ഈ വർഷത്തെ ലോഗോസ് ക്വിസ് ഡിസംബർ 27 ന്

Share News

കോവിഡ് 19 ന്‍റെ അതിരൂക്ഷമായ വ്യാപനം കണക്കിലെടുത്ത് ഈ വർഷത്തെ ലോഗോസ് ക്വിസിന്‍റെ തീയതി പുതുക്കി നിശ്ചയിച്ചു. ഡിസംബർ 27 ഞായറാഴ്ചയാണ് ഈ വർഷത്തെ ലോഗോസ് ക്വിസ് . സെപ്റ്റംബർ 27 ന് നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. രജിസ്ട്രേഷൻ ആഗസ്റ്റ് അവസാന ആഴ്ചയിലേയ്ക്ക് നീട്ടിയിട്ടുണ്ട്.

Share News
Read More

വിവാഹ രജിസ്ട്രേഷൻ: പുതിയ നിര്‍ദേശം അപലപനീയമെന്നു മാതൃവേദി

Share News

കൊച്ചി: രജിസ്റ്റര്‍ വിവാഹിതരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന നിര്‍ദേശം അപലപനീയമെന്നു അന്തര്‍ദേശിയ സീറോ മലബാര്‍ മാതൃവേദി. നിര്‍ദേശം അംഗീകരിക്കാന്‍ കഴിയുന്നതല്ല. സര്‍ക്കാര്‍ അത് പ്രാബല്യത്തില്‍ കൊണ്ടുവരില്ലെന്നാണു പ്രതീക്ഷയെന്നും മാതൃവേദി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. പ്രസിഡന്‍റ് ഡോ. കെ. വി. റീത്താമ്മ അധ്യക്ഷത വഹിച്ചു. മാതൃത്വം നവയുഗസൃഷ്ടിക്കായി എന്ന മാതൃവേദിയുടെ ദര്‍ശനം മുന്‍നിര്‍ത്തി വിശ്വാസജീവിതം, ശുചിത്വസംസ്കാരം, ഭക്ഷ്യ പരമാധികാരം, സ്ത്രീസുരക്ഷ എന്നീ ലക്ഷ്യങ്ങളെക്കുറിച്ചു യോഗത്തിൽ ചർച്ച നടന്നു. ഡയറക്ടര്‍ ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍, റോസിലി പോള്‍ തട്ടില്‍, […]

Share News
Read More

സാമ്പത്തിക സംവരണം പൂര്‍ണമായി നടപ്പാക്കാത്തതില്‍ അന്തര്‍ദേശിയ സീറോമലബാര്‍ മാതൃവേദി പ്രതിഷേധിച്ചു

Share News

കാക്കനാട്: സംവരണ വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ പ്രവേശന സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളാത്തതില്‍ അന്തര്‍ദേശിയ സീറോ മലബാര്‍ മാതൃവേദി പ്രതിഷേധം രേഖപ്പെടുത്തി. എത്രയും വേഗം നടപടികള്‍ കൈക്കൊള്ളണമെന്നു മാതൃവേദി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം രജിസ്റ്റര്‍വിവാഹിതരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണ്ട എന്ന നിര്‍ദേശത്തോടും മാതൃവേദി വിയോജിപ്പ് രേഖപ്പെടുത്തി. ആ നിര്‍ദേശം ഒരു കാരണവശാലും  അംഗീകരിക്കാന്‍ കഴിയില്ല എന്നും സര്‍ക്കാര്‍ അത് പ്രാബല്യത്തില്‍ കൊണ്ട് വരരുതെന്നും മാതൃവേദി ആവശ്യപെട്ടു. അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി എക്സിക്യൂട്ടീവ് യോഗം […]

Share News
Read More

വത്തിക്കാന്‍ സാമ്പത്തികവിഭാഗത്തിന്റെ നേതൃത്വത്തില്‍ മാക്‌സിമിനോ കബല്ലെരോ

Share News

വത്തിക്കാന്‍ സാമ്പത്തിക സെക്രട്ടേറിയറ്റിന്റെ തലപ്പത്ത് രണ്ടാമനായി ഒരു അല്മായനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സ്‌പെയിന്‍ സ്വദേശിയായ മാക്‌സിമിനോ കബല്ലെരോ സെക്രട്ടേറിയറ്റിന്റെ സെക്രട്ടറി ജനറലായിട്ടാണു നിയമിതനായിരിക്കുന്നത്. ഫാ. ജുവാന്‍ അന്റോണിയോ ഗുവേരോ എസ്‌ജെ ആണ് സെക്രട്ടേറിയറ്റിന്റെ അദ്ധ്യക്ഷന്‍. ഫാ. ഗുവേരോ സ്‌പെയിന്‍ സ്വദേശിയും കബല്ലെരോയുടെ ബാല്യകാലസുഹൃത്തുമാണ്. ഒരു ബഹുരാഷ്ട്ര വൈദ്യമേഖലാ കമ്പനിയുടെ അന്താരാഷ്ട്ര ധനകാര്യ വിഭാഗം വൈസ് പ്രസിഡന്റായി അമേരിക്കയില്‍ ജോലി ചെയ്തു വരികെയാണ് 60 കാരനായ കബല്ലെരോ വത്തിക്കാനിലെ ഉത്തരവാദിത്വത്തിലേയ്ക്കു മാറുന്നത്. അല്മായര്‍ക്കു സുപ്രധാനമായ ഉത്തരവാദിത്വങ്ങള്‍ സഭയില്‍ നിര്‍വഹിക്കാനുണ്ടെന്നും […]

Share News
Read More

സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഡോ. സെബാസ്ററ്യന്‍ മുട്ടംതൊട്ടില്‍ എം. സി. ബി. എസ്. നിയമിതനായി

Share News

കാക്കനാട്: സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഡോ. സെബാസ്ററ്യന്‍ മുട്ടംതൊട്ടില്‍ എം. സി. ബി. എസ്. നിയമിതനായി. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടമാണ് നിയമനം നടത്തിയിരിക്കുന്നത്. സുവിശേഷവത്ക്കരണത്തിനും പ്രവാസികളുടെ അജപാലനത്തിനുമായുള്ള കമ്മീഷന്‍, ദൈവവിളികള്‍ക്കായുള്ള കമ്മീഷന്‍, നാലാമത് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ തുടര്‍നടപടികള്‍ക്കുവേണ്ടിയുള്ള കമ്മിറ്റി എന്നിവയുടെ സെക്രട്ടറിയായും അച്ചന്‍ ഇപ്പോള്‍ സേവനം ചെയ്തുവരുന്നു. ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍(പി. ആര്‍. ഓ)

Share News
Read More

ഫാ. ബാബു പാണാട്ടുപറമ്പില്‍ സാന്താ അനസ്താസിയ മൈനര്‍ ബസിലിക്ക റെക്ടര്‍

Share News

കാക്കനാട്: റോമിലെ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയവും അജപാലന പരവുമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു സീറോമലബാര്‍സഭയ്ക്കു റോം രൂപത നല്‍കിയ സാന്താ അനസ്താസിയ മൈനര്‍ ബസിലിക്കയുടെ റെക്ടറായി തൃശൂര്‍ അതി രൂപതയിലെ വൈദികനായ ഫാ. ബാബു പാണാട്ടുപറമ്പില്‍ നിയമിതനായി. റോം രൂപത യുടെ അതിര്‍ത്തിയില്‍ താമസിക്കുന്ന സീറോമലബാര്‍ വിശ്വാസികളുടെ ചാപ്ലെയിനായും അദ്ദേഹം നിയമിക്കപ്പെട്ടിട്ടുണ്ട്. സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശപ്രകാരമാണ് റോം രൂപതയ്ക്കുവേണ്ടിയുള്ള മാര്‍പാപ്പയുടെ വികാരി ജനറാള്‍ കര്‍ദിനാള്‍ ആഞ്ചലോ ദെ ദൊണാത്തിസ് പുതിയ […]

Share News
Read More