കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം “ക്വാറൻ്റൈൻ സ്പെഷ്യൽ*

Share News

ശരീരബലം ഉയർത്താനും രോഗാണുക്കൾക്കെതിരെ ചെറുത്തു നിൽക്കാനും സഹായിക്കുന്ന #വിഭവങ്ങൾ. മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, കായം, ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം, ചെറുനാരങ്ങ, ചെറുപയർ എന്നിവ ഭക്ഷണ നിർമ്മാണത്തിൽ കൂടുതലായി ഉപയോഗിക്കാം. കുടിക്കുവാനുള്ള വെള്ളം ചുക്ക്, മല്ലി, തുളസി ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാം.ലഭ്യത പോലെ രാമച്ചവും ചേർക്കാം. തുളസി കാപ്പി 2 നുള്ള് ചുക്ക് പൊടി, 4 കുരുമുളക്, 6 തുളസിയില, 5 പനിക്കൂർക്കയില എന്നിവയിട്ട് വെള്ളം തിളപ്പിച്ച്‌ കാപ്പിപ്പൊടി ചേർത്ത് കാപ്പി […]

Share News
Read More

വിദ്യാഭ്യാസ വായ്പയെക്കുറിച്ചുള്ള 13 സംശയങ്ങളും ഉത്തരങ്ങളും .

Share News

വിദ്യാഭ്യാസ വായ്പയെക്കുറിച്ചുള്ള 13 സംശയങ്ങളും ഉത്തരങ്ങളും ഏതൊക്കെ കോഴ്സുകൾക്കു ലഭിക്കും?യുജിസി, എഐസിടിഇ, ഐ എംസി, ഗവൺമെന്റ് എന്നിവയു ടെ അംഗീകാരമുള്ള കോളജുകൾ, യൂണിവേഴ്സിറ്റികൾ നടത്തുന്ന ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ, ടെക്നിക്കൽ ഡിഗ്രി, ടെക്നിക്കൽ ഡിപ്ലോമ, പ്രഫഷനൽ ഡിഗ്രി, പ്രഫഷനൽ ഡിപ്ലോമ കോഴ്സുകൾ. ഐഐടി, ഐഐഎം തുടങ്ങിയ ഓട്ടോണമസ് സ്ഥാപനങ്ങളുടെ റെഗുലര്‍ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ, കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകൾ അംഗീകരിച്ച ടീച്ചേഴ്സ് ട്രെയിനിങ്, നഴ്സിങ് കോഴ്സുകൾ. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ഡയറക്ടർ ജനറൽ […]

Share News
Read More

സംസ്ഥാനത്തെ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചകളിലും അവധി.

Share News

തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന്‌ മുതല്‍ ശനിയാഴ്ചകളില്‍ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് അവധി. നിലവിൽ ബാങ്കുകൾക്ക് രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധിയ്ക്ക് പുറമെയാണ്.ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ കൂടി അവധി പ്രഖ്യാപിച്ചത് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.പ്രവൃത്തിസമയങ്ങളിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും. സാമൂഹിക അകലം അടക്കമുള്ള മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ബാങ്ക് മാനേജർമാർ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു

Share News
Read More

കൊല്ലത്ത് കര്‍ശന നിയന്ത്രണം : കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളും

Share News

കൊല്ലം:കൊവിഡ് രോഗബാധ അതിവേഗം പടര്‍ന്നുപിടിയ്ക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകും. തൊഴില്‍ നഷ്ടപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ സര്‍ക്കാര്‍ വക സഹായധനം നല്‍കും. മത്സ്യത്തൊഴിലാളികളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ തുടങ്ങിയതോടെയാണ് കര്‍ശന നടപടികളുമായി ജില്ലാഭരണകൂടം മുന്നോട്ട് പോകുന്നത്. ജില്ലയിലെ ചന്തകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. ഇതനുസരിച്ച് ജില്ലയിലെ 93 മത്സ്യ ചന്തകള്‍ അടഞ്ഞ് കിടക്കും. മത്സ്യബന്ധനത്തിന് പോകുന്നതിനും കര്‍ശന […]

Share News
Read More

24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 34, 884 പേർക്ക്

Share News

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 34,884 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 10,38,716 ആ​യി. വ്യാ​ഴാ​ഴ്ച 34,956 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് കോ​വി​ഡ് ബാ​ധി​ച്ച് 3,58,692 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 6,53,751 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 671 പേ​ർ​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം […]

Share News
Read More

സുധാകര്‍ മംഗളോദയം അന്തരിച്ചു

Share News

കോട്ടയം: പ്രമുഖ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു. 57 വയസായിരുന്നു. വൈകീട്ട് ആറ് മണിക്ക് കോട്ടയത്തെ വെള്ളൂരിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പി.പത്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ കഥ സുധാകര്‍ പി.നായര്‍ എന്ന യഥാര്‍ഥ പേരില്‍ ആണ് എഴുതിയത്. 1985ല്‍ പുറത്തിറങ്ങിയ വസന്തസേന എന്ന ചലച്ചിത്രത്തിന്റെ കഥയും ഇദ്ദേഹത്തിന്റേതാണ്. പാദസ്വരം, നന്ദിനി ഓപ്പോള്‍, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറന്‍ നിലാവ്, വെളുത്ത ചെമ്ബരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചാരുലത തുടങ്ങി നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള മനോരമ, മംഗളം […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 18 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

കൊവിഡ്‌ ബാധിച്ച് വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോണ്‍വെന്റിലെ സിസ്റ്റർ ക്ലെയർ (73) ആണ് മരിച്ചത്.

Share News

വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോണ്‍വെന്റിലെ സിസ്റ്റർ ക്ലെയർ (73) ആണ് മരിച്ചത്. ബുധനാഴ്ച്ചയാണ് പനിയെ തുടർന്ന് കന്യാസ്ത്രീയെ പഴങ്ങനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി ഒമ്പതോടെ മരണം സ്ഥിരീകരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു അവർ. കാഞ്ഞൂർ എടക്കാട്ട് സ്വദേശിയായ സിസ്റ്റർ രണ്ടര വർഷമായി കുഴുപ്പിള്ളി കോൺവെൻ്റിലെ അന്തേവാസിയാണ്.

Share News
Read More

ചെല്ലാനത്ത് പ്രത്യേക പരിശോധന സംഘം.

Share News

എറണാകുളം : ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിൽ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി ചെല്ലാനത്ത് സ്പെഷ്യൽ ടെസ്റ്റിംഗ് ടീമിനെ ചുമതലപെടുത്താൻ മന്ത്രി വി. എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല തല കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക നോഡൽ ഓഫീസർക്ക് പ്രദേശത്തു ചുമതല നൽകും. അതിനു പുറമെ പ്രദേശത്തെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനോട് ചേർന്നും പരിശോധനക്ക് ആവശ്യമായ സൗകര്യം ഒരുക്കും. പ്രദേശത്തെ ആക്റ്റീവ് സർവെയ്‌ലൻസ് ശക്തമാക്കാനും മന്ത്രി നിർദേശം […]

Share News
Read More

വയനാട് ജില്ലയില്‍ 28 പേര്‍ക്ക് കോവിഡ്.

Share News

എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ നാല് പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ വെള്ളിയാഴ്ച  28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിത്. നാല് പേര്‍ ഇന്ന് രോഗമുക്തരായി. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. തൊണ്ടര്‍നാട് പഞ്ചായത്തില്‍ ആറുപേര്‍ക്കും കോട്ടത്തറയിലും കല്‍പ്പറ്റയിലും ഒരാള്‍ക്കു വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. തൊണ്ടര്‍നാട് കര്‍ണ്ണാടകയില്‍ നിന്നെത്തിയ യുവാവില്‍ നിന്നാണ് കൂടുതല്‍ പേരിലേക്ക് രോഗം പകര്‍ന്നത്. കോട്ടത്തറയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നെത്തിയവരില്‍ നിന്നാണ് രോഗബാധയുണ്ടായത്. […]

Share News
Read More