കോവിഡ് പ്രതിരോധത്തിൽ രാജ്യം വിജയിച്ചു: ലോകത്തിനാകെ മാതൃകയെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിൽ രാജ്യം മാതൃകയെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 74ാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി കോവിഡ് നിയന്ത്രിക്കുന്നതിലും മരണസംഖ്യ പിടിച്ചുനിര്‍ത്തുന്നതിലും രാജ്യം വിജയിച്ചു. ഇന്ത്യയുടെ പരിശ്രമങ്ങള്‍ ലോകത്തിന് മാതൃകയാണ്. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അമൂല്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിനസന്ദേശം പൂര്‍ണരൂപം 1. രാജ്യം 74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാരെയും അഭിവാദ്യം ചെയ്യുന്നത് എനിക്ക് ഏറെ സന്തോഷം പകരുന്നു. ത്രിവര്‍ണ പതാക പാറിപ്പറത്തുന്നതിലും ആഘോഷങ്ങളുടെ ഭാഗമാകുന്നതിലും […]
Read More