സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല 90 ക​ട​ന്നു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധന. ഇന്ന് പെട്രോൾ വിലയിൽ 35 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി. സംസ്ഥാനത്തെ ​ഗ്രാമീണ മേഖലയിൽ പെട്രോൾ വില 90 കടന്നു. ഈ മാസം മൂന്നാം തവണയാണ് ഇന്ധന വില കൂടുന്നത്. കഴിഞ്ഞ എട്ടു മാസത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ 16 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊച്ചി ന​ഗരത്തിൽ പെട്രോളിന് 87.57രൂപയാണ് വില, തിരുവനന്തപുരത്ത് 89.18. കൊച്ചിയിൽ ഡീസൽ വില 81.32ൽ എത്തി.

Share News
Read More

മാറ്റമില്ലാതെ പെട്രോൾ,ഡീസൽ വില

Share News

കൊച്ചി: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു ലിറ്റർ പെട്രോളിന് 82.15 രൂപയാണ് വില. ഡീസലിന് 78.97 രൂപയും. കഴിഞ്ഞ ഒരാഴ്ചയായി ഡീസൽ വിലയും ഒരുമാസത്തിലധികമായി പെട്രോൾ വിലയും മാറ്റമില്ലാതെ തുടരുകയാണ്.തിരുവനന്തപുരത്ത് പെട്രോളിന് 82.15 രൂപയും ഡീസലിന് 78.97 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 80.37 രൂപയാണ് വില. ഒരുലിറ്റർ ഡീസലിന് 78.97രൂപയും. കോഴിക്കോട് ഡീസൽ ലിറ്ററിന് 77.58 രൂപയും പെട്രോളിന് 80.71 രൂപയുമാണ് വില. രാജ്യതലസ്ഥാനത്ത് ഡീസൽ വില കുത്തനെ കുറഞ്ഞിരിക്കുകയാണ്. 8.38 പൈസ കുറഞ്ഞ് ഡീസൽ […]

Share News
Read More

ജനജീവിതത്തെ സാരമായി ബാധിക്കുന്ന പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ഇരട്ടി നികുതി ചുമത്തുന്ന അപൂര്‍വ രാജ്യമാണ് ഇന്ത്യ -ഉമ്മൻ ചാണ്ടി

Share News

പെട്രോളിന് 24.69 രൂപയും ഡീസലിന് 26.10 രൂപയും മാത്രം അടിസ്ഥാന വിലയുള്ളപ്പോള്‍ അവയ്ക്ക് യഥാക്രമം 51.55 രൂപയും 46.19 രൂപയും നികുതി ചുമത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വന്‍കൊള്ള നടത്തുകയാണ്. ജനജീവിതത്തെ സാരമായി ബാധിക്കുന്ന പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ഇരട്ടി നികുതി ചുമത്തുന്ന അപൂര്‍വ രാജ്യമാണ് ഇന്ത്യ. കോവിഡ് കാലത്ത് ജനങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അവരെ സഹായിക്കുന്നതിനു പകരം കണ്ണില്‍ച്ചോരയില്ലാതെ പിഴിയുന്നതിനെതിരേ കോണ്‍ഗ്രസ് ജൂണ്‍ 29ന് ദേശീയ പ്രക്ഷോഭം നടത്തും. ഈ മാസം 18 ദിവസം […]

Share News
Read More