കുടുംബത്തിലെ ഓരോ അംഗവും പരസ്പരം ശക്തിപ്പെടുത്താന്‍ ശ്രമിക്കണം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
കൊച്ചി: കുടുംബത്തിലെ ഓരോ അംഗവും പരസ്പരം ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഓര്‍മിപ്പിച്ചു. പാലാരിവട്ടം പിഒസിയില്‍ കെസിബിസി ഫാമിലി കമ്മീഷന്‍, പ്രൊലൈഫ് സമിതി, മരിയന്‍ സിംഗിള്‍സ് സൊസൈറ്റി, വിധവാ സമിതി, ബധിര മൂകര്‍ക്കായുള്ള ശുശ്രൂഷാ സമിതി എന്നിവയുടെ സംയുക്ത സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിസാര കാരണങ്ങള്‍ പറഞ്ഞ് ഉദരത്തിലെ കുഞ്ഞിന്റെ ജനനം നിഷേധിക്കുന്ന നിയമങ്ങളും വ്യക്തിതാത്പര്യങ്ങളും ആശങ്കയോടെ സഭയും സമൂഹവും വീക്ഷിക്കണമെന്നും ആദ്ദേഹം […]
Read Moreരാജ്യത്ത് 24 മണിക്കൂറിനിടെ 11,039 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. 24 മണിക്കൂറിനിടെ 11,039 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,07,77,284 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 110 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,54,596 ആയി ഉയര്‍ന്നു. നിലവില്‍ 1,60,057 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം 14,225 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,04,62,631 ആയി […]
Read Moreകഷ്ടപ്പെടാതെഇഷ്ടപ്പെട്ടു പഠിക്കുവാൻകുട്ടികൾക്ക് ഒരവസരം!
ഇനി പരീക്ഷക്കാലം ! പരീക്ഷയെ അഭിമുഖീകരിക്കുമ്പോഴുള്ള മാനസിക സമ്മർദം, ആശങ്ക എന്നിവ അകറ്റി ഉന്നത വിജയം കരസ്ഥമാക്കുവാൻ സഹായിക്കുന്നതികച്ചും ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ സമീപനത്തോടെയുള്ള ഒരു പരിശീലനം ഒരുക്കുകയാണ്. ഇത് ലോകം പരീക്ഷിച്ചറിഞ്ഞതും കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഞാൻ നടത്തിവരുന്നതും വിജയം കണ്ടതുമായ വിഷൻ ബോർഡ് വർക്ക്ഷോപ്പ് ആണ്. കാലടിയിൽ JESUIT വൈദീകർ നേതൃത്വം നൽകുന്ന ആത്മീയ കേന്ദ്രമായആത്മമിത്ര-സമീക്ഷയിൽ2021 ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഫെബ്രുവരി 7- ഞായറാഴ്ച വൈകിട്ട് 5. 30 വരെ […]
Read Moreസർക്കാർ സംവിധാനത്തിൽ അഴിമതിയോ മറ്റ് തെറ്റുകളോ ഉണ്ടായാൽ അതേക്കുറിച്ചു നിങ്ങൾക്ക് ഇനി മുതൽ നേരിട്ട് പരാതിപ്പെടാം.
അതിനായി ‘2021-ലെ പത്തിന കർമ്മപരിപാടികളുടെ’ ഭാഗമായി സർക്കാർ സംവിധാനങ്ങളിൽ ‘ഉത്തരവാദിത്വം ഉറപ്പ് വരുത്തുന്നതിനും അഴിമതിയെ തുരുത്തുന്നതിനും ‘ ജനങ്ങളുമായി സഹകരിച്ചു ഒരു പദ്ധതി ആരംഭിക്കുകയാണ്. പൊതുജനങ്ങൾക്ക് തെളിവുകളടക്കം സമർപ്പിക്കാവുന്ന ഒരു വെബ്സൈറ്റ് ഒരുങ്ങുകയാണ്. ഇതുവഴി ഫോൺ സന്ദേശങ്ങൾ, സ്ക്രീൻഷോട്സ് , എസ്എംഎസ്, ഓഡിയോ റെക്കോർഡിങ് തുടങ്ങിയ തെളിവുകൾ സമർപ്പിക്കാം.ജനങ്ങളുടെ ഫലപ്രദമായ പങ്കാളിത്തം അഴിമതിയും കെടുകാര്യസ്ഥതയും പൂർണ്ണമായി തുടച്ചു നീക്കാനും സർക്കാർ സംവിധാനങ്ങളുട കാര്യക്ഷമത വർധിപ്പിക്കാനും സഹായകമാകുമെന്നത് സുനിശ്ചിതമാണ്. പൊതു പങ്കാളിത്തത്തോടു കൂടി നടത്തുന്നതായതിനാൽ ഈ പദ്ധതിയുടെ പേര് […]
Read Moreഇതാണ് പ്രധാനമന്ത്രി പറഞ്ഞ രാജപ്പൻ. കോട്ടയം
കോട്ടയം കുമരകം സ്വദേശി. ജന്മനാ രണ്ട് കാലുകൾക്കും സ്വാധീനമില്ലാത്ത ആൾ. വേമ്പനാട്ട് കായലിൽ മറ്റുള്ളവർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയാണ് രാജപ്പൻ ചേട്ടന്റെ ഹോബി. ഒന്നും പറയാനില്ല. ആദരവ്.
Read Moreരോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7032 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 76 പേര്‍ക്കാണ് […]
Read Moreകരിസ്മാറ്റിക് രംഗത്തെ സംഭാവന: മലയാളിയായ സിറിൾ ജോണിന് ഷെവലിയർ ബഹുമതി
ന്യൂഡൽഹി: കത്തോലിക്കാ സഭയിലെ വിവിധ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളെ ഒരു കുടക്കീഴിലാക്കി ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച കാരിസിന്റെ(കരിസ്മാറ്റിക് റിന്യൂവൽ ഇൻറർനാഷണൽ സർവീസ്) ഏഷ്യൻ പ്രതിനിധിയും കുറവിലങ്ങാടു സ്വദേശിയുമായ സിറിൾ ജോണിന് അൽമായർക്ക് നൽകുന്ന ഉന്നതമായ പേപ്പൽ ബഹുമതിയായ ഷെവലിയർ ബഹുമതി. കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന് നൽകിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പേപ്പല്‍ ബഹുമതിയ്ക്കു അദ്ദേഹത്തെ തെരഞ്ഞെടുത്തത്. 1982 മുതൽ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ നേതൃനിരയിൽ സജീവമായ അദ്ദേഹം ലോക്‌സഭ സെക്രട്ടേറിയറ്റില്‍ ചീഫ് പ്രോട്ടോക്കോള്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ […]
Read Moreസാധാരണഗതിയിൽ കേരളത്തിൽ ഒരപകടം ഉണ്ടായാലുടൻ ‘അതങ്ങ് നിരോധിച്ചേക്കാം’ എന്നതാണല്ലോ രീതി.
ടെന്റ് ടൂറിസത്തെ കൊല്ലരുത്.. .വയനാട്ടിൽ ടെന്റിൽ കിടന്നുറങ്ങിയ ടൂറിസ്റ്റിനെ ആന ചവുട്ടിക്കൊന്ന സംഭവം വലിയ സങ്കടമുണ്ടാക്കുന്നതാണ്. ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നുള്ളത് വ്യക്തമാണല്ലോ. അത് തീർച്ചയായും അന്വേഷിക്കപ്പെടണം. തിരുത്തപ്പെടുകയും വേണം. പക്ഷെ എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. സാധാരണഗതിയിൽ കേരളത്തിൽ ഒരപകടം ഉണ്ടായാലുടൻ ‘അതങ്ങ് നിരോധിച്ചേക്കാം’ എന്നതാണല്ലോ രീതി. വെടിക്കെട്ടാണെങ്കിലും ബോട്ടിംഗ് ആണെങ്കിലും അതാണ് പതിവ്. ഈ ദുരന്തത്തിന്റെ സാഹചര്യത്തിൽ ടെന്റ/ക്യാംപിങ്ങ് ടൂറിസം നിരോധിച്ചേക്കാം എന്ന തരത്തിൽ ചിന്ത പോയാൽ അതൊരു നല്ല നീക്കമായിരിക്കില്ല, പ്രത്യേകിച്ച് കൊറോണ കാരണം […]
Read Moreഓടിക്കൊണ്ടിരിക്കെ വേണാട് എക്സ്പ്രസിന്റെ എഞ്ചിൻ വേർപെട്ടു
കൊച്ചി: വേണാട് എക്സ്പ്രസിന്റെ എഞ്ചിൻ ഓടിക്കൊണ്ടിരിക്കുന്നതിനിടെ വേർപെട്ടു. ഞായറാഴ്ച രാവിലെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം. തിരുവനന്തപുരത്ത് നിന്നും ഷൊർണൂരിലേക്ക് പോകുന്ന ട്രെയിനാണ് അപകടം സംഭവിച്ചത്. വേഗം കുറവായതിനാൽ വലിയ അപകടം ഒഴിവായി. റെയിൽവേ ജീവനക്കാർ ഉടൻ തന്നെ സ്ഥലത്തെത്തി. എഞ്ചിനും ബോഗിയും തമ്മിൽ വീണ്ടും ഘടിപ്പിച്ചതിന് ശേഷം ട്രെയിൻ വീണ്ടും യാത്ര തുടർന്നു. അപകടത്തെ തുടർന്ന് ട്രെയിൻ 45 മിനിട്ടോളം വൈകി.
Read More