീസ് മൂലന് കെസിബിസി മീഡിയ കമ്മീഷന്റെ ഐക്കൺ അവാർഡ് നൽകി ആദരിക്കുന്നു. കോമൺവെൽത്ത് ട്രേഡ് കമ്മീഷണർ ആയി സേവനം ചെയ്യുന്ന ഡോ. മൂലൻ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. പ്രശസ്ത നടൻ മാധവനും ഡോ. വർഗീസ് മൂലനും ചേർന്ന് നിർമ്മിച്ച ‘റോക്കറ്റ്ട്രി’ എന്ന ചലച്ചിത്രം മികച്ച ചിത്രമായി ദേശീയതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്രപ്രവർത്തകൻ, എഴുത്തുകാരൻ, ഭക്തിഗാനങ്ങളുടെ രചയിതാവ്, എട്ടോളം കമ്പനികളുടെ തലവൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം […]

Share News
Read More

തൃക്കാക്കര-ഒറ്റക്കാലി കലുങ്ക്-പാലം നിർമ്മാണത്തിന് എം.എൽ.എ ഫണ്ടിൽ ഒരുകോടി 27 ലക്ഷം രൂപ അനുവദിച്ചു.|ഉമ തോമസ് എം എൽ എ

Share News

ഒറ്റക്കാലി കലുങ്ക്-പാലം നിർമ്മാണത്തിന് എം.എൽ.എ ഫണ്ടിൽ ഒരുകോടി 27 ലക്ഷം രൂപ അനുവദിച്ചു. തൃക്കാക്കര നിയോജകമണ്ഡലത്തിലെ ഇടച്ചിറ- മഞ്ചേരിക്കുഴി റോഡ് പള്ളിക്കര,കുന്നത്ത്നാട് ഭാഗത്തേക്ക് എളുപ്പത്തിൽ കടന്നുപോകാവുന്ന ഒന്നാണ്. എന്നാൽ മഞ്ചേരിക്കുഴി റോഡിൽ ഡി.ഡി ഡയമണ്ട് വാലിക്ക് സമീപമുള്ള ഒറ്റക്കാലി കലുങ്ക് ജീർണാവസ്ഥയിലും,ചെറിയ മഴ പെയ്യുമ്പോൾ പോലും ഗതാഗതം സാധ്യമാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. നിരവധി ഫ്ലാറ്റുകളിലും, വീടുകളിലുമായി നൂറ്കണക്കിന് ജനങ്ങൾ വസിക്കുന്ന ഈ മേഖലയിൽ കലുങ്ക് പുനർ നിർമ്മിക്കുക എന്നുള്ളത് പരിസരവാസികളുടെ നിരന്തര ആവശ്യമായിരുന്നു. മാധ്യമങ്ങൾ അടക്കം ഈ […]

Share News
Read More

അടുത്ത അധ്യയനവര്‍ഷം അഞ്ച് ക്ലാസുകളില്‍ പുതിയ പുസ്തകങ്ങള്‍; പാഠ്യപദ്ധതി കരട് ചട്ടക്കൂട്‌ വ്യാഴാഴ്ച

Share News

തിരുവനന്തപുരം: അടുത്ത അക്കാദമിക വര്‍ഷം മുതല്‍ അഞ്ച് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങളെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്ന് , മൂന്ന്, അഞ്ച് ഏഴ്, ഒമ്ബത് ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ അടുത്ത അക്കാദമിക വര്‍ഷം സ്‌കൂളുകളില്‍ എത്തിക്കാനാണ് ശ്രമമമെന്നും ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിച്ചിട്ട് 15 വര്‍ഷം പിന്നിടുകയാണെന്നും ഈ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ജനകീയമായ ചര്‍ച്ചകളും കുട്ടികളുടെ ചര്‍ച്ചകളും,പഠനങ്ങളും നടത്തി കേരളത്തിന്റെ തനിമ നിലനിര്‍ത്തിയും ഭരണഘടനാ മൂല്യങ്ങള്‍ […]

Share News
Read More

34-ാം കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമത്സരക്രമം പ്രഖ്യാപിച്ചു

Share News

കൊച്ചി: 2023 ലെ 34-ാം കെസിബിസി നാടക മേളയുടെ മത്സരക്രമം തീരുമാനിച്ചു. സെപ്റ്റംബർ 21 മുതൽ 30 വരെ 9 മത്സര നാടകങ്ങളും ഒരു പ്രദർശന നാടകവും ഉൾപ്പെടെയാണ് ഇത്തവണത്തെ നാടക മേള. സെപ്റ്റംബർ 21 ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ‘ചേച്ചിയമ്മ, 22 ന് വടകര കാഴ്ച കമ്മ്യൂണിക്കേഷൻസിന്റെ ശിഷ്ടം’, 23 ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ ‘ജീവിതം സാക്ഷി’, 24 ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ ‘ഇടം’, 25ന് കൊല്ലം ആത്മമിത്രയുടെ ‘കള്ളത്താക്കോൽ’, 26 ന് കോഴിക്കോട് […]

Share News
Read More

വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതകഥ ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനു മികച്ച പ്രതികരണം

Share News

കൊച്ചി: ഭാരതസഭയിലെ വാഴ്ത്തപ്പെട്ട ആദ്യ വനിതാ രക്തസാക്ഷിയായി ഉയര്‍ത്തപ്പെട്ട വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഒരുക്കിയ ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ (മുഖമില്ലാത്തവരുടെ മുഖം) സിനിമയുടെ കേരളത്തിലെ ആദ്യ പ്രദർശനത്തിനു മികച്ച പ്രതികരണം. ഇടപ്പള്ളി വനിത തിയറ്ററിൽ പ്രദർശിപ്പിച്ച സിനിമയുടെ പ്രീമിയർ ഷോ കാണാന്‍ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നു പ്രമുഖരുൾപ്പെടെ നിരവധി പേർ എത്തി. ആശംസ നേരാൻ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും മുഖ്യാതിഥിയായി […]

Share News
Read More

2000 പൊതു ഇടങ്ങളില്‍ ഇനി സൗജന്യ വൈഫൈ: പദ്ധതിക്ക് ഭരണാനുമതി

Share News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി 2000 പൊതു ഇടങ്ങളില്‍ കൂടി സൗജന്യ വൈഫൈ ഒരുക്കുന്നു. ഐടി മിഷൻ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് 20 കോടിയുടെ ഭരണാനുമതി നല്‍കി. നേരത്തെ ഈ പദ്ധതിയനുസരിച്ചു നിരവധി ബസ്‌ സ്റ്റാൻഡുകള്‍, ജില്ലാ ഭരണ കേന്ദ്രങ്ങള്‍, പഞ്ചായത്ത്‌ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, ലൈബ്രറികള്‍, പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇതിനകം വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു പുറമേയാണ് പുതിയ 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍. മുഖ്യമന്ത്രിയുടെ കുറിപ്പ് […]

Share News
Read More

അക്രമം നടത്തുകയോ പ്രേരിപ്പിക്കുകയോ ചെയ്താല്‍ ശിക്ഷ കടുക്കും; ആശുപത്രി സംരക്ഷണ ബില്ലിനു ഗവര്‍ണറുടെ അംഗീകാരം

Share News

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ബില്ലിനു ഗവര്‍ണറുടെ അംഗീകാരം. ആശുപത്രിക്കും ജീവനക്കാര്‍ക്കും ഏതിരായ അതിക്രമങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടുവന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് കര്‍ശന വ്യവസ്ഥകളോടെ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനൻസ് ഇറക്കിയത്. അക്രമം നടത്തുകയോ പ്രേരിപ്പിക്കുകയോ ചെയ്താല്‍ ശിക്ഷിക്കപ്പെടും. ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും അര ലക്ഷം രൂപ മുതല്‍രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കേരള ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും […]

Share News
Read More