രോഗവ്യാപനം തീവ്രമാകുന്നു; 791 പേര്‍ക്ക് കൂടി കോവിഡ്, 532 പേര്‍ക്ക് സമ്പര്‍ക്കം വഴി

Share News

532 പേർക്ക് സമ്പർക്കത്തിലൂടെ  രോഗം ബാധിച്ചു കേരളത്തിൽ 791 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 246 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 115 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 87 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 57 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 47 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 39 പേർക്കും, കാസർഗോഡ്, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള 32 പേർക്ക് വീതവും, പാലക്കാട് […]

Share News
Read More

കരുംകുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ

Share News

കരുംകുളം ഗ്രാമപഞ്ചായത്തിൽ ജൂലൈ 17 രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.150 ലധികം ആക്ടീവ് കോവിഡ് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.പാൽ, പലചരക്ക് കടകൾ, ബേക്കറികൾ, എന്നിവ രാവിലെ ഏഴുമണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു.മെഡിക്കൽ ഷോപ്പുകൾ, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം.ബാങ്കുകളും ബാങ്കിംഗ് സ്ഥാപനങ്ങളും ഒരുകാരണവശാലും പ്രവർത്തിക്കാൻ പാടില്ല.പകരം രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ച് വരെ പ്രദേശത്ത് ലീഡ് […]

Share News
Read More

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി അവസാനഘട്ടത്തിൽ

Share News

നമ്മുടെ സംസ്ഥാനത്തിൻറെ വികസനത്തിന് മുതൽക്കൂട്ടാവുന്ന ഗെയിൽ പൈപ്പ് ലൈൻ പദ്ധതി അവസാന ഘട്ടത്തിലേക്ക് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തീകരിച്ച് കൊച്ചിയിൽ നിന്നും മാംഗളൂരിലേക്ക് ഗെയിൽ പൈപ്പിലൂടെ ഗ്യാസ് എത്തിക്കാൻ നമുക്ക് സാധിക്കും.കൊച്ചി-മംഗലാപുരം ലൈനിൽ ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ പൈപ്പ് വലിക്കാൻ ആവശ്യമായ ജോലികൾ ആയിരുന്നു ബാക്കിയുണ്ടായിരുന്നത്.പൈപ്പ് ഇടുന്നതിനാവശ്യമായ രീതിയിൽ മണ്ണിനടിയിലൂടെ 1500 മീറ്റർ തുളച്ചു കഴിഞ്ഞിരിക്കുന്നു. അവശേഷിക്കുന്ന പ്രവൃത്തി ഉടനടി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹാ പറഞ്ഞു.

Share News
Read More

പന്ത്രണ്ടിന പരിപാടികളുടെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി

Share News

ജനുവരി ഒന്നിന് പ്രഖ്യാപിച്ച പന്ത്രണ്ടിന പരിപാടികളുടെ പുരോഗതി വിലയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒരു കോടി വൃക്ഷത്തൈ നടുന്ന കാര്യത്തിൽ ആദ്യഘട്ടം വിജയിച്ചു. അതിന്റെ പരിപാലനത്തിൽ തദ്ദേശസ്ഥാപനങ്ങൾ ജാഗ്രത പുലർത്താൻ നിർദേശം നൽകി. പ്രദേശത്തെ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾതന്നെ ഇതിൽ സജീവമായി ഭാഗഭാക്കാണ്. ബ്ലോക്ക് തലത്തിൽ നഴ്സറികൾ ഉണ്ടാക്കാൻ നടപടികൾ സ്വീകരിക്കും. കൃഷിവകുപ്പിലേതു പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആവശ്യമായ ചെടികൾ ഉൽപാദിപ്പിക്കാൻ കഴിയണം. അങ്ങനെ വന്നാൽ നാം വിതരണം ചെയ്യുന്ന ചെടികളുടെ എണ്ണം വർധിപ്പിക്കാനാകും.റെയിൻ ഷെൽട്ടറുകളുടെ നിർമാണം ആഗസ്റ്റ് മാസത്തോടെ […]

Share News
Read More

ശിവശങ്കറിനെ രക്ഷപ്പെടുത്താമെന്ന് കരുതണ്ട:മുല്ലപ്പള്ളി

Share News

തിരുവനന്തപുരം:അന്വേഷണം എന്ന പ്രഹസനം നടത്തി പേരിന് ഒരു സസ്‌പെന്‍ഷനും നല്‍കി ശിവശങ്കറിനെ സംരക്ഷിക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ടായെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സസ്‌പെന്‍ഷന്‍ ഒരു ശിക്ഷാ നടപടിയല്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിവാദ ഉദ്യോഗസ്ഥനായ ശിവശങ്കറിനെതിരെ ഗുരുതരമായ ആരോപണങ്ങളും തെളിവുകളും പുറത്ത് വന്നിട്ടും നടപടിയെടുക്കാനുള്ള ‘ഗ്രൗണ്ട് ആയിട്ടില്ലെന്നാണ്’ മുഖ്യമന്ത്രി വിശദീകരിക്കുന്നത്. അതിന് കാരണം മുഖ്യമന്ത്രിയും ശിവശങ്കറും തമ്മിലുള്ള സുദൃഢമായ ബന്ധമാണ്.  മന്ത്രിയും ഉദ്യോഗസ്ഥനും എന്നതിനേക്കാള്‍ ആഴമേറിയ ബന്ധമാണ് ഇരുവരും തമ്മിലെന്നും മുല്ലപ്പള്ളി പറഞ്ഞു.ശിവശങ്കറിന് മുഖ്യമന്ത്രിമായുള്ള അടുപ്പം പോലെയാണ് […]

Share News
Read More

ഭവനരഹിതരായ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീടുകൾ നിർമ്മിച്ചു നല്‍കാനാണ് ലക്ഷ്യമിടുന്നത്. -മുഖ്യ മന്ത്രി

Share News

ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടം ഊർജ്ജിതമായി ആരംഭിച്ചിരിക്കുന്നു. ഭവനരഹിതരായ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീടുകൾ നിർമ്മിച്ചു നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിലേക്കായി വിവിധ വകുപ്പുകളുടെ ഉടമസ്ഥതയില്‍ കണ്ടെത്തുന്ന സ്ഥലങ്ങള്‍ക്കു പുറേമേ സുമനസ്സുകളുടെ സഹായം കൂടെ വിനയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തില്‍ എരുമേലി ജമാഅത്തിന്‍റെ നേതൃത്വത്തില്‍ നോമ്പുകാലത്തെ സംഭാവന കൊണ്ട് വാങ്ങിയ 55 സെന്‍റ് സ്ഥലം ലൈഫ് മിഷനു നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഇത് കൂടാതെ കോട്ടയം ജില്ലയില്‍ തന്നെ അയ്മനം ഗ്രാമപഞ്ചായത്തിലെ കോട്ടയം […]

Share News
Read More

ഫേസ്ബുക്കും വാട്സ് അപ്പും പിന്നെ ഞാനും

Share News

വാട്സ്ആപ്പ്, ഫെസ്ബുക്ക് എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. നമ്മുടെ ജാഗ്രത വേണ്ട കാര്യങ്ങൾ, മാധ്യമ സാക്ഷരത നേടുവാൻ ഡോ. കൊച്ചുറാണി ജോസഫ് നിർദേശിക്കുന്നു. സാമ്പത്തിക ശാസ്ത്ര അധ്യാപിക, ഗവേഷണ ഗൈഡ്, കോളമനിസ്റ്റ്‌, പ്രഭാഷക, ഗ്രന്ഥകാരി, സർക്കാർ പരിശീലനപരിപാടികളിലെ റിസോഴ്സ് പേർസൺ, ദൃശ്യ, ശ്രവ്യ, രചനാ മാധ്യമങ്ങളിലെ സ്ഥിരസാന്നിധ്യം കൊറോണ സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളോടൊപ്പം എല്ലാവരെയും വിഷമിപ്പിക്കുന്നതു സാമ്പത്തിക പ്രശ്നങ്ങളും കൂടിയാണ്. സാമ്പത്തികശാസ്ത്രവിദഗ്ദ്ധയും പ്രഭാഷകയുമായ ഡോ. കൊച്ചുറാണി ടീച്ചർ ഒരു പരസ്പരാശ്രയ ജീവിതരീതിയെ കുറിച്ച് പറയുന്നത് ശ്രവിക്കാം. സ്വാശ്രയമല്ല, പരാശ്രയമല്ല, […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 17 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

ഇന്ന് 722 പേര്‍ക്ക് കൂടി കോവിഡ്

Share News

722 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 339 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കൊല്ലം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 42 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ […]

Share News
Read More