“വനിതാ എസ് ഐ കരഞ്ഞുകൊണ്ട് വന്നു പറയുന്നു മേഡം, ഡിഐജി പോലീസ് ക്ലബ്ബിൽ വന്നിട്ടുണ്ട് എന്നെ വിളിപ്പിക്കുന്നു..ഒന്ന് രക്ഷിക്കണം”
“വനിതാ എസ് ഐ കരഞ്ഞുകൊണ്ട് വന്നു പറയുന്നു മേഡം, ഡിഐജി പോലീസ് ക്ലബ്ബിൽ വന്നിട്ടുണ്ട് എന്നെ വിളിപ്പിക്കുന്നു..ഒന്ന് രക്ഷിക്കണം” മുമ്പും ഇതുപോലെ വിളിപ്പിച്ചിട്ടുണ്ട് ദുരുപയോഗത്തിന് വിധേയമായിട്ടുണ്ടത്രേ. കേരളത്തിലെ, ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസർ (R Sreelekha IPS Rtd.) സർവ്വീസിൽ നിന്നും വിരമിച്ചതിനു ശേഷം നടത്തിയ വെളിപ്പെടുത്തലാണ്.അതീവ ഗൗരവമുള്ളതാണ് ഈ വെളിപ്പെടുത്തൽ. കൊഗ്നൈസബിൾ ആയ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ പരാതിയില്ലാതെ തന്നെ നടപടിയെടുക്കണമെന്ന നാട്ടിലെ പോലീസ് സേനയിലാണിത്. Adv Sherry J Thomas
Read Moreസാങ്കേതികവിദ്യകളിലൂടെ അതിർവരമ്പുകൾ ഭേദിക്കുന്ന ഭാഷ|ഡോ. സെമിച്ചൻ ജോസഫ്
“ഭാഷാ വൈവിധ്യം ഭാരതത്തിന്റെ നാഗരികതയുടെ അടിസ്ഥാന തൂണുകളിൽ ഒന്നാണ്. ആശയവിനിമയത്തിനുള്ള ഉപാധി എന്നതിലുപരി, മാതൃഭാഷ നമ്മെ പാരമ്പര്യവുമായി ബന്ധിപ്പിക്കുകയും നമ്മുടെ സാമൂഹിക-സാംസ്കാരിക സ്വത്വത്തെ നിർവചിക്കുകയും ചെയ്യുന്നു.”ഉപരാഷ്ട്രപതി വെങ്കയ്യാനായിഡുവിന്റെ വാക്കുകളാണ് മേലുദ്ധരിച്ചതു.ഇന്ത്യയിലെ ഓരോ ഭാഷയും ഇന്ത്യയെന്ന പൊതു വികാരത്തെ പ്രചോദിപ്പിക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ഭാഷയും ഒരു സംസ്‌കാരവും പാർശ്വവത്കരിക്കപ്പെട്ടുകൂടാ. സംസ്‌കാരത്തിന്റെ മാതൃ സ്ഥാനമാണ് ഭാഷയ്ക്കുള്ളത്. അതുകൊണ്ടു തന്നെ ഭാഷാ സംരക്ഷണം എന്നത് അത്രമേൽ പ്രാധാന്യം അർഹിക്കുന്നു. ഭാഷക്കുണ്ടൊരു ദിനം ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിനും […]
Read Moreഒരു വിശ്വാസി എന്ന നിലയിൽ വളരെയേറെ ഹൃദയ വേദനയോടെയാണ് റംസാൻ സമ്മാനമായി ആവശ്യക്കാർക്ക് നൽകാൻ ഏൽപ്പിച്ച വിശുദ്ധ ഖുർആൻ്റെ കോപ്പികൾ തിരികെ ഏൽപ്പിക്കുന്നത്. |ഡോ:കെ.ടി.ജലീൽ (എംഎൽഎ)
ഖുർആൻ കോപ്പികൾ UAE കോൺസുലേറ്റിനെ തിരിച്ച് ഏൽപ്പിക്കും. ————————————- ഖുർആൻ്റെ മറവിൽ സ്വർണ്ണം കടത്തിയെന്ന് UDF ഉം BJP യും ഉയർത്തിയ സത്യവിരുദ്ധമായ ആരോപണങ്ങൾ കേരളത്തിലുണ്ടാക്കിയ കോളിളക്കം ഭയാനകമായിരുന്നു. ആക്ഷേപങ്ങളുടെ നിജസ്ഥിതി ചികയാതെ പത്ര-ദൃശ്യ മാധ്യമങ്ങൾ അതേറ്റെടുത്തു. പിന്നെ വെടിക്കെട്ടിൻ്റെ പൊടിപൂരമാണ് നടന്നത്. അനാവശ്യമായി മുഖ്യമന്ത്രിയെപ്പോലും ഖുർആൻ വിവാദത്തിലേക്ക് വലിച്ചിഴച്ചു. ഒന്നുമറിയാത്ത അദ്ദേഹം ഞാൻ ചെയ്തു എന്ന് ആക്ഷേപിക്കപ്പെട്ട “വൻ പാപത്തെ” തുടർന്ന് ഒരുപാട് ക്രൂശിക്കപ്പെട്ടു. മതാചാര പ്രകാരമുള്ള ദാനധർമ്മങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് UAE കോൺസുലേറ്റ്, ഒന്നാം […]
Read Moreപ്രതിഷേധ ദിനം|ദിവസവും കറുത്ത ഉടുപ്പിൽ നടക്കുന്നവർ കറുത്ത ബാഡ്ജ് അണിയുന്നത് തമാശയായി തോന്നാം …
ഇന്ന്പ്ര തിഷേധ ദിനം ആണ് … ദിവസവും കറുത്ത ഉടുപ്പിൽ നടക്കുന്നവർ കറുത്ത ബാഡ്ജ് അണിയുന്നത് തമാശയായി തോന്നാം … കേരളത്തിലെ സിവിൽ കോടതി അഡ്വക്കേറ്റ് ഫീ നിരക്ക് ഏറ്റവും അവസാനം പുതുക്കി നിശ്ചയിച്ചത് 2012 ലാണ് . . ആ ഫീ റൂൾ പുതുക്കാനുള്ള കരട് നിയമം വായിച്ചപ്പോഴുണ്ടായ വല്ലാത്ത സന്തോഷമാണ് നാളെ പ്രതിഷേധ ദിനത്തിൽ കൊണ്ടെത്തിച്ചിരിക്കുക.. .2012 ന് ശേഷം വെള്ളം ഏറെ ഒഴുകി … .സർക്കാർ ജീവനക്കാരുടെ ശമ്പളം കൂടി! ന്യായാധിപരുടെ ശമ്പളം […]
Read Moreകാലമെത്ര ചെന്നാലും മറക്കാനാവാത്ത ചിലതുണ്ട്.
കാലമെത്ര ചെന്നാലും മറക്കാനാവാത്ത ചിലതുണ്ട്.കൂട്ടുകാരോട് കൂട്ട് കൂടിയതും അവരുടെ തോളിൽ കയ്യിട്ട് സ്കൂളിൽ പോയതും അവരുമായി തല്ല് കൂടിയതും.. നാട്ടിലുള്ള മാവും ചാമ്പക്കയും ലൂപിക്കയും കശുമാങ്ങയും എല്ലാം എല്ലാവർക്കും സ്വന്തം… .വീട്ടുകാർ സമ്മതിച്ചാലും ഇല്ലെങ്കിലും കല്ലെറിയാനുള്ള അവകാശം അത് കുട്ടികൾ കയ്യടിക്കിയിരുന്നു.. എറിഞ്ഞു വീഴ്ത്തിയ മാങ്ങകൾ കൂട്ടം കൂടിയിരുന്ന് സർവേക്കല്ലിൽ തട്ടിയുടച്ച് പങ്കിട്ട് കഴിച്ചിരുന്നു.. മഴപെയ്‌താൽ വെള്ളത്തിൽ കളിച്ചും തവളയെ പിടിച്ചും ചെറുമീനുകളെ തോർത്ത് മുണ്ടിൽ കോരിയെടുത്തും പാടവും തൊടുമെല്ലാം സ്വന്തമാക്കിയ നാളുകൾ.. നാട്ടിൻ പുറങ്ങളിൽ മതിലുകൾ […]
Read Moreനിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും: ബജറ്റ് മാർച്ച് 11ന്
തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. മാര്‍ച്ച് 11ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. കെ എന്‍ ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് വരാന്‍ പോകുന്നത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ബജറ്റ് സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനും നന്ദിപ്രമേയ ചര്‍ച്ചക്കും ശേഷം സമ്മേളനം പിരിയും. പിന്നീട് ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളനം ഉണ്ടാവില്ല. പിന്നീട് മാര്‍ച്ച് 10-ാം തീയതിയാണ് […]
Read Moreഉള്ളിൽ സ്നേഹമുണ്ട്പക്ഷെ…പ്രകടിപ്പിക്കാനറിയില്ല…
ഉള്ളിൽ സ്നേഹമുണ്ട്പക്ഷെ…പ്രകടിപ്പിക്കാനറിയില്ല… പലപ്പോഴും പലരും പറഞ്ഞുകേട്ട..അല്ലെങ്കിൽ പലരെക്കുറിച്ചും പറഞ്ഞുകേട്ട വരികളാവുമിത്… സ്നേഹം പ്രകടിപ്പിക്കുക എന്നതുകൊണ്ടെന്താണ് ഉദ്ദേശിക്കുന്നത്.? സംസാരത്തിൽ തേനും പാലും ഒഴുക്കുകയോ.? അതോമറ്റുള്ളവരുടെ മുന്നിൽവച്ച് അവരെ കാണിക്കാനെന്നപോലെ മാറോട് ചേർത്തുപിടിക്കുകയോ.? എന്റെ അഭിപ്രായത്തിൽ ‘സ്നേഹം’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഇത്തരം പൊള്ളയായ പ്രഹസനങ്ങളല്ല.. മറിച്ച് നമ്മുടെ പ്രിയപ്പെട്ടവരുടെ മനസ്സിൽ നമുക്കൊരു സ്ഥാനമുണ്ടെന്ന് തെളിയിക്കുന്ന രീതിയിലൊരു നോട്ടം മതി.. വിഷമിച്ചിരിക്കുന്ന നിമിഷങ്ങളിൽ ഒന്ന് ചേർത്തുപിടിച്ച്..പോട്ടെ സാരമില്ല ഞാനില്ലേ…എന്നൊരു വാക്കുമതി അവർക്ക് നമ്മോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ. അത്രമേൽ നൊമ്പരപ്പെട്ടിരിക്കുന്ന നിമിഷങ്ങളിൽ.. നമ്മുടെ […]
Read Moreതിരു.മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരാകുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എയും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ കെ എം സച്ചിന്‍ദേവും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ എം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആര്യ രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതും മേയറാകുന്നതും.നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തിയാണ് സച്ചിന്‍ ദേവ് ആദ്യമായി […]
Read More