കുതിരാന്‍ തുരങ്കം തുറന്നു
തൃശൂര്‍: പാലക്കാട് – തൃശൂര്‍ പാതയിലെ കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ക്ക് ശേഷം കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ, ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഒരു തുരങ്കം തുറന്നത്. തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറാണ് തുരങ്കം ഗതാഗതത്തിനായി തുറന്നുനൽകിയത്.. ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയാണ് ഗതാഗതയോഗ്യമാക്കിയത്. ഇതോടെ കോയമ്ബത്തൂര്‍ – കൊച്ചി പാതയിലെ യാത്രസമയം ഏറെ ലാഭിക്കാനാവും. […]
Read More