അന്ന് പുരോഹിതൻ ഇന്ന് യാചകൻ
ആശ്രമത്തിൽ സഹായത്തിനായ്വന്നതാണാ വ്യക്തി. അയാൾ സ്വയം പരിചയപ്പെടുത്തിയത് കേട്ടപ്പോൾവിഷമവും ആകാംക്ഷയുമായി.അയാൾ പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്: ”അച്ചാ,ഞാനുമൊരു വൈദികനായിരുന്നു. പൗരോഹിത്യം ഉപേക്ഷിച്ച് ഭൗതിക ആകർഷങ്ങളിൽ ലയിച്ചു ജീവിച്ച്, വിവാഹിതനായി.ഞാനിപ്പോഴുമോർക്കുന്നു;എൻ്റെ തെറ്റായ ജീവിതശൈലിയുംഎടുത്തുചാട്ടവും അഭിവന്ദ്യ പിതാവിനെ ദു:ഖിതനാക്കി. ആദ്യം സ്നേഹത്തോടെയും പിന്നീട് ശകാരിച്ചും എന്നെ നേർവഴിക്ക് നയിക്കാൻ അദ്ദേഹം ആവുന്നത്ര പരിശ്രമിച്ചു. എന്നാൽ എനിക്കത് ഒട്ടും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല.ആയിടെ ഞാൻ വായിച്ചപുസ്തകങ്ങളും അന്യനാട്ടിലുള്ളചില സ്നേഹിതരുടെ സ്വാധീനവുംഎന്നെ വഴിതെറ്റിച്ചു.സഭാവിരോധവും ദൈവനിഷേധവുംക്രമേണ എന്നിൽ കയറിക്കൂടി. പൗരോഹിത്യം ഉപേക്ഷിച്ച ഞാൻപിന്നീട് ജീവിത പങ്കാളിയെ കണ്ടെത്തി.ഞങ്ങൾ അന്യസംസ്ഥാനത്തേക്ക് […]
Read More