ശബരിമല: സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ എങ്ങനെ നിയമ നിര്‍മാണം നടത്തും?: എ വിജയരാഘവന്‍
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിനെതിരെ നിയമം നിര്‍മിക്കുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനം ജനങ്ങളെ പറ്റിക്കുന്ന പരിപാടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരായഘവന്‍. ഒന്നാമതായി യുഡിഎഫ് അധികാരത്തിലെത്താന്‍ പോകുന്നില്ല. മറ്റൊന്ന് സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയിലുള്ള ഒരു വിഷയത്തില്‍ നിയമം ഉണ്ടാക്കാന്‍ സാധിക്കില്ല. അതിന് നിയമപരമായി അധികാരമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. 1995ല്‍ സുപ്രീംകോടതിവിധിയെ മറികടക്കാന്‍ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ ക്രീമിലെയര്‍ സംബന്ധിച്ച് പാസാക്കിയ നിയമം നിലനിന്നില്ല. കോടതി എടുക്കേണ്ട തീരുമാനം നിയമസഭയ്ക്ക് എടുക്കാന്‍ കഴിയില്ല. കോടതി […]
Read More