രാഷ്ട്രീയം കലർത്തിയ മതം നമ്മെ ആരെയും ആത്മീയതയിലേക്കും ആത്മീയതയുടെ പരമോന്നത ഭാവമായ സ്നേഹത്തിലേക്കും വിശാലമായ വീക്ഷണത്തിലേക്കും നയിക്കില്ല.
യഹൂദരുമായുള്ള എൻ്റെ ബന്ധങ്ങൾ ഈ രണ്ടുപേരാണ്: മട്ടാഞ്ചേരി സിനഗോഗിനടുത്തുള്ള വീട്ടിൽ താമസക്കാരിയായിരുന്ന സാറാ കോഹൻ എന്ന മുത്തശ്ശിയും, മുദ്ര കമ്മ്യൂണിക്കേഷനിലെ റിസപ്‌ഷനിസ്റ്റും എൻ്റെ സഹപ്രവർത്തകയുമായിരുന്ന ബേബിയും. എറണാകുളം ബ്രോഡ്‌വേയിലായിരുന്നു ബേബി താമസിച്ചിരുന്നത്. ഞാൻ മുദ്ര വിട്ട് കുറേ കഴിഞ്ഞായിരുന്നു എൻ്റെ വിവാഹമെങ്കിലും ബേബി എൻ്റെ വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു. ഞാനും പ്രിയ സുഹൃത്ത് രാംജി മാടമ്പിയും ചേർന്നു പുറത്തിറക്കിയ കോഫീടേബിൾ പുസ്തകത്തിൽ കൊച്ചിയിലെ യഹൂദ സാന്നിധ്യത്തെ പരാമർശിക്കാനാണ് സാറാ കോഹൻ എന്ന മുത്തശ്ശിയെ പരിചയപ്പെടുന്നത്. ബാംഗളൂരിലെ പ്രിസം […]
Read More