കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക്

Share News

കൊച്ചി : കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്ക് നല്‍കാന്‍ തീരുമാനം. സിപിഐഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായതായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. .മട്ടാഞ്ചേരിയില്‍ അട്ടിമറി വിജയം നേടിയ യുവ നേതാവ് കെ എ അന്‍സിയ കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറാകും. എല്‍ഡിഎഫിന് 34 അംഗങ്ങളാണ് കൊച്ചി കോര്‍പറേഷനിലുള്ളത്. രണ്ട് സ്വതന്ത്രരുടെ കൂടി പിന്തുണ എല്‍ഡിഎഫിനുണ്ട്. ഇതോടെ 36 അംഗങ്ങളാകും. ഇതോടെ കൊച്ചി കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന് നേടാനാകും. ഇതിനിടെയാണ് […]

Share News
Read More

സ്വർണക്കടത്ത് കേസ്: മുഖ്യ സൂത്രധാരന്‍ ശിവശങ്കർ, ഇഡി കുറ്റപത്രം സമർപ്പിച്ചു

Share News

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ ആയിരത്തിലധികം പേജുകളുണ്ട്. സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരനാണ് എം ശിവശങ്കര്‍ എന്ന് കുറ്റപത്രത്തില്‍ പറയുന്നു. ശിവശങ്കറെ അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയാകാനാരിക്കേയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. ഇതോടെ ശിവശങ്കറിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലാതാകും. അതിനിടെ, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളുടെ […]

Share News
Read More

സുഗതകുമാരിയുടെ വേര്‍പാടില്‍ കത്തോലിക്ക സഭയുടെ അനുശോചനം

Share News

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ വേര്‍പാടില്‍ കത്തോലിക്ക സഭയുടെ അനുശോചനം. മനുഷ്യത്വത്തിന്റെയും മാതൃത്വത്തിന്റെയും ദീപസ്തംഭമായ സുഗതകുമാരി ടീച്ചര്‍ സാമൂഹികപരിസ്ഥിതി പ്രവര്‍ത്തക എന്ന നിലയില്‍ കേരളത്തില്‍ സജീവ സാന്നിധ്യമായിരുന്നുവെന്ന് കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളി, പ്രകൃതിയോടും മനുഷ്യനോടുമുള്ള അഗാധ സ്നേഹത്താല്‍ കാരുണ്യത്തിന്റെ ഉറവയായി ഒരു കാലഘട്ടത്തെയൊന്നാകെ ജലാര്‍ദ്രമാക്കിയ കവയിത്രി, വറ്റിപ്പോകുന്ന അരുവികളെക്കുറിച്ചും വറ്റിപ്പോകുന്ന സ്നേഹത്തെക്കുറിച്ചും തരിശാക്കപ്പെടുന്ന പച്ചപ്പിനെക്കുറിച്ചും നിരന്തരം കേണുകൊണ്ട് […]

Share News
Read More

മരിച്ച ആളുടെ ആവശ്യം അവഗണിച്ചു നടത്തുന്ന, അവകാശ ലംഘനമായ ഈ പ്രഹസനങ്ങൾ എന്ത് സംസ്കാരത്തിന്റെ ഭാഗം, എന്ത് അധികാരത്തിന്റെ ഗർവ്വ്?

Share News

കവയിത്രി സുഗതകുമാരി അന്ത്യാഭിലാഷമായി ആചാര വെടി, പുഷ്പചക്രം, പൊതു ദർശനം മുതലായ ഔദ്ധ്യോകീക ബഹുമതി ദൂർത്തുകൾ വേണ്ട എന്ന് വ്യക്തമായി പറഞ്ഞിരുന്നു. എന്നാൽ ഇതിനെ പൂർണ്ണമായി അവഗണിച്ചു PPE കിറ്റ് വച്ച, പോലീസ് തൊപ്പി ധാരിയുടെ വക ആചാര വെടി, ചിത്രം വച്ച പൊതുദർശനം, അനുസ്മരണ സമ്മേളനം ഉൾപ്പെടെ അധികാരികൾ നടത്തി. മരിച്ച ആളുടെ ആവശ്യം അവഗണിച്ചു നടത്തുന്ന, അവകാശ ലംഘനമായ ഈ പ്രഹസനങ്ങൾ എന്ത് സംസ്കാരത്തിന്റെ ഭാഗം, എന്ത് അധികാരത്തിന്റെ ഗർവ്വ്? ഇത് പരേതയുടെ അവകാശത്തെ […]

Share News
Read More

മകനാണ് മടിയിൽ|ഗോപിനാഥ്‌ മുതുകാട്

Share News

മകനാണ് മടിയിൽ…. വിസ്മയ് മകനായി പിറന്ന് ആറു മാസമേ ആയിട്ടുള്ളൂ. ആയിടയ്ക്ക് സുഗതകുമാരി ടീച്ചറെ കാണാൻ പോയപ്പോൾ അവനെ മടിയിൽ വച്ച് എടുത്ത ഫോട്ടോ ആണിത്. അവന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം…… ഇന്ന് രാവിലെ അവന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ ആ ചിത്രത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു. മാനവികതയ്ക്കുവേണ്ടി മാത്രമല്ല പൂക്കൾക്കും പുൽക്കൊടികൾക്കും പൂമ്പാറ്റകൾക്കും പുഴകൾക്കും മലകൾക്കും മണ്ണിനും ഒക്കെ വേണ്ടി കാരുണ്യം കൊണ്ട് കവിതകളെഴുതിയ, വേദനിക്കുന്ന മനുഷ്യരെ മുഴുവൻ തന്റെ മടിയിൽ ചേർത്തുവച്ച അമ്മയുടെ ചിത്രത്തിലേക്ക്… […]

Share News
Read More

ഓവൻ ഇല്ലാതെ എളുപ്പത്തിൽ റെഡ് വെല്വേറ് കേക്ക് | Red Velvet Cake |ക്രിസ്മസ് സ്പെഷ്യൽ | അനുഗ്രഹ ജോസഫ്

Share News
Share News
Read More

സുഗത, സുഗന്ധമായ് പുതുപ്രകാശമായ്, വിളങ്ങട്ടെ മലയാളവിഹായസ്സിലെന്നെന്നും!

Share News

പ്രകൃതിക്കായൊരമ്മ ശബ്ദം, അതിന്ന്പൊലിഞ്ഞതറിയുന്നൂ, എന്നേക്കുമായ്!മൂർച്ചയേറുമാ ശബ്ദമാറ്റൊലി കേൾക്കുമിന്നും നാട്ടുപ്രകൃതിക്കു കാവലായ് മുഴങ്ങിടും. നാടിൻ ശബ്ദം, നാട്ടാരുടെ ശബ്ദമന്ന്കേട്ടോരിൽ ചോര തിളച്ചതും, ഉള്ളം തുടിച്ചതും, ഉരിയാടിയതും ഇന്നോർമ്മ- യെന്നാലും, ജ്വലിക്കും ഇനിയുമാവരികൾ. ഒരു കുടന്നപ്പൂ ചൊരിയട്ടെയാ പാദങ്ങൾമൂടിടട്ടെ, ആദരവിൻ സ്നേഹാശ്രുകണം!സുഗത, സുഗന്ധമായ് പുതുപ്രകാശമായ്, വിളങ്ങട്ടെ മലയാളവിഹായസ്സിലെന്നെന്നും! സാബു സെബാസ്ററ്യൺ

Share News
Read More

പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരി.-മുഖ്യമന്ത്രി

Share News

പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരി.സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു. സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമര്‍ഷവും ‘പെണ്‍കുഞ്ഞ് 90’ പോലെയുള്ള കവിതകളില്‍ നീറിനിന്നു. ‘സാരേ ജഹാം സെ അച്ഛാ’ എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു. പിതാവ് ബോധേശ്വരന്‍റെ ദേശീയ രാഷ്ട്രീയ പൈതൃകം ഉള്‍ക്കൊണ്ട് കാവ്യരംഗത്തും സാമൂഹ്യരംഗത്തും വ്യാപരിച്ച സുഗതകുമാരി, ശ്രദ്ധേയമായ […]

Share News
Read More

സിസ്റ്റര്‍ അഭയകേസ് : ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം

Share News

തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കു ജീവപര്യന്തം തടവു ശിക്ഷ. അഞ്ച് ലക്ഷം രൂപ പിഴയും ഇരുവരിൽ നിന്നും ഈടാക്കും. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 201 (തെളിവു നശിപ്പിക്കല്‍), 449 (അതിക്രമിച്ചുകടക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഗൗരവമേറിയ കുറ്റമാണ് പ്രതികള്‍ ചെയ്തിരിക്കുന്നതെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ആസൂത്രിത കൊലപാതകമാണോയെന്ന ചോദ്യത്തിന് അല്ലെന്ന് […]

Share News
Read More