വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ |കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി

Share News

ആദരാഞ്ജലി വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ പോപ്പ് എമെരിത്തുസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിത്യതയിലേക്കുള്ള കടന്നുപോകൽ കത്തോലിക്കസഭയെയും ആഗോള പൊതുസമൂഹത്തെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രായാധിക്യംമൂലം മാർപാപ്പയുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചുവരുന്നതായും മരണത്തോട് അടുക്കുന്നതായും വാർത്തകളുണ്ടായിരുന്നു. കത്തോലിക്കാസഭയ്ക്കും സമൂഹത്തിനും ഉന്നതമായ കൈ്രസ്തവസാക്ഷ്യവും നേതൃത്വവും നൽകി കടന്നുപോയ ബനഡിക്ട് പതിനാറാമൻ മാർപാപ്പയെ ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർഥിക്കാം.ആധുനിക കാലഘട്ടത്തിലെ അറിയപ്പെട്ടിരുന്ന ദൈവശാസ്ത്രജ്ഞനും ബൈബിൾ പണ്ഡിതനുമായിരുന്ന ജോസഫ് റാറ്റ്സിംഗർ രണ്ടാം വത്തിക്കാൻ കൗൺസിലിൽത്ത ന്നെ ശ്രദ്ധേയനായി. […]

Share News
Read More

മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ശ്രേഷ്ഠാചാര്യത്വം സിറോ മലബാർ സഭയുടെ സുവർണ കാലഘട്ടം

Share News

മാർത്തോമാ ശ്ലീഹയുടെ പിൻഗാമിയായി മലബാർ സുറിയാനി കത്തോലിക്കാ സഭയ്ക്ക് നേതൃത്വം നൽകുന്ന മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ശ്രേഷ്ഠാചാര്യ കാലഘട്ടം സഭയുടെ ചരിത്രത്തിലെ സുവർണ കാലഘട്ടമാണ്. ഒരു നൂറ്റാണ്ടിൽ കൈവരിക്കാൻ ബുദ്ധിമുട്ടുന്ന വലിയ നേട്ടങ്ങളാണ് ഒരു ദശകം എന്ന ചുരുങ്ങിയ കാലത്തിനിടയിൽ സിറോ മലബാർ സഭ മാർ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിൽ സ്വന്തമാക്കിയത്. അവയിൽ സുപ്രധാനാമായവ ചുവടെ ചേർക്കുന്നു: 1. സിറോ മലബാർ സഭയുടെ അഖിലേന്ത്യാ ശുശ്രൂഷാ ദൗത്യം മാർത്തോമാ നസ്രാണികളുടെ മെത്രാപ്പോലീത്തയുടെ പരമ്പരാഗതമായ ശീർഷകം ഭാരതം […]

Share News
Read More

സെൻട്രൽ ഇഡബ്ല്യുഎസ് : കേന്ദ്ര സർക്കാർ നിർദേശങ്ങൾ സംസ്ഥാന സർക്കാർ ഉടൻ നടപ്പിലാക്കണം |ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്ത്

Share News

കേന്ദ്രസർക്കാർ ആവശ്യങ്ങൾക്കുള്ള  ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കേരളത്തിലെ സംവരണരഹിതർക്കുള്ള ഏറ്റവും വലിയ തടസം  4 സെൻ്റ് റസിഡൻഷ്യൽ പ്ലോട്ട് എന്ന മാനദണ്ഡമാണ്. കാരണം കേരളത്തിൽ കരഭൂമി അഥവാ പുരയിടം ആയ എല്ലാ ഭൂമിയും റസിഡൻഷ്യൽ പ്ലോട്ട് / ഹൗസ് പ്ലോട്ട് ആയി കണക്കാക്കപ്പെടുന്നു. ഈ പ്രശ്‌നത്തിന്  പരിഹാരം ആവശ്യപ്പെട്ട് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷനും വിവിധ സമുദായ സംഘടനകളും കേന്ദ്ര സർക്കാരിൽ നിരന്തരമായി നിവേദനങ്ങൾ സമർപ്പിച്ചതിൻ്റെ ഫലമായി, കേന്ദ്ര സർക്കാർ ഇഡബ്ല്യുഎസ് മാനദണ്ഡങ്ങളിൽ 4 സെൻ്റ് റസിഡൻഷ്യൽ […]

Share News
Read More

“ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി അതിരൂപതയുടെ പ്രത്യേക സാഹചര്യങ്ങളിൽ എങ്ങനെ നടപ്പിലാക്കാൻ സാധിക്കും എന്നതിനെക്കുറിച്ചു സംവദിക്കാനും ഇക്കാര്യത്തിൽ ഒരു സമവായം രൂപീകരിക്കാനും ജസ്റ്റിസ് കുര്യൻ ജോസഫ് മുൻപോട്ടുവയ്ക്കുന്ന എല്ലാ നിർദേശങ്ങളും തുറന്ന മനസ്സോടെ സഭമുഴുവൻ സ്വാഗതം ചെയ്യുമെന്നുറപ്പാണ്. “

Share News

മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫിന്റെ ഓഡിയോ സന്ദേശം; മീഡിയാ കമ്മീഷന്റെ വിശദീകരണകുറിപ്പ് – വിശദീകരണകുറിപ്പ് ആദരണീയനായ കുര്യൻ ജോസഫ് സാർ, സീറോമലബാർസഭയുടെ സിനഡിന്റെ തീരുമാനമനുസരിച്ചു സഭയിലെ 35ൽ 34 രൂപതകളിലും ഇതിനകം നടപ്പാക്കിയ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു മുൻ സുപ്രീംകോടതി ജഡ്ജിയായ അങ്ങയുടെ ഒരു ഓഡിയോ സന്ദേശം നവസാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതു ശ്രദ്ധയിൽപ്പെട്ടു. സീറോമലബാർസഭയുടെ പൊതുവേദികളിൽ അർഹിക്കുന്ന ആദരവോടെ എന്നും സ്ഥാനം ലഭിച്ചിട്ടുള്ള അങ്ങു നൽകിയ ആഹ്വാനം വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിലും […]

Share News
Read More

“കുടിയേറ്റ കർഷകരും തീരദേശവാസികളും സമാനതകളില്ലാത്ത സങ്കടങ്ങളിലൂടെയും ആശങ്കകളിലൂടെയുമാണു കടന്നുപോകുന്നത്” |സീറോമലബാർസഭയുടെസിനഡ് വിലയിരുത്തി.

Share News

സിനഡനന്തര സർക്കുലർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്നഎല്ലാ ദൈവജനത്തിനും എഴുതുന്ന സർക്കുലർ. മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോമലബാർസഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം ആഗസ്റ്റ് 16 മുതൽ 25 വരെ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. നമ്മുടെ സഭയെയും സമൂഹത്തെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു പ്രാർത്ഥനാപൂർവ്വം പഠിക്കാനും ദൈവഹിതം അന്വേഷിക്കാനുമാണ് സിനഡ് പിതാക്കന്മാർ ശ്രമിച്ചത്.നമ്മുടെ പിതാവായ […]

Share News
Read More

“വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ പരത്തുകഎന്ന ലക്ഷ്യത്തോടെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതിവ്യക്തമാക്കേണ്ടത്‌ ഈ ഘട്ടത്തില്‍ അനിവാര്യമാണ്‌.”|സീറോ മലബാർ സഭ

Share News

വിശദീകരണക്കുറിപ്പ്‌ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരിയായിരുന്ന ആര്‍ച്ചുബിഷപ്പ്‌ ആന്റണി കരിയില്‍ പിതാവിന്റെ രാജി സ്വീകരിക്കുകയും അതിരൂപതയുടെ സേദെ പ്ലേന അപ്പസ്തോലിക്‌ അഡ്മിനിസ്ട്രേറ്ററായി ആര്‍ച്ചുബിഷപ്പ്‌ആന്റഡൂസ്‌ താഴത്ത്‌ പിതാവിനെ നിയമിക്കുകയുംചെയ്ത പരിശുദ്ധ സിംഹാസനത്തിന്റെതീരുമാനം ഇതിനകം ഏവര്‍ക്കും അറിവുള്ളതാണല്ലോ. സഭയുടെ നന്മ ആഗ്രഹിക്കുന്നവരെല്ലാം ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, പുതിയ ഭരണസംവിധാനത്തില്‍അസംതൃപ്തരായ ചിലര്‍ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി മനസിലാക്കുന്നു. വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ പരത്തുകഎന്ന ലക്ഷ്യത്തോടെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതിവ്യക്തമാക്കേണ്ടത്‌ ഈ ഘട്ടത്തില്‍ അനിവാര്യമാണ്‌. Rev. Dr. […]

Share News
Read More

“തൃക്കാക്കര നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ല “

Share News

കാക്കനാട്: തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഇടതുപക്ഷസ്ഥാനാർത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ചില സ്ഥാപിത താൽപ്പര്യക്കാർ ബോധപൂർവം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നു വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായാണ്. ഈ പ്രക്രിയയിൽ സഭാനേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളു. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാർ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയിൽ സമിപിക്കുമെന്നുറപ്പാണെന്ന് സീറോമലബാർ മീഡിയ കമ്മീഷൻസെക്രട്ടറി […]

Share News
Read More

ഹൈദരലി ശിഹാബ് തങ്ങൾ മതേതരത്വത്തിന്റെ സ്നേഹ സാന്നിധ്യം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Share News

കൊച്ചി: മതേതര കേരളത്തിലെ സ്നേഹ സാന്നിധ്യമായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് സീറോമലബാർ സഭയുടെ അധ്യക്ഷനും കെസിബിസി പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മുൻഗാമികളുടെ പാതയിൽ തന്നെ കേരളത്തിലെ പൊതുസമൂഹവുമായി എന്നും ഹൃദ്യമായ ബന്ധം പുലർത്താൻ ഹൈദരലി ശിഹാബ് തങ്ങൾ ശ്രദ്ധിച്ചിരുന്നു. ഇന്ത്യൻ നാഷണൽ മുസ്ലീംലീ​ഗിന്റെ സംസ്ഥാന നേതൃ സ്ഥാനവും കേരളത്തിലെ ഏറ്റവും കൂടുതൽ മഹല്ലുകളുടെ ഖാസി സ്ഥാനവും വഹിച്ചിരുന്നപ്പോഴും ജീവിത ലാളിത്യത്തിൽ അദ്ദേഹം കേരളിയർക്ക് മുഴുവനും മാതൃകയായിരുന്നു. കേരളത്തിലെ ക്രൈസ്തവ സമൂഹവുമായി എന്നും […]

Share News
Read More

ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി സീറോമലബാർ സഭാ സിനഡിന്റെ സെക്രട്ടറി

Share News

കാക്കനാട്: സീറോമലബാർ സഭാ സിനഡിന്റെ സെക്രട്ടറിയായി നിയുക്ത ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനിയെ സിനഡ് തെരഞ്ഞെടുത്തു. സീറോമലബാർ സഭയുടെ ജനുവരി 7 മുതൽ 15 വരെ നടന്ന മുപ്പതാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സിനഡിൽ തന്നെയാണ് തലശ്ശേരി അതിരൂപതയുടെ ആർച്ചുബിഷപ്പായി മാർ പാംപ്ലാനിയെ സിനഡ് തെരെഞ്ഞെടുത്തത്. അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ആർച്ചുബിഷപ് മാർ പാംപ്ലാനി 2017 നവംബർ 8 മുതൽ തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനാണ്. മലയാളത്തിനു പുറമേ […]

Share News
Read More

” വിശുദ്ധ കുർബാനയർപ്പണ രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുതിയ സർക്കുലർ 2022 ജനുവരി 23 ഞായറാഴ്ച പുറപ്പെടുവിക്കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സിനഡിനെ അറിയിച്ചിട്ടുണ്ട്. “|കർദിനാൾ ജോർജ് ആലഞ്ചേരി

Share News

Prot. No. 0041/2022 സിനഡ് അനന്തര സർക്കുലർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിതന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കുംവൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക്ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്ന സർക്കുലർ. മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോമലബാർ സഭയുടെ മുപ്പതാമത് സിനഡിന്റെ ആദ്യസമ്മേളനം 2022 ജനുവരി 7 മുതൽ 15 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്ന വിവരം നിങ്ങൾക്ക് അറിവുള്ളതാണല്ലോ. കോവിഡ് പ്രതിസന്ധികൾമൂലം രണ്ടു വർഷമായി ഓൺലൈനിൽ മാത്രം സാധ്യമായിരുന്ന സിനഡു […]

Share News
Read More