സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത് ഒരുലക്ഷത്തിലേറേ ആളുകൾ

Share News

തി​രു​വ​ന​ന്ത​പു​രം : കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നു മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി കി​ട​ന്ന 1.01 ല​ക്ഷം പേ​ര്‍ നാട്ടിലേക്ക് മ​ട​ങ്ങി​യെ​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യൻ . മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ 3.80 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 2.16 ലക്ഷം പേർക്ക് പാസ് നൽകി. പാസ് ലഭിച്ച 1,01,779 പേർ വന്നു കഴിഞ്ഞു. വിദേശത്തുനിന്നു വരാൻ രജിസ്റ്റർ ചെയ്തത് 1.34 ലക്ഷം പേരാണ്. അവരിൽ 11,189 പേർ മെയ് 25 […]

Share News
Read More

നാട്ടിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണം:മുഖ്യമന്ത്രി

Share News

തിരുവനന്തപുരം :നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇതിനാവശ്യമായ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരും. നിരവധിപ്പേര്‍ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം ഇതിനോടകം സംസ്ഥാനത്തെത്തി ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴില്‍ നഷ്ടമായി വിദേശത്തുനിന്ന് മടങ്ങുന്നവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യാത്ര ചെയ്ത് എത്തുന്നവര്‍ ക്വാറന്റൈന്‍ ചെലവ് കൂടി വഹിക്കണം. ഇതിനാവശ്യമായ തുക എത്രയാണെന്ന് അറിയിക്കുമെന്നും അത് […]

Share News
Read More

മലയാളികൾക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽനിന്ന് കെട്ടിട നിർമാണ തൊഴിലാളികൾ

Share News

തിരുവനന്തപുരം : സംസ്ഥാനത്തേക്ക് രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇത്തരത്തിൽ മടങ്ങുന്നവർക്ക് കനത്ത പിഴ ഈടാക്കി 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും ഏര്‍പ്പെടുത്തും. മലയാളികൾക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽനിന്ന് കെട്ടിട നിർമാണ തൊഴിലാളികൾ വരുന്നതായി റിപ്പോർട്ടുകളുണ്ട്. കുറുക്കുവഴികളിലൂടെ ആളുകളെത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. സംസ്ഥാന അതിര്‍ത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവര്‍ക്ക് നിശ്ചിത കാലയളവിലേക്കുള്ള പാസ് നല്‍കും. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതില്‍ കൂടുതല്‍ കര്‍ക്കശമായ നിലപാട് […]

Share News
Read More

കനത്ത സുരക്ഷാ മുൻകരുതലിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി

Share News

ലോക്ഡൗണിനെത്തുടർന്ന് മാറ്റിവെച്ച എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ കനത്ത സുരക്ഷാ മുൻകരുതലുകളോടെ നടന്നു. വി.എച്ച.എസ്.ഇ. ഒന്നും രണ്ടും വർഷ പരീക്ഷകൾ രാവിലെ 9.45 നും എസ്.എസ്.എൽ.സി. പരീക്ഷ ഉച്ചയ്ക്ക് 1.45 നുമാണ് നടന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചാണ് വിദ്യാർത്ഥികളെ സ്‌കൂളിനകത്തേക്ക് പ്രവേശിപ്പിച്ചത്. ഗേറ്റിനു പുറത്ത് വച്ച് തന്നെ സാനിറ്റൈസർ നൽകുകയും തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തു. എല്ലാവർക്കും മാസ്‌ക്ക് വിതരണം ചെയ്തു. സ്‌കൂൾ കവാടത്തിനടുത്ത് പ്രത്യേക ഹെൽപ് ഡെസ്‌ക് സജ്ജീകരിച്ചിരുന്നു. നിർദ്ദേശങ്ങൾ മൈക്കിലൂടെ അനൗൺസ് […]

Share News
Read More

കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍

Share News

സംസ്ഥാനത്ത് കോവിഡ്-19 പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ്-19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍.എച്ച്.എം. മുഖാന്തിരം 150 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ് ടെക്‌നീഷ്യന്‍, 29 ലാബ് അസിസ്റ്റന്റ്, 17 ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, 20 ക്ലീനിംഗ് സ്റ്റാഫ് എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 7, തൃശൂര്‍ മെഡിക്കല്‍ കോളേജ് 14, കോഴിക്കോട് മെഡിക്കല്‍ കോളേജ് 16, തിരുവനന്തപുരം സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് 11, […]

Share News
Read More

സം​സ്ഥാ​ന​ത്ത് ഒ​ന്‍​പ​ത് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് പുതിയ ഹോട്‌സ്‌പോട്ടുകള്‍ കൂടി. കണ്ണൂര്‍ രണ്ട്, കാസര്‍ക്കോട് മൂന്ന്, പാലക്കാട് ഒന്ന്, ഇടുക്കി ഒന്ന്, കോട്ടയം ഒന്ന്. മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയും ഹോട്‌സ്‌പോട്ട് പട്ടികയിലുണ്ട്. ഇതോടെ സംസ്ഥാനത്തെ മൊത്തം ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 68ആയി. സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇത്രയധികം കോവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. പത്ത് പേരുടെ ഫലം നെഗറ്റീവായി.

Share News
Read More

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം അറിയിച്ചത്.കേരളത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. പാലക്കാട് ജില്ലയിൽ 29 പേർക്കും കണ്ണൂരിൽ 8 പേർക്കും കോട്ടയത്ത് 6 പേർക്കും മലപ്പുറം, എറണാകുളം ജില്ലകളിൽ 5പേർക്കും തൃശൂർ, കൊല്ലം ജില്ലകളിൽ 4പേർക്ക് വീതവും, കാസർഗോഡ്, ആലപ്പുഴ ജില്ലകളിൽ മൂന്ന് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം, ഇന്ന് 10 പേർ രോഗമുക്തരായി സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം […]

Share News
Read More

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസങ്ങളിലായി ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം,എറണാകുളം,ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ചയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വെള്ളിയാഴ്ചയും […]

Share News
Read More

ബെ​വ്ക്യൂ ആ​പ്പി​ലെ ടോ​ക്ക​ണ്‍ പ​ണം ബെവ്കോയ്ക്ക് ലഭിക്കില്ല:തെളിവുമായി ചെ​ന്നി​ത്ത​ല

Share News

തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പനക്കായുള്ള ബെവ്‌ക്യൂ ആപ്പില്‍ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് പ്രതിപക്ഷ നേതാവ്. മദ്യത്തിന്‍റെ ഓരോ ടോക്കണ്‍ നല്‍കുന്ന പണം ബെവ്കോയ്ക്ക് ലഭിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മദ്യം ഓണ്‍ലൈനായി വാങ്ങാന്‍ ബെവ് ക്യു ആആ​പ്പ് ഡെ​വ​ല​പ്പ് ചെ​യ്ത കമ്പനിക്കാണ് പണം ലഭിക്കുക.ഇത് ബാറുകാരുമായുള്ള കരാറില്‍ വ്യക്തമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 50 പൈസ വീതമാണ് ഓരോ ടോക്കണും നല്‍കേണ്ടത്. ബാ​റു​ട​മ​ക​ള്‍ സ​ര്‍​ക്കാ​റി​ന് ന​ല്‍​കി​യ ധാ​ര​ണ​പ​ത്രത്തിന്‍റെ പകര്‍പ്പും ചെന്നിത്തലപുറത്തുവിട്ടു. ബാ​റു​ക​ളി​ല്‍ നി​ന്നു​ള്ള ഓ​രോ ടോ​ക്ക​ണും എ​സ്‌എം​എ​സ് ചാ‍​ര്‍​ജ്ജ് അ​ട​ക്കം അ​ന്പ​ത് […]

Share News
Read More

മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്

Share News

മുതിര്‍ന്ന പൗരമാർക്കുമാനസികോല്ലാസത്തിനു വേണ്ടി രാജകുമാരി ഗ്രാമപഞ്ചായത്തില്‍ പകല്‍വീട്  വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. വയോജന വിശ്രമ കേന്ദ്രത്തിന്റെ  ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു നിര്‍വഹിച്ചു. 60 വയസിനു മുകളിലുള്ളവര്‍ക്ക് ഒഴിവുസമയങ്ങളില്‍ ഒത്തുകൂടാന്‍ ഇവിടെ സൗകര്യമുണ്ട്.  ചെസ്സ്, ക്യാരംസ് മുതലായ വിനോദോപാധികളും ടെലിവിഷനും പത്ര-മാസികകളും ക്ലബ്ബില്‍ സജ്ജീകരിച്ചിട്ടുണ്ട്. വയോജന ക്ഷേമത്തിന് പ്രാധാന്യം നല്‍കിയായിരിക്കും ക്ലബിന്റെ പ്രവര്‍ത്തനം. ലോക്ക് ഡൗണിന് ശേഷം പൂര്‍ണ്ണമായി പ്രവര്‍ത്തനം തുടങ്ങുന്ന ക്ലബ്ബില്‍ പഞ്ചായത്തിലെ എല്ലാ മുതിര്‍ന്ന പൗര•ാര്‍ക്കും സൗജന്യ  അംഗത്വം ലഭിക്കും. പകല്‍ […]

Share News
Read More