ഈ സംഭവങ്ങളൊക്കെ മാഷ് ചിലപ്പോള്‍ മറന്നുപോയിട്ടുണ്ടാകാം, കാലം കുറേയായില്ലേ. എന്നാല്‍ ഇപ്പോള്‍ ഇത് ഓര്‍മിപ്പിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നി. അതിന് വേണ്ടിയാണ് ഇത്രയും കുറിച്ചത്

Share News

ഇന്ന് കെ.വി തോമസ് മാഷ് കണ്ണൂരിലെ സി.പി.എം സെമിനാറില്‍ പങ്കെടുക്കുകയാണല്ലോ. ഞാനുമായി അന്നും ഇന്നും നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് അദ്ദേഹം. ഞാന്‍ ആദ്യമായി 2001 ല്‍ MLAയായി ജയിച്ചു വന്നപ്പോള്‍ മുതല്‍ എന്നോട് അങ്ങേയറ്റം വാല്‍സല്യവും സ്‌നേഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്റെ പിതാവിനോടുള്ള സ്‌നേഹമാണ് എന്നോടുള്ളതെന്ന് അദ്ദേഹം പലവട്ടം എന്നെ ഓര്‍മിപ്പിച്ചിട്ടുണ്ട്. അതിന്റെ കഥ അദ്ദേഹം പറഞ്ഞതിങ്ങനെ; ഫ്രഞ്ച് ചാരക്കേസ് എന്ന കെട്ടിച്ചമച്ച കേസിന്റെ പേരില്‍ സി.പി.എം മാഷിനെ വേട്ടയാടിയ കാലം. അന്ന് ഇടതുമുന്നണിയാണ് ഭരിക്കുന്നത്. എന്റെ […]

Share News
Read More

ചവറയില്‍ ഷിബു ബേബി ജോണ്‍: ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് ബിന്ദു കൃഷ്ണ

Share News

കൊല്ലം: ചവറ നിയോജക മണ്ഡലത്തില്‍ ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ബിന്ദുകൃഷ്ണ വ്യക്തമാക്കി. വന്‍ഭൂരിപക്ഷത്തില്‍ തന്നെ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കും. മണ്ഡലത്തില്‍ യുഡിഎഫിന് ശക്തമായ വേരോട്ടമുണ്ട്. ഔദ്യോഗികമായ പ്രഖ്യാപനം പോലുമില്ലെങ്കിലും ഷിബു ബേബി ജോണ്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ എല്ലായ്‌പ്പോഴും നില്‍ക്കുന്ന നേതാവാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

Share News
Read More