രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 40425 പേര്‍ക്ക്.

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു. ഇതുവരെ 11,18,043 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27497 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 40425 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒറ്റദിവസം 40000ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സമയത്ത് 681 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 3,90,459 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണം […]

Share News
Read More

കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ തി​രു​വ​മ്പാ​ടി​യി​ലും ആ​രം​ഭി​ക്കും.

Share News

തി​രു​വ​മ്പാ​ടി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​നു കീ​ഴി​ൽ 50 കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​വാ​ൻ ആ​ർ​. ആ​ർ​. ടി. കോ​ർക​മ്മിറ്റി യോ​ഗം തീ​രു​മാ​നി​ച്ചു. സൗ​ക​ര്യ പ്ര​ദ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​ഖി​ല, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​ഗി​രീ​ഷ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​റ​ഹി​മാ​ൻ, അ​സി. സെ​ക്ര​ട്ട​റി മ​നോ​ജ് എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ അ​ധ്യാ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ്, മെം​ബ​ർ വി​ൽ​സ​ൺ ടി […]

Share News
Read More

സ്വകാര്യ ആശുപത്രികൾക്ക്​ മാർഗനിർദേശമായി; കോവിഡ്​ ചികിത്സക്ക്​ ചുരുങ്ങിയത്​ 20 കിടക്ക, പ്രത്യേക ബ്ലോക്ക്.

Share News

തി​രു​വ​ന​ന്ത​പു​രം: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ കോ​വി​ഡ്​ ചി​കി​ത്സ കാ​രു​ണ്യ​പ​ദ്ധ​തി​യി​ൽ (കാ​സ്​​പ്) ഉ​ൾ​പ്പെ​ടു​ത്തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള നി​ര​ക്ക്​ നി​ശ്ച​യി​ച്ച​തി​ന്​​ പി​ന്നാ​ലെ വി​ശ​ദ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​ക്കാ​ർ ഇ​റ​ക്കി. അ​മ്പ​ര​പ്പി​ക്കു​ന്ന കോ​വി​ഡ്​ വ്യാ​പ​ന​ം നേ​രി​ടാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ മു​റ​മേ സ്വ​കാ​ര്യ സൗ​ക​ര്യ​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണി​ത്. മ​റ്റ്​​ രോ​ഗി​ക​ളു​​മാ​യി ഇ​ട​പ​ഴ​കാ​ൻ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കാ​ത്ത​വി​ധം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക ബ്ലോ​ക്കോ ഭാ​ഗ​മോ ‘കോ​വി​ഡ്​ ആ​ശു​പ​ത്രി’ എ​ന്ന നി​ല​യി​ൽ സ​ജ്ജ​മാ​ക്ക​ണം. പ്ര​വേ​ശ​ന​ത്തി​നും തി​രി​ച്ചി​റ​ങ്ങു​ന്ന​തി​നും പ്ര​ത്യേ​ക ക​വാ​ടം സ​ജ്ജ​മാ​ക്ക​ണം. ഗ്രാ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ചു​രു​ങ്ങി​യ​ത് ര​ണ്ട് വാ​ർ​ഡ്​ വേ​ണം.ഒ​രു​സ​മ​യം കു​റ​ഞ്ഞ​ത് […]

Share News
Read More

സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി: ഫ്രാഞ്ചൈസിക്കായി ജൂലൈ 30 അപേക്ഷിക്കാം.

Share News

കേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റിന്റെ മൾട്ടിമീഡിയ അക്കാദമിയുടെ ഫ്രാഞ്ചൈസിക്ക് വേണ്ടി അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 30 വരെ നീട്ടി.

Share News
Read More

തിരുവനന്തപുരം പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനം.

Share News

തീരമേഖലകളെ മൂന്നു സോണുകളായി തിരിച്ചു തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ അതീവ ഗുരുതര സാഹചര്യം നേരിടുകയാണെന്നും തീരമേഖലയിലെ പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനം ഉണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തീരപ്രദേശങ്ങളിൽ പൂർണമായി ശനിയാഴ്ച മുതൽ ലോക്ക്ഡൗൺ നടപ്പാക്കും. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് തീരമേഖലയെ മൂന്ന് സോണുകളായി തരംതിരിച്ചു. അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോൺ. പെരുമാതുറ മുതൽ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണും വിഴിഞ്ഞം മുതൽ ഊരമ്പ് വരെ മൂന്നാമത്തെ സോണുമാണ്. തീരമേഖലയിൽ അതിവേഗത്തിൽ രോഗവ്യാപനമുണ്ടാകുകയാണ്. […]

Share News
Read More

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ലോക്ക് ഡൗണ്‍ നീട്ടി

Share News

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ജൂലൈ 28 അര്‍ദ്ധരാത്രിവരെ ലോക്ക് ഡൗണ്‍ നീട്ടിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലാണ് നിയന്ത്രണങ്ങള്‍ ബാധകം. അക്കൗണ്ട് ജനറല്‍ ഓഫീസ് 30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ നടക്കുന്ന മെഡിക്കല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാം. എന്നാല്‍ നിര്‍മാണ മേഖലയ്ക്കുള്ളില്‍ ക്യാമ്പുകളില്‍ കഴിയുന്ന ജോലിക്കാരെ മാത്രമേ ജോലിയ്ക്കായി നിയോഗിക്കാന്‍ പാടുള്ളു. ഇവരെ നിര്‍മാണ […]

Share News
Read More

സ്‌കോൾ-കേരള: പ്ലസ്ടു പരീക്ഷയെഴുതിയവർക്ക് ജനനതീയതി, മാതാപിതാക്കളുടെ പേര് തിരുത്താൻ അവസരം.

Share News

2020 മാർച്ചിലെ പ്ലസ്ടു ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് വിതരണം നടത്തുന്നതിന് മുമ്പ് സ്‌കോൾ-കേരള മുഖാന്തിരം 2020 മാർച്ചിൽ പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ജനനതീയതി, മാതാപിതാക്കളുടെ പേര് എന്നിവയിൽ തിരുത്താൻ അവസരം. തിരുത്തൽ ആവശ്യമുള്ളവർ അവ തെളിയിക്കുന്ന മതിയായ രേഖകളും, ഹയർ സെക്കൻഡറി രജിസ്റ്റർ നമ്പറും സഹിതം ജൂലൈ 24ന് മുമ്പ്   scolekerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷിക്കണം. അന്വേഷണങ്ങൾക്ക് 0471-2342950, 2342271, 2342369 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 20 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

അബ്രാഹം (പാപ്പച്ചന്‍) എള്ളിൽപ്ലാത്തോട്ടം 86 അന്തരിച്ചു.

Share News

കോട്ടയം വാഴൂരിൽ നിന്നുള്ള കുടിയേറ്റക്കാരനാണ്. ഭാര്യ: ഏലിക്കുട്ടി (അമ്മിണി) തേർത്ത |ല്ലി കൊണ്ടാടൻകടുപ്പിൽ കുടുംബാംഗം. മക്കള്‍: മേരിക്കുട്ടി (ലൈസാമ്മ)( റിട്ട. പ്രൊഫസര്‍ സെന്റ് ജോസഫ്സ് കോളേജ് ആലപ്പുഴ), ജോർജ്ജ്കുട്ടി ചാമംപതാൽ, റെജിമോൻ കരുവഞ്ചാൽ, സജിമോൻ കുവൈറ്റ്, ബിജുമോന്‍ കുവൈത്ത്, ഷിജിമോൾ ദുബായ്മരുമക്കൾ: പി.ജെ ജോസഫ് (റിട്ട.അസിസ്റ്റന്റ് ഡയറക്ടർ കൃഷിവകുപ്പ്), സോളി ചാമംപതാൽ, ജെസ്സി തളിപ്പറമ്പ്, ഷേര്‍ളി കുവൈത്ത്, മിനി കുവൈത്ത്, റോയി ദുബായ്. സംസ്കാരം ജലായ്20 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കരുവഞ്ചാൽ ലിറ്റില്‍ ഫ്ലവര്‍ […]

Share News
Read More

സീറോമലബാര്‍സഭയിലെ വിശ്വാസികളുടെ റോമിലെ അജപാലനകേന്ദ്രമായി, സാന്താ അനസ്താസിയ മൈനര്‍ ബസിലിക്ക മാറുന്നു.

Share News

അപ്പസ്തോലിക പാരമ്പര്യത്തിലും വിശ്വാസതീക്ഷ്ണതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പൗരസ്ത്യസഭകളിലൊന്നായ സീറോമലബാര്‍സഭയിലെ വിശ്വാസികളുടെ റോമിലെ അജപാലനകേന്ദ്രമായി ,സാന്താ അനസ്താസിയ മൈനര്‍ ബസിലിക്ക മാറുന്നു. കാക്കനാട്: ലോകത്തിലെതന്നെ ആദ്യക്രൈസ്തവ ദൈവാലയങ്ങളിലൊന്നും റോമിലെ മൈനര്‍ ബസിലിക്കകളില്‍ ഏറ്റവും പുരാതനവുമായ സാന്താ അനസ്താസ്യ ദൈവാലയം സീറോമലബാര്‍ സഭയെ ഏല്പിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പായുടെ റോമാ രൂപതക്കുവേണ്ടിയുള്ള  വികാരി ജനറാള്‍ കര്‍ദിനാള്‍ ആഞ്ചലോ ദെ ദൊണാത്തിസ് ഡിക്രി പുറപ്പെടുവിച്ചു. അപ്പസ്തോലിക പാരമ്പര്യത്തിലും വിശ്വാസതീക്ഷ്ണതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പൗരസ്ത്യസഭകളിലൊന്നായ സീറോമലബാര്‍സഭയിലെ വിശ്വാസികളുടെ റോമിലെ അജപാലനകേന്ദ്രമായി ഈ മൈനര്‍ ബസിലിക്ക […]

Share News
Read More